Job Alert: ഭക്ഷണ പ്രിയരാണോ നിങ്ങള്‍? അതായത്  പൊരിച്ച  ചിക്കനും ഉരുളക്കിഴങ്ങും  ആസ്വദിക്കുന്നവരാണോ? എങ്കില്‍ നിങ്ങള്‍ക്ക് ലഭിക്കാം ഒരു അടിപൊളി ജോലി....!! 


COMMERCIAL BREAK
SCROLL TO CONTINUE READING

UKയിലെ ബൊട്ടാനിസ്റ്റ്  (Botanist) എന്ന് പേരുള്ള ഒരു ഭക്ഷണശാലയാണ് ഈ അടിപൊളി ജോലി വാഗ്ദാനം ചെയ്യുന്നത്.  ഉരുളക്കിഴങ്ങ് വിഭവങ്ങളും വിവിധ ചിക്കന്‍  വിഭവങ്ങളും രുചിക്കുക, രുചിച്ച് അഭിപ്രായം പറയുക  എന്നതാണ് ജോലി. 


ഭക്ഷണശാല "പ്രോ-ടാറ്റോ-ടാറ്റർ" എന്ന പദവിയിലേയ്ക്കാണ്  അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഭക്ഷണം രുചിക്കുന്നതിന് ശമ്പളവും ലഭിക്കും. ജോലിക്ക് മാസ ശമ്പളം  500 യൂറോ, ഏകദേശം 50,000 രൂപയാണ്. 


വിവിധ തരത്തിലുള്ള ഉരുളക്കിഴങ്ങ് വിഭവങ്ങളും മാംസ വിഭവങ്ങളും രുചിക്കുക എന്നതാണ് പ്രോ-ടാറ്റോ-ടാറ്ററുടെ പണി.  പ്രോ-ടാറ്റോ-ടാറ്റർ കഴിച്ച് നല്ലത് എന്ന് സാക്ഷ്യപ്പെടുത്തിയ വിഭവങ്ങള്‍ മാത്രമേ ഭക്ഷണശാലയില്‍ വില്‍ക്കൂ. 


'നിങ്ങൾക്ക് ഉരുളക്കിഴങ്ങും ചിക്കനും  ഇഷ്ടമാണെങ്കിൽ, ഇതാണ് നിങ്ങൾക്ക് ഏറ്റവും പറ്റിയ ജോലി' എന്നാണ് ഭക്ഷണശാല നല്‍കിയിരിക്കുന്ന  പരസ്യം. ഏറ്റവും മികച്ച ഉരുളക്കിഴങ്ങ്,  മാംസ  വിഭവങ്ങൾ ഉപഭോക്താക്കൾക്ക് എത്തിക്കുന്നതിനാണ് ഈ ജോലിക്കായി ആളെ തിരയുന്നത് എന്നാണ് ഭക്ഷണശാല പറയുന്നത്.  ഈ ജോലിക്ക് തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി  ഉരുളക്കിഴങ്ങ് കൊണ്ടുള്ള വിഭവങ്ങൾ കൂടാതെ ബീഫ്, കോഴി, ആട്, പന്നിയിറച്ചി എന്നിവയുൾപ്പെടെയുള്ള  മാംസാഹാരങ്ങള്‍ രുചിക്കണം.  


Also Read: Dress Code for MPs: പാര്‍ലമെന്‍റ് അംഗങ്ങള്‍ക്ക് Dress Code, ജീൻസ്, T ഷര്‍ട്ട്, സ്ലീവ്ലെസ് ടോപ്പ് വിലക്കി, കൈയ്യടിയും വേണ്ട..!!


എന്നാല്‍, ജോലി  ലഭിക്കുക അത്ര എളുപ്പമല്ല.  ഈ മാസം 19ന് ബൊട്ടാനിസ്റ്റ് ഒരു ടെസ്റ്റ് ക്രമീകരിച്ചിട്ടുണ്ട്.  വിവിധ ഫ്രൈ  വിഭവങ്ങള്‍ കഴിച്ച്  അപേക്ഷന്‍ അതേപ്പറ്റിയുള്ള അഭിപ്രായം 500 വാക്കുകളുള്ള ഒരു ഉപന്യാസമായി എഴുതണം.  കൂടാതെ,  ഉരുളക്കിഴങ്ങിനെക്കുറിച്ച്  60 സെക്കൻഡ് ദൈർഘ്യമുള്ള ഒരു വീഡിയോയും  നിര്‍മ്മിക്കണം.   എന്നാല്‍, എളുപ്പമാവട്ടെ... !! 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.