Dress Code for MPs: പാര്‍ലമെന്‍റ് അംഗങ്ങള്‍ക്ക് Dress Code, ജീൻസ്, T ഷര്‍ട്ട്, സ്ലീവ്ലെസ് ടോപ്പ് വിലക്കി, കൈയ്യടിയും വേണ്ട..!!

അംഗങ്ങള്‍ക്കായി പുതിയ  Dress Code നടപ്പാക്കി ബിട്ടീഷ് പാര്‍ലമെന്‍റ് .  

Written by - Zee Malayalam News Desk | Last Updated : Sep 6, 2021, 12:28 PM IST
  • അംഗങ്ങള്‍ക്കായി പുതിയ Dress Code നടപ്പാക്കി ബിട്ടീഷ് പാര്‍ലമെന്‍റ് .
  • പുതിയ നിയമം അനുസരിച്ച് പാര്‍ലമെന്‍റ് അംഗങ്ങള്‍ക്ക് (Member of Parliament) ഇനി മുതല്‍ ജീൻസ്, സ്പോർട്സ് വെയർ, T ഷര്‍ട്ട്, , സ്ലീവ്ലെസ് ടോപ്പ് തുടങ്ങിയവ ധരിച്ച് പാർലമെന്‍റില്‍ പ്രവേശിക്കാന്‍ കഴിയില്ല.
  • കൈയ്യടിയും പാട്ടു പാടുന്നതും നിരോധിച്ചിരിയ്ക്കുകയാണ്.
Dress Code for MPs: പാര്‍ലമെന്‍റ് അംഗങ്ങള്‍ക്ക് Dress Code, ജീൻസ്,  T ഷര്‍ട്ട്,  സ്ലീവ്ലെസ് ടോപ്പ്  വിലക്കി, കൈയ്യടിയും വേണ്ട..!!

London: അംഗങ്ങള്‍ക്കായി പുതിയ  Dress Code നടപ്പാക്കി ബിട്ടീഷ് പാര്‍ലമെന്‍റ് .  

പുതിയ  നിയമം  അനുസരിച്ച്  പാര്‍ലമെന്‍റ് അംഗങ്ങള്‍ക്ക് (Member of Parliament) ഇനി മുതല്‍  ജീൻസ്, സ്പോർട്സ് വെയർ,  T ഷര്‍ട്ട്, , സ്ലീവ്ലെസ് ടോപ്പ് തുടങ്ങിയവ ധരിച്ച്   പാർലമെന്‍റില്‍ പ്രവേശിക്കാന്‍ കഴിയില്ല.  കൂടാതെ, കൈയ്യടിയും നിരോധിച്ചിരിയ്ക്കുകയാണ്.  

വേനൽ അവധിക്കാലം അവസാനിച്ചതിന് ശേഷം, പാര്‍ലമെന്‍റ്  നടപടികൾ തിങ്കളാഴ്ച മുതൽ ആരംഭിക്കുകയാണ്. അതിനു മുന്നോടിയായാണ്‌ അംഗങ്ങള്‍ക്കായി പുതിയ നിര്‍ദേശങ്ങള്‍.
  
സ്പീക്കർ  Sir Lindsay Hoyle ആണ് പുതിയ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിക്കൊണ്ടുള്ള  ഉത്തരവ് പുറപ്പെടുവിച്ചത്.  കോവിഡ് -19 (Covid -19)  ലോക്ക്ഡൗൺ സമയത്ത് നല്‍കിയ ഇളവുകൾ ജന  പ്രതിനിധികളില്‍  അലസത ഉണ്ടാക്കി.  ഇതിനെ തരണം ചെയ്യുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ്  ഹൗസ് ഓഫ് കോമൺസിലെ പെരുമാറ്റ ചട്ടങ്ങളും മര്യാദകളും'  (House of Commons) പുതുക്കിയത്.

Also Read: താലിബാന് മുന്നിൽ Panjshir വീണതായി റിപ്പോ‌‌‌ർട്ട്; നിഷേധിച്ച് പ്രതിരോധ സേന

പുതുതായി നടപ്പാക്കിയ നിയമങ്ങള്‍ അനുസരിച്ച് പാര്‍ലമെന്‍റ് അംഗങ്ങള്‍  'Professional Outfit' ധരിച്ചുവേണം  സഭയില്‍ എത്താന്‍.  ജീൻസ്, സ്പോർട്സ് വെയർ,  T ഷര്‍ട്ട്, , സ്ലീവ്ലെസ് ടോപ്പ് തുടങ്ങിയ വേഷവിധാനങ്ങള്‍ സഭയില്‍ എത്തുമ്പോള്‍ ഒഴിവാക്കണമെന്ന് സ്പീക്കര്‍ നിര്‍ദ്ദേശിച്ചു.  കൂടാതെ, പുരുഷ അംഗങ്ങള്‍ Formal Shoes ധരിച്ചിരിയ്ക്കണം. 

കൂടാതെ, കൈയടിക്കുക, പാട്ട് പാടുക തുടങ്ങിയ കാര്യങ്ങളും കര്‍ശനമായി നിരോധിച്ചിരിയ്ക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News