കാബൂൾ : അഫ്ഗാനിസ്ഥാനിൽ റഷ്യൻ എംബസിക്ക് സമീപം സ്ഫോടനം. തലസ്ഥാന നഗരിയായ കാബൂളിലെ ദാറൂൾ അമാൻ മേഖലയിൽ നടന്ന സ്ഫോടനത്തിൽ 10 പേർ കൊല്ലപ്പെട്ടതായും 8 പേർക്ക് പരിക്കേറ്റതായും റഷ്യൻ വാർത്ത ഏജൻസിയായ സ്പുണിക്ക് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. മരണ സംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് സെപ്റ്റംബർ അഞ്ചിന് കാബൂളിലെ റഷ്യൻ എംബസിക്ക് സമീപം രാവിലെ 11 മണിക്ക് സ്ഫോടനം നടക്കുന്നതെന്ന് അഫ്ഗാൻ മാധ്യമം ഖാമ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റവരിൽ രണ്ട് റഷ്യൻ നയതന്ത്രജ്ഞരും ഉൾപ്പെടുന്നുയെന്ന് സ്പുണിക് ന്യൂസ് തങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു. നേരത്തെ സ്ഫോടനത്തിൽ 20 ഓളം പേർ കൊല്ലപ്പെട്ടതായിട്ടാണ് റഷ്യൻ മാധ്യമങ്ങൾ ആദ്യം റിപ്പോർട്ട് ചെയ്തിരുന്നത്. 



ALSO READ : Kabul: കാബൂളിലെ പള്ളിയിൽ പ്രാർഥനയ്ക്കിടെ ബോംബ് സ്ഫോടനം; 20 പേർ കൊല്ലപ്പെട്ടു, നാൽപ്പതോളം പേർക്ക് പരിക്ക്



കഴിഞ്ഞ മാസം തലസ്ഥാനമായ കാബൂളിൽ നിരവധി സ്ഫോടനങ്ങളായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. കണക്ക് പ്രകാരം ഒരു ഡസനോളം ജീവനുകൾ വിവിധ സ്ഫോടനങ്ങളിൽ കാബൂളിൽ തന്നെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അഫ്ഗാന്റെ ഭരണം താലിബാൻ പിടിച്ചടക്കിയതോടെയാണ് കാബൂളിൽ ഇത്രത്തോളം സ്ഫോടന പരമ്പരകൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയത്. 


കഴിഞ്ഞ മാസം ഓഗസ്റ്റിൽ കാബൂളിലെ പള്ളിയൽ പ്രാർഥനയ്ക്കിടെ നടന്ന സ്ഫോടനത്തിൽ മരിച്ചത് 20 പേരാണ്. കാബൂളിലെ 17-ആം സെക്യൂരിറ്റി ഡിസ്ട്രിക്റ്റിലെ ഒരു പള്ളിയിലാണ് സ്‌ഫോടനം നടന്നതെന്ന് പോലീസ് വക്താവ് ഖാലിദ് സദ്രാൻ വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. കാബൂളിലെ പിഡി 17 ലാണ് സ്‌ഫോടനം നടന്നതെന്ന് ഖാലിദ് സദ്രാൻ സ്ഥിരീകരിച്ചു. സുരക്ഷാ സേന പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്. 21 പേർ കൊല്ലപ്പെട്ടതായും നാൽപ്പതോളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വടക്കൻ കാബൂളിന് സമീപപ്രദേശങ്ങളിൽ ശക്തമായ സ്‌ഫോടന ശബ്ദം കേട്ടതായും സമീപത്തെ കെട്ടിടങ്ങളുടെ ജനാലകൾ തകർന്നതായും സ്ഥലത്തുണ്ടായിരുന്ന ദൃക്‌സാക്ഷികൾ റോയിട്ടേഴ്‌സിനോട് പറഞ്ഞു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.