Kabul: കാബൂളിലെ പള്ളിയിൽ പ്രാർഥനയ്ക്കിടെ ബോംബ് സ്ഫോടനം; 20 പേർ കൊല്ലപ്പെട്ടു, നാൽപ്പതോളം പേർക്ക് പരിക്ക്

Kabul bomb blast: ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. കാബൂളിലെ പിഡി 17 ലാണ് സ്‌ഫോടനം നടന്നതെന്ന് പോലീസ് വക്താവ് ഖാലിദ് സദ്രാൻ സ്ഥിരീകരിച്ചു.

Written by - Zee Malayalam News Desk | Last Updated : Aug 18, 2022, 08:39 AM IST
  • കാബൂളിലെ ഖൈർ ഖാനയിലെ പള്ളിയിൽ പ്രാർഥനയ്ക്കിടെയാണ് സ്‌ഫോടനം നടന്നതെന്ന് താലിബാൻ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ പറഞ്ഞു
  • സ്ഫോടനത്തിൽ, കൊല്ലപ്പെട്ടവരിൽ മസ്ജിദിന്റെ ഇമാമും ഉൾപ്പെടുന്നു
  • സ്‌ഫോടനം നടന്ന സ്ഥലത്ത് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തിവരികയാണ്
  • മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്
Kabul: കാബൂളിലെ പള്ളിയിൽ പ്രാർഥനയ്ക്കിടെ ബോംബ് സ്ഫോടനം; 20 പേർ കൊല്ലപ്പെട്ടു, നാൽപ്പതോളം പേർക്ക് പരിക്ക്

കാബൂൾ: അഫ്ഗാനിസ്ഥാന്റെ തലസ്ഥാന നഗരമായ കാബൂളിലെ പള്ളിയിൽ വൻ സ്ഫോടനം. കാബൂളിലെ 17-ആം സെക്യൂരിറ്റി ഡിസ്ട്രിക്റ്റിലെ ഒരു പള്ളിയിലാണ് സ്‌ഫോടനം നടന്നതെന്ന് പോലീസ് വക്താവ് ഖാലിദ് സദ്രാൻ വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. കാബൂളിലെ പിഡി 17 ലാണ് സ്‌ഫോടനം നടന്നതെന്ന് ഖാലിദ് സദ്രാൻ സ്ഥിരീകരിച്ചു. സുരക്ഷാ സേന പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്. 21 പേർ കൊല്ലപ്പെട്ടതായും നാൽപ്പതോളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വടക്കൻ കാബൂളിന് സമീപപ്രദേശങ്ങളിൽ ശക്തമായ സ്‌ഫോടന ശബ്ദം കേട്ടതായും സമീപത്തെ കെട്ടിടങ്ങളുടെ ജനാലകൾ തകർന്നതായും സ്ഥലത്തുണ്ടായിരുന്ന ദൃക്‌സാക്ഷികൾ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

"പള്ളിക്കുള്ളിൽ സ്ഫോടനം നടന്നു. സ്‌ഫോടനത്തിൽ ആളപായമുണ്ടായിട്ടുണ്ട്. എന്നാൽ കണക്കുകൾ ഇതുവരെ വ്യക്തമല്ല,” കാബൂൾ പോലീസ് വക്താവ് ഖാലിദ് സദ്രാൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു. കാബൂളിലെ ഖൈർ ഖാന പ്രദേശത്തെ പള്ളിയിൽ പ്രാർഥനയ്ക്കിടെയാണ് സ്‌ഫോടനം നടന്നതെന്ന് താലിബാൻ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സ്ഫോടനത്തിൽ, കൊല്ലപ്പെട്ടവരിൽ മസ്ജിദിന്റെ ഇമാമും ഉൾപ്പെടുന്നു. സ്‌ഫോടനം നടന്ന സ്ഥലത്ത് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തിവരികയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ALSO READ: Ayman al Zawahiri Killed: അൽഖ്വയ്ദ ഭീകരൻ അയ്മാൻ അൽ സവാഹിരി കൊല്ലപ്പെട്ടു

മോട്ടോർ സൈക്കിളിൽ സ്‌ഫോടകവസ്തുക്കൾ സ്ഥാപിച്ചാണ് സ്‌ഫോടനം നടത്തിയിരിക്കുന്നതെന്ന് പിഡി13 കമാൻഡർ അബ്ദുൾ റഹ്മാൻ നഫയ് ടോളോ ന്യൂസിനോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് കുറ്റവാളികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും അബ്ദുൾ റഹ്മാൻ നഫയ് വ്യക്തമാക്കി. തങ്ങൾ രാജ്യത്തിന് സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്ന് താലിബാൻ അവകാശപ്പെടുന്നുണ്ടെങ്കിലും, രാജ്യത്ത് പതിവായി ആക്രമണം ഉണ്ടാകുകയാണ്. ഇസ്ലാമിക് സ്റ്റേറ്റാണ് കൂടുതലും ആക്രമണങ്ങൾ നടത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News