Paris : യുഎസിനും ഫ്രാൻസിനും (US - France) ഇടയിൽ നിലനിൽക്കുന്ന പ്രശ്‍നങ്ങൾ അവസാനിപ്പിക്കാൻ യുഎസ്‌ വൈസ് പ്രസിഡന്റ് കമല ഹാരിസും, (Kamala Harris) ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണും (French President Emmanuel Macron) കൂടിക്കാഴ്ച നടത്താൻ ഒരുങ്ങുന്നു. അന്തർവാഹിനി കരാർ നിർത്തലാക്കിയതിനെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിൽ പ്രശനങ്ങൾ ആരംഭിച്ചത്. 
 
കമല ഹാരിസ് ഫ്രാൻ‌സിൽ നടത്തുന്ന നാല് ദിവസ പര്യടനത്തിനിടയിലാണ് കമല ഹാരിസ് ഇമ്മാനുവേൽ മാക്രോണിനെ കാണാൻ ഒരുങ്ങുന്നത്. ബുധനാഴ്ച  പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിന്റെ വസതിയിലെത്തിയാണ് അദ്ദേഹത്തെ സന്ദർശിക്കുന്നത്. വൈകിട്ട് 5 മണിയോടെയാണ് കൂടിക്കാഴ്ച്ച ക്രമീകരിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: Covaxin | കോവാക്സിന് അം​ഗീകാരം നൽകി യുകെ; വാക്സിനെടുത്തവർക്ക് നവംബർ 22 മുതൽ ക്വാറന്റൈൻ വേണ്ട


വ്യാഴാഴ്ച മറ്റ് ലോക നേതാക്കളോടൊപ്പം ഒരു പീസ് ഫോറത്തിലും കമലാഹാരിസ് പങ്കെടുക്കുന്നുണ്ട്. കൂടാതെ ലിബിയയിലെ ഒരു അന്തരാഷ്ട്ര കോൺഫറെൻസിലും കമല ഹാരിസ് പങ്കെടുക്കും.  അമേരിക്കയുമായുള്ള ബദൽ കരാറിന് അനുകൂലമായി പാരീസുമായുള്ള മൾട്ടി-ബില്യൺ ഡോളറിന്റെ അന്തർവാഹിനി ഇടപാടിൽ നിന്ന് ഓസ്‌ട്രേലിയ പിൻവാങ്ങിയത്തോടെയാണ് പ്രശ്‍നങ്ങൾ ആരംഭിച്ചത്.


ALSO READ: US Travel : പൂർണമായും വാക്‌സിൻ സ്വീകരിച്ചവർക്ക് അമേരിക്ക പ്രവേശനം അനുവദിച്ചതോടെ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന


കഴിഞ്ഞ സെപ്റ്റംബറിലാണ് തർക്കം ആരംഭിച്ചത്.  ഈ പ്രശ്‌നം ആരംഭിച്ചതിന് ശേഷമാണ്, കമല ഹാരിസ് ഫ്രാൻസ് സന്ദർശനം പ്രഖ്യാപിച്ചത്. ഒക്ടോബർ ആദ്യം പ്രശ്നം പരിഹരിക്കാൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ഫ്രാൻസിൽ എത്തിയിരുന്നു.


ALSO READ: Iraq | ഇറാഖ് പ്രധാനമന്ത്രിക്ക് നേരെ വധശ്രമം; പ്രധാനമന്ത്രിയുടെ വസതിയിലേക്ക് സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ ഇടിച്ചിറക്കി


കഴിഞ്ഞ മാസം മാക്രോണുമായുള്ള കൂടിക്കാഴ്ചയിൽ പ്രസിഡന്റ് ജോ ബൈഡനും തർക്കത്തിൽ പരിഹാരമുണ്ടാക്കാൻ ശ്രമിച്ചിരുന്നു. ഓസ്ട്രേലിയയും ആയി നടത്തിയ അന്തർവാഹിനി കരാർ കൈകാര്യം ചെയ്ത രീതിയിൽ നേരിയ പിഴവുകൾ ഉണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.