US Travel : പൂർണമായും വാക്‌സിൻ സ്വീകരിച്ചവർക്ക് അമേരിക്ക പ്രവേശനം അനുവദിച്ചതോടെ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന

ഏകദേശം പതിനെട്ട് മാസങ്ങൾക്ക് ശേഷമാണ് അമേരിക്ക കോവിഡ് രോഗബാധ രൂക്ഷമായി ബാധിച്ച 33 രാജ്യങ്ങൾക്ക് പ്രവേശനാനുമതി ലഭിച്ചത്.   

Written by - Zee Malayalam News Desk | Last Updated : Nov 7, 2021, 01:59 PM IST
  • നാളെ മുതലാണ് വാക്‌സിൻ സ്വീകരിച്ച എല്ലാവര്ക്കും അമേരിക്കയിൽ പ്രവേശനം അനുവദിക്കാൻ ആരംഭിക്കുന്നത്.
  • വൈറ്റ് ഹൗസ് (White Vaccine) കഴിഞ്ഞ ആഴ്ചയാണ് പ്രവേശനം അനുവദിക്കുമെന്ന് അറിയിച്ചത്.
  • കോവിഡ് രോഗബാധയെ തുടർന്നാണ് അമേരിക്ക യാത്ര വിലക്കുകൾ ഏർപ്പെടുത്തിയത്.
  • ഏകദേശം പതിനെട്ട് മാസങ്ങൾക്ക് ശേഷമാണ് അമേരിക്ക കോവിഡ് രോഗബാധ രൂക്ഷമായി ബാധിച്ച 33 രാജ്യങ്ങൾക്ക് പ്രവേശനാനുമതി ലഭിച്ചത്.
US Travel : പൂർണമായും വാക്‌സിൻ സ്വീകരിച്ചവർക്ക് അമേരിക്ക  പ്രവേശനം അനുവദിച്ചതോടെ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന

New York : രണ്ട് ഡോസ് കോവിഡ് വാക്‌സിനും (Covid Vaccine) സ്വീകരിച്ചവർക്ക് പ്രവേശനം അനുവദിച്ചതിന് പിന്നാലെ അമേരിക്കയിലേക്കുള്ള (America) വിമാന യാത്രികരുടെ എണ്ണത്തിൽ വൻ വർധന. നാളെ മുതലാണ് വാക്‌സിൻ സ്വീകരിച്ച എല്ലാവര്ക്കും അമേരിക്കയിൽ  പ്രവേശനം അനുവദിക്കാൻ ആരംഭിക്കുന്നത്. വൈറ്റ് ഹൗസ് (White Vaccine) കഴിഞ്ഞ ആഴ്ചയാണ് പ്രവേശനം അനുവദിക്കുമെന്ന് അറിയിച്ചത്.

 കോവിഡ് രോഗബാധയെ തുടർന്നാണ് അമേരിക്ക യാത്ര വിലക്കുകൾ ഏർപ്പെടുത്തിയത്. ഏകദേശം പതിനെട്ട് മാസങ്ങൾക്ക് ശേഷമാണ് അമേരിക്ക കോവിഡ് രോഗബാധ രൂക്ഷമായി ബാധിച്ച 33 രാജ്യങ്ങൾക്ക് പ്രവേശനാനുമതി ലഭിച്ചത്. എന്നാൽ ഇത് വ്യവസായിക രംഗത്തും, വിനോദസഞ്ചാര രംഗത്തും വൻ തിരിച്ചടിയായി മാറിയിരുന്നു. 

ALSO READ: Covaxin : കോവാക്സിൻ സ്വീകരിച്ചവരെ നവംബർ 8 മുതൽ അമേരിക്കയിൽ പ്രവേശിപ്പിക്കും

 ഇതിനിടെയാണ് കോവാക്സിൻ കോവിഡ് 19 വാക്‌സിൻ സ്വീകരിച്ചവർക്കും അമേരിക്കയിൽ പ്രവേശാനുമതി ലഭിച്ചത്. അമേരിക്കയുടെ  പുതുക്കിയ യാത്ര നിർദ്ദേശങ്ങളിലാണ് കോവാക്‌സിൻ സ്വീകരിച്ചവരെ പ്രവേശിപ്പിക്കുമെന്ന് അറിയിച്ചത്. CDC യുടെ യാത്രാ മാർഗ്ഗനിർദ്ദേശം പ്രകാരം FDA അംഗീകൃത അല്ലെങ്കിൽ അംഗീകൃതവും WHO എമർജൻസി യൂസ് ലിസ്റ്റിങിലുള്ള വാക്സിനുകൾ സ്വീകരിച്ചവർക്ക് മാത്രമാണ് പ്രവേശനാനുമതി നൽകുക.

ALSO READ:  Breaking..! അടിയന്തര ഉപയോഗത്തിന് Covaxin...!! അംഗീകാരം നല്‍കി WHO

യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) അല്ലെങ്കിൽ ഡബ്ല്യുഎച്ച്ഒ അടിയന്തര ഉപയോഗത്തിനായി അംഗീകരിച്ച വാക്സിൻ സ്വീകരിച്ച വിദേശ യാത്രക്കാർക്ക് പ്രവേശനം അനുവദിക്കുന്ന യുഎസ് പുതിയ യാത്രാ സംവിധാനം ആരംഭിക്കുന്നതിന് ഒരാഴ്ച മുമ്പ് കോവാക്സിനും പട്ടികയിൽ ഇടം പിടിക്കുകയായിരുന്നു .

ALSO READ: കോവാക്സിന് WHO അനുമതി വൈകിയേക്കുമെന്ന് റിപ്പോര്‍ട്ട്

ഈ മാസമാണ് ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് വാക്സിനായ   Covaxin-ന്   ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചത്. അടിയന്തര ഉപയോഗത്തിനാണ്  WHO അനുമതി നല്‍കിയിരിയ്ക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ  Technical Advisory Group (TAG)  ആണ്  വാക്സിന് അനുമതി നല്‍കിയത്.  ഇതോടെ ഇന്ത്യയുടെ  Covaxin  അടിയന്തിര ഉപയോഗത്തിനുള്ള വാക്സിനുകളുടെ  (Emergency  Use Listing - EUL) പട്ടികയില്‍ ഇടം പിടിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News