ഇസ്ലാമബാദ് : പാകിസ്ഥാനിലെ കറാച്ചി സർവകലാശാലയ്ക്കുള്ളിൽ സ്ഫോടനം. മൂന്ന് ചൈനീസ് യുവതികൾ ഉൾപ്പെടെ നാല് പേർ കൊലപ്പെട്ടു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. യൂണിവേഴ്സിറ്റിക്കുള്ളിൽ നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജിയോ ടിവി റിപ്പോർട്ട് പ്രകാരം ഇന്ന് ഏപ്രിൽ 26 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.52ന് ചൈനീസ് ഭാഷ പഠന കേന്ദ്രമായ കൺഫ്യൂഷസ് ഇൻസ്റ്റിറ്റ്യൂട്ടിന് സമീപമായിട്ടാണ് സ്ഫോടനം നടന്നിരിക്കുന്നത്. സ്ഫോടനം നടന്ന ഉടൻ തന്നെ സുരക്ഷ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തേക്ക് പാഞ്ഞെത്തിയതായി പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 


കൺഫ്യൂഷസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായ ഹുആങ് ഗുയിപിങ്, ഡിങ് മുപെങ്, ചെൻ സായി എന്നീ ചൈന സ്വദേശികളാണ് കൊല്ലപ്പെട്ടത്. ഇവരെ കൂടാതെ പാകിസ്ഥാനി ഡ്രൈറായ ഖാലിദും സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. ഇവരെ ലക്ഷ്യം വെച്ചുള്ള ആക്രമണമാണ് നടന്നരിക്കുന്നതെന്ന് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്ഫോടനത്തിൽ പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരതരമാണെന്ന് വിവിധ വൃത്തങ്ങൾ ഉദ്ദരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. 


കഴിഞ്ഞ വർഷം സമാനമായ ആക്രമണത്തിൽ പാകിസ്ഥാനിലെ ഖൈബർ പഖ്തുൺഖവയിൽ 9 ചൈന സ്വദേശികൾ കൊല്ലപ്പെട്ടിരുന്നു. ഖൈബറിൽ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പാകിസ്ഥാന്റെ കൗണ്ടർ ടെററിസം ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തിരുന്നു. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.