മെയ്‌ ദിന ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന കിം ജോ൦ഗ് ഉന്നിന്‍റെ ചിത്രങ്ങളുമായി ഉത്തര കൊറിയന്‍ മാധ്യമങ്ങള്‍. മൂന്നാഴ്ചയ്ക്കിടെ കിം പ്രത്യക്ഷപ്പെടുന്ന ആദ്യ പൊതുപരിപാടിയാണിത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

'സൺചോൺ ഫോസ്ഫറ്റിക് വളം ഫാക്ടറി റിബ്ബന്‍ മുറിച്ച് ഉദ്ഘാടനം ചെയ്യുന്ന കിം ജോംഗ് ഉന്‍'  എന്ന തലക്കെട്ടോടെ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ്‌ ഏജന്‍സിയാണ് വാര്‍ത്ത പങ്കുവച്ചിരിക്കുന്നത്. 


അന്താരാഷ്‌ട്ര തലത്തില്‍ തൊഴിലാളികള്‍ക്ക് അവധി നല്‍കുന്ന ദിവസം നടന്ന ഫാക്ടറി പൂര്‍ത്തീകരണ ചടങ്ങിലാണ് കിം പങ്കെടുത്തതെന്നും കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ്‌ ഏജന്‍സി പറയുന്നു. 


കൊറോണയ്ക്കെതിരെ പോരാടി മരണം; മലയാളി നഴ്സിന് ആദരമര്‍പ്പിച്ച് BBC


 


മെയ്‌ 2നാണ് ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ അജണ്ടകള്‍ പ്രചരിപ്പിക്കാന്‍ മുന്നില്‍ നില്‍ക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ കിം നന്ദി അറിയിച്ചതായി റോഡോംഗ് സിന്മുന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, എന്ന്? എവിടെവച്ച്? എന്ന കാര്യങ്ങള്‍ക്ക് ആ റിപ്പോര്‍ട്ടില്‍ വിശദീകരണമില്ല. 


മുന്‍പ്, കിമ്മിന് യാതൊരു കുഴപ്പവുമില്ലെന്നും സുഖമായിരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി പ്രസിഡന്‍റ് ഉപദേശകന്‍ മൂണ്‍ ചങ് ഇന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.  ഏപ്രില്‍ 13 മുതല്‍ ഉത്തര കൊറിയയുടെ വോണ്‍സണ്‍ മേഖലയിലാണ് കിം താമസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 


ലോക്ക് ഡൌണ്‍ ലംഘനം: രശ്മി നായര്‍ക്കും ഭര്‍ത്താവിനുമെതിരെ കേസെടുത്തു!


ഏപ്രില്‍ 15നു മുത്തച്ഛന്‍റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ കിം എത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് കിമ്മിന്‍റെ ആരോഗ്യ സ്ഥിതിയെ കുറിച്ചു വാര്‍ത്തകള്‍ പ്രചരിച്ചത്. 


നോര്‍ത്ത് കൊറിയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം പോളിറ്റ്ബ്യൂറോ ചര്‍ച്ചയിലാണ് കിം അവസാനമായി പ്രത്യക്ഷപ്പെട്ടത്. 


കിമ്മിന്‍റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടി യുഎസ് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നിരുന്നു. കിമ്മിന് മസ്തിഷ്ക മരണം സംഭവിച്ചുവെന്ന് മറ്റ് ചില മാധ്യമങ്ങളിലും റിപ്പോര്‍ട്ട് വന്നിരുന്നു.