ലോകത്തിലെ ഏറ്റവും പ്രശസ്തയായ അവര്‍-ഗ്ലാസ് മോഡലാണ് കിം കര്‍ഡാഷിയാന്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

താര൦ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങളും ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. 


എന്നാല്‍, കഴിഞ്ഞ ദിവസം താരം ഇന്‍സ്റ്റഗ്രാ൦ സ്റ്റോറിയില്‍ പങ്കുവച്ച ചിത്രം ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. 


തന്‍റെ കൗമാര കാലത്തിന്‍റെ ഓര്‍മ്മകള്‍ പകരുന്ന ചില ചിത്രങ്ങളാണ് കിം പങ്കുവച്ചിരിക്കുന്നത്. 90കളിലെ തന്‍റെ മേക്കപ്പ് രീതി ചൂണ്ടിക്കാണിക്കുക എന്ന ഉദ്ദേശത്തോടെയാണ് കി൦ ചിത്രങ്ങള്‍ പങ്കുവച്ചത്. 


എന്നാല്‍, ശ്രദ്ധിക്കപ്പെട്ടത് കിം ധരിച്ചിരുന്ന ബാഗി വസ്ത്രങ്ങളായിരുന്നു. വെള്ള ബാഗി ടീഷര്‍ട്ടും ജീന്‍സുമായിരുന്നു കിമ്മിന്‍റെ വേഷം. 



എന്നാല്‍, അതിലൊരു ചിത്രത്തില്‍ കി൦ ജീന്‍സ് ലോ വേയ്സ്റ്റ് ധരിച്ചിട്ടുണ്ട്. അതാണ്‌ മേക്കപ്പിനെക്കാള്‍ ആളുകളുടെ ശ്രദ്ധ നേടിയത് എന്നതാണ് വാസ്തവം. 


അടിവസ്ത്രം കാണുന്ന തരത്തിലാണ് താരം ലോ വെയ്സ്റ്റ് ധരിച്ചിരിക്കുന്നത്. തന്‍റെ കൗമാര കാലത്തെ മേക്കപ്പ് അനുഭവങ്ങളാണ് ഗ്ലാമറസായി തുടരാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് കിം പറയുന്നത്. 


തന്‍റെ പുതിയ മേക്കപ്പ് ഉത്പന്നങ്ങളുടെ പ്രചാരണ ഭാഗമായാണ് കിം പഴയ ചിത്രങ്ങള്‍ പങ്കുവച്ചത്.