സോൾ:  ഉത്തര കൊറിയൻ ഏകാധിപതി ഭരണത്തിലെ കൂടുതൽ അധികാരങ്ങൾ കുഞ്ഞു പെങ്ങൾക്ക് നൽകിയതായി റിപ്പോർട്ട്.  എന്നാൽ ഉത്തരകോറിയയുടെ ഏറ്റവും വലിയ അധികാര കേന്ദ്രം കിം തന്നെയാണെന്നും അധികാരങ്ങൾ അൽപ്പാൽപ്പമായി സഹോദരിയായ യോ ജോങിന്  കൈമറുന്നതാണെന്നുമാണ് ദക്ഷിണ കൊറിയയുടെ വാദം. 


COMMERCIAL BREAK
SCROLL TO CONTINUE READING

മാനസിക സമ്മർദ്ദം  കുറയ്ക്കുന്നതിനായി നയപരമായ വിവിധ വിഷയങ്ങളിൽ  തീരുമാനമെടുക്കാനുള്ള അധികാരം കിം ജോങ് ഉൻ കിം യോ ജോങിന് നല്കിയതായാണ് ദക്ഷിണ കൊറിയൻ ചാരസംഘടന പറയുന്നതെന്ന് ബിബിസി റിപ്പോർട്ട്  ചെയ്തിട്ടുണ്ട്.  ദക്ഷിണ കൊറിയയുടെ റിപ്പോർട്ട് അനുസരിച്ച് ആഭ്യന്തര കാര്യങ്ങൾ പൂർണ്ണമായും സഹോദരിയാണ് നിയന്ത്രിക്കുന്നത് എന്നാണ്.  


Also read: പ്രസംഗത്തിനിടെ ചിത്തിമാരെ പറ്റി പറഞ്ഞു; അർത്ഥം തിരഞ്ഞ് സോഷ്യൽ മീഡിയ! 


സഹോദരി മാത്രമല്ല കിമ്മിനോട് അടുത്തുള്ള ചിലർക്കും മറ്റ് അധികാരങ്ങളും  കൈമാറിയതായിട്ടാണ് റിപ്പോർട്ട്.  എന്നാൽ പലപ്പോഴും ഉത്തരകോറിയയെക്കുറിച്ചുള്ള ദക്ഷിണ കൊറിയയുടെ റിപ്പോർട്ടുകൾ തെറ്റിയിട്ടുണ്ടെന്നും സൂചനയുണ്ട്. അതുപോലെ യുഎസ്, ദക്ഷിണ കൊറിയ വിഷയങ്ങളിൽ ഉത്തര കൊറിയയുടെ വിദേശനയം തീരുമാനിക്കാനുള്ള ഉത്തരവാദിത്തം കിം യോ ജോങിനാണെന്നും  ദക്ഷിണ കൊറിയ പറഞ്ഞു.  


Also read: വിനായകചതുര്‍ഥി ദിവസം ചന്ദ്രനെ നോക്കരുത്..! 


നയപരമായ പിഴവുകളിൽ]നിന്ന് ഉത്തരവാദിത്തം ഒഴിവാക്കാനും  മാനസിക സംഘർഷം  കുറയ്ക്കാനുമാണ് കിം ജോങ് ഉൻ സഹോദരിയ്ക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്നതെന്നും റിപ്പോർട്ട് ഉണ്ട്.  കിമ്മിണു ഈ സഹോദരിയുമായിട്ടേ അടുപ്പമുള്ളുവെന്നും സൂചനയുണ്ട്.  കിമ്മിനേക്കാൾ 4 വയസിന് ഇളയതാണ് സഹോദരി.