നാഷണൽ ഡെമോക്രാറ്റിക് പാർട്ടി മീറ്റിങ്ങിൽ തന്റെ ചിത്തിമാരെക്കുറിച്ച് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി കമലാ ഹാരിസ് പറഞ്ഞതോടെ ആ വാക്കിന്റെ അർത്ഥം തപ്പി സോഷ്യൽ മീഡിയയും. ഇതോടെ അവരുടെ പ്രസംഗം വൈറലായി.
Also read: മിഷേലിന്റെ നെക്ലസ് വൈറലാകാൻ ഒരു കാരണമുണ്ട്.. അറിയണ്ടേ?
ചിത്തി എന്ന തമിഴ് വാക്കിന്റെ അർത്ഥം 'അമ്മയുടെ അനിയത്തി' എന്നാണ് അതായത് ഇംഗ്ലീഷിൽ ആൻറി എന്ന് പറയും. കുടുംബത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചപ്പോഴാണ് ഈ വാക്ക് കമലാ ഹാരിസ് ഉപയോഗിച്ചത്. അമേരിക്കയിൽ പ്രധാനപ്പെട്ട ഒരു സ്ഥാനത്തേക്ക് മത്സരിക്കുന്ന കറുത്തവർഗ്ഗക്കാരിയായ ആദ്യ വനിത, ഇന്ത്യൻ വംശജയായ ആദ്യ വനിത എന്നിങ്ങനെയാണ് കമലാ കുറിച്ചിരിക്കുന്നത്.
Also read: ഡൊണാൾഡ് ട്രംപ്, അമേരിക്കയ്ക്ക് ലഭിച്ച ഏറ്റവും മോശം പ്രസിഡന്‍റ്.... !!
ഒരാളുടെ വ്യക്തിത്വം രൂപപ്പെടുന്നതിൽ കുടുംബത്തിന്റെ പങ്കിനെപ്പറ്റി പറയുമ്പോഴാണ് കമലാ തന്റെ ചിത്തിമാരെ പറ്റി പറഞ്ഞത്. അമ്മ ഞങ്ങളെ എപ്പോഴും അഭിമാനമുള്ളവരായി വളരാനാണ് പഠിപ്പിച്ചതെന്നും. കുടുംബത്തിന് പ്രാധാന്യം നൽകണമെന്ന് അമ്മ എപ്പോഴും പറയുമായിരുന്നുവെന്നും. തനിക്ക് കുടുംബമെന്നാൽ എന്റെ അമ്മാവന്മാർ, അമ്മായിമാർ, ചിത്തിമാർ ഇവരൊക്കെയാണെന്നും കമല പറഞ്ഞു. ഇതോടെയാണ് ചിത്തിയെ തപ്പി ആളുകൾ സോഷ്യൽ മീഡിയയിൽ എത്തിയത്.
My mother instilled in my sister, Maya, and me the values that would chart the course of our lives.
She taught us to put family first—the family you’re born into and the family you choose—but to also see a world beyond ourselves. #DemConvention pic.twitter.com/xU61nLrUXx
— Kamala Harris (@KamalaHarris) August 20, 2020