സോൾ: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ തിരോധാനവുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങള്‍ക്കിടയിൽ കിമ്മിന്റെ ഉല്ലാസ നൗകകള്‍ അദ്ദേഹത്തിന്റെ കടലോര റിസോര്‍ട്ടിനടുത്ത് നീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതായി റിപ്പോർട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഉപഗ്രഹ ക്യാമറയാണ് ഈ ദൃശ്യങ്ങള്‍ ഒപ്പിയെടുത്തത്.  ഹൃദയശസ്ത്രക്രിയയ്ക്കു ശേഷം കിമ്മിന്റെ ആരോഗ്യസ്ഥിതി മോശമായെന്നും മസ്തിഷ്ക മരണം സംഭവിച്ചുവെന്നുമൊക്കെ ഉറപ്പില്ലാത്ത വാർത്തകൾ പ്രചരിക്കുന്നതിനിടയിലാണ് വോൾസാനില്‍ ആഡംബര നൗകകളുടെ നീക്കം ശ്രദ്ധയില്‍പെട്ടത്. 


Also read: അഭ്യൂഹങ്ങൾക്ക് വിരാമം; കിം ജോങ് ഉൻ ജീവനോടെ ഉണ്ടെന്ന് ദക്ഷിണ കൊറിയ


നേരത്തെ തന്നെ വോള്‍സാന്‍ മേഖലയിലെ സ്റ്റേഷനില്‍ കിം ഉപയോഗിക്കുന്ന ട്രെയിന്‍ നിറുത്തിയിട്ടിരിക്കുന്ന സാറ്റലൈറ്റ് ദൃശ്യങ്ങള്‍ യുഎസ് നിരീക്ഷക സംഘമായ 38 നോര്‍ത്ത് പുറത്ത് വിട്ടിരിന്നു. 


രാജ്യത്തെങ്ങുമായി കിമ്മിന് 13 വസതികളാണ് ഉള്ളത്. അതില്‍ ഏറ്റവും പ്രിയപ്പെട്ടതാണ് വോള്‍സാനിലെ കടലോര റിസോര്‍ട്ടെന്ന് രാജ്യാന്തര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.  ഇതിനിടയിൽ കോറോണ കാരണമാണ് കിം മാറി നില്‍ക്കുന്നതെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഉത്തര കൊറിയയില്‍ ഇതുവരെ ഒരാള്‍ക്കുപോലും കോറോണ രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. 


ഏപ്രില്‍ 15ന് മുത്തച്ഛന്റെ പിറന്നാളാഘോഷങ്ങളില്‍ നിന്ന് കിം വിട്ടുനിന്നിരുന്നു. ഇതോടെയാണ് കിം അസുഖ ബാധിതനാണെന്ന സംശയം മാധ്യമങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായത്.  എന്നാൽ ഇത്തരം അഭൂഹങ്ങളെല്ലാം കാറ്റിപറത്തികൊണ്ട് കിം ജോങ് ഉൻ ജീവിച്ചിരിപ്പുണ്ടെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ  ഉന്നതസുരക്ഷാ ഉപദേഷ്ടാവ് വ്യക്തമാക്കി.