King Charles III: ബ്രിട്ടണിലെ ചാൾസ് മൂന്നാമൻ രാജാവിന് അർബുദം സ്ഥിരീകരിച്ചു; ചികിത്സയിലേക്ക്, ഔദ്യോഗിക പരിപാടികൾ അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചു
King Charles III Cancer: അഭ്യൂഹങ്ങൾ ഒഴിവാക്കാൻ രാജാവിന്റെ ആഗ്രഹ പ്രകാരം രോഗവിവരം പരസ്യപ്പെടുത്തുകയാണെന്ന് കൊട്ടാരം പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വിശദീകരിച്ചു.
ലണ്ടൻ: ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന് അർബുദം സ്ഥിരീകരിച്ചു. ബക്കിങ്ഹാം കൊട്ടാരം വാർത്താക്കുറിപ്പിലൂടെയാണ് രോഗവിവരം പരസ്യപ്പെടുത്തിയത്. അഭ്യൂഹങ്ങൾ ഒഴിവാക്കാൻ രാജാവിന്റെ ആഗ്രഹ പ്രകാരം രോഗവിവരം പരസ്യപ്പെടുത്തുകയാണെന്ന് കൊട്ടാരം പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വിശദീകരിച്ചു.
എന്ത് തരം അർബുദം ആണെന്നോ ഏത് ഘട്ടത്തിൽ ആണെന്നോ വ്യക്തമായിട്ടില്ല. പ്രോസ്റ്റേറ്റ് ചികിത്സയ്ക്ക് ഇടയിലാണ് അർബുദം സ്ഥിരീകരിച്ചത്. 2022 സെപ്റ്റംബർ എട്ടിന് എലിസബത്ത് രാജ്ഞിയുടെ മരണത്തിന് പിന്നാലെയാണ് 75കാരനായ ചാൾസ് മൂന്നാമൻ ബ്രിട്ടന്റെ രാജാവായി അധികാരമേറ്റത്.
ALSO READ: അമേരിക്കൻ പ്രസിഡന്‍റ് പദവിയില്‍ രണ്ടാമൂഴത്തിനായി ട്രംപ്, ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമി പിന്മാറി
എന്നാൽ പ്രോസ്റ്റേറ്റ് കാൻസർ അല്ലെന്ന് ബക്കിങ്ഹാം കൊട്ടാരം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചതോടെ ചാൾസ് പൊതു പരിപാടികൾ അനിശ്ചിതകാലത്തേക്ക് ഒഴിവാക്കി. ചികിത്സ ആരംഭിച്ചു.
ചികിത്സയിൽ പ്രവേശിക്കുമെങ്കിലും രാജാവായി ചാൾസ് തന്നെ തുടരുമെന്ന് കൊട്ടാരം അറിയിച്ചു. മക്കളായ വില്യം, ഹാരി എന്നിവരെ ചാൾസ് രോഗ വിവരം അറിയിച്ചു. അമേരിക്കയിൽ കഴിയുന്ന ഹാരി ഉടൻ ബ്രിട്ടണിലേക്ക് തിരിക്കുമെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.