ഇസ്ലാമാബാദ്: ചാര പ്രവർത്തി ആരോച്ച് പാകിസ്ഥാൻ (Pakisthan) തടവിലാക്കിയ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിൻറെ കേസിലെ വാദം അടുത്ത മാസം 15ലേക്ക് മാറ്റി. വാദങ്ങൾക്ക്  ഇന്ത്യ ഹാജരാവുന്നില്ലെന്നാണ് പാകിസ്ഥാൻ ആരോപിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യൻ സർക്കാർ മന:പൂർവ്വം കോടതി വാദത്തിൽ പങ്കാളിയാവുന്നില്ലെന്നും  പാകിസ്താൻ  കോടതിയുടെ മുമ്പിലുള്ള വിചാരണയെ എതിർക്കുന്നുവെന്നും അഭിഭാഷകനെ നിയമിക്കാൻ വിസമ്മതിച്ചതായും പാക് അറ്റോർണി ജനറൽ   ജാവേദ് ഖാൻ കോടതിയിൽ പറഞ്ഞു.


ALSO READ: Covid വാക്സിൻ പേറ്റന്റ് ഒഴിവാക്കുന്നതിനെ പിന്തുണച്ച് യൂറോപ്യൻ യൂണിയൻ; നിരവധി രാജ്യങ്ങളിൽ നിന്ന് എതിർപ്പും ശക്തം


ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ച പാകിസ്ഥാൻറെ നടപടിക്കെതിരെ ഇന്ത്യ (India) അന്താരാഷ്ട്ര നീതി ന്യായ കോടതിയെ സമീപിച്ചിരുന്നു . ശിക്ഷാ വിധി അവലോകനം ചെയ്യണമെന്നും ഇന്ത്യയ്ക്ക് ഇക്കാര്യത്തിൽ നയതന്ത്ര പരിരക്ഷ നൽകണമെന്നും  അന്താരാഷ്ട്ര നീതി ന്യായ കോടതി 2019 ജൂലൈയിൽ വിധി പ്രസ്താവം നടത്തിയിരുന്നു.

 


ചാരവൃത്തി, തീവ്രവാദം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ജാദവിനെ പാകിസ്താൻ തടവിലാക്കിയത്.  2017 ഏപ്രിലിൽ പാകിസ്താൻ സൈനിക കോടതി  ജാദവിനെതിരെ വധ  ശിക്ഷയും വിധിച്ചിരുന്നു.കോടതി നടപടികളിൽ ഇന്ത്യ പങ്കാളിയല്ലെന്ന് അറ്റോർണി ജനറൽ ഖാലിദ് ജാവേദ് ഖാൻ ഹോക്കോടതിയെ അറിയിച്ചു.


ALSO READ: Covid നിയന്ത്രണങ്ങൾ കുറയുന്നു; അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കുന്നതിനുള്ള നടപടികളുമായി സൗദി അറേബ്യ


 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.