Covid വാക്സിൻ പേറ്റന്റ് ഒഴിവാക്കുന്നതിനെ പിന്തുണച്ച് യൂറോപ്യൻ യൂണിയൻ; നിരവധി രാജ്യങ്ങളിൽ നിന്ന് എതിർപ്പും ശക്തം

ജര്‍മനി, യുകെ, സ്വിറ്റ്സര്‍ലന്‍ഡ്, ബ്രസീല്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ പേറ്റന്റ് ഒഴിവാക്കുന്നതിനെ അനുകൂലിക്കുന്നില്ല

Written by - Zee Malayalam News Desk | Last Updated : May 7, 2021, 08:35 AM IST
  • ജര്‍മനി, യുകെ, സ്വിറ്റ്സര്‍ലന്‍ഡ്, ബ്രസീല്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ പേറ്റന്റ് ഒഴിവാക്കുന്നതിനെ അനുകൂലിക്കുന്നില്ല
  • കോടിക്കണക്കിന് ഡോസ് വാക്‌സിന്‍ ലോകത്തിലെ വിവിധ രാജ്യങ്ങള്‍ക്ക് ഇനിയും ആവശ്യമാണ്
  • ഈ സാഹചര്യത്തില്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് പേറ്റന്റ് എടുത്തുകളയുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തയ്യാറാണ്
  • ഇപ്പോഴത്തെ പ്രതിസന്ധിയെ കാര്യക്ഷമമായും പ്രായോഗികമായും അഭിമുഖീകരിക്കുന്നതിനുള്ള ഏത് മാര്‍ഗത്തെക്കുറിച്ചും ചര്‍ച്ചചെയ്യാന്‍ തയ്യാറാണെന്നും ഉര്‍സുല വോണ്‍ ഡെര്‍ ലെയെന്‍
Covid വാക്സിൻ പേറ്റന്റ് ഒഴിവാക്കുന്നതിനെ പിന്തുണച്ച് യൂറോപ്യൻ യൂണിയൻ; നിരവധി രാജ്യങ്ങളിൽ നിന്ന് എതിർപ്പും ശക്തം

വാഷിങ്ടണ്‍: കൊവിഡ് വാക്സിന്റെ (Covid Vaccine) പേറ്റന്റ് താത്കാലികമായി ഒഴിവാക്കാന്‍ അമേരിക്ക തീരുമാനിച്ചതിനു പിന്നാലെ ഇതിനെ അനുകൂലിച്ച് യൂറോപ്യന്‍ യൂണിയനും. ഇക്കാര്യത്തില്‍ ചര്‍ച്ച നടത്താമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയെന്‍ വ്യക്തമാക്കി. ന്യൂസിലന്‍ഡും (New Zealand) തീരുമാനത്തെ അനുകൂലിച്ചിട്ടുണ്ട്. എന്നാല്‍ ജര്‍മനി, യുകെ, സ്വിറ്റ്സര്‍ലന്‍ഡ്, ബ്രസീല്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ പേറ്റന്റ് ഒഴിവാക്കുന്നതിനെ അനുകൂലിക്കുന്നില്ല.

കോടിക്കണക്കിന് ഡോസ് വാക്‌സിന്‍ ലോകത്തിലെ വിവിധ രാജ്യങ്ങള്‍ക്ക് ഇനിയും ആവശ്യമാണ്. ഈ സാഹചര്യത്തില്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് പേറ്റന്റ് എടുത്തുകളയുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ (European Union) തയ്യാറാണ്. ഇപ്പോഴത്തെ പ്രതിസന്ധിയെ കാര്യക്ഷമമായും പ്രായോഗികമായും അഭിമുഖീകരിക്കുന്നതിനുള്ള ഏത് മാര്‍ഗത്തെക്കുറിച്ചും ചര്‍ച്ചചെയ്യാന്‍ തയ്യാറാണെന്നും ഉര്‍സുല വോണ്‍ ഡെര്‍ ലെയെന്‍ പറഞ്ഞു.

ALSO READ:Covid Vaccine പേറ്റന്റ് ഒഴിവാക്കാൻ അമേരിക്ക; നീക്കം കമ്പനികളുടെ എതിർപ്പ് അവ​ഗണിച്ച്

പേറ്റന്റ് ഒഴിവാക്കുന്നത് ആഗോളതലത്തില്‍ വാക്സിന്‍ (Vaccine) നിര്‍മാണം വര്‍ധിപ്പിക്കും എന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയും ദക്ഷിണാഫ്രിക്കയും ലോക വ്യാപാര സംഘടയ്ക്ക് സമര്‍പ്പിച്ച നിര്‍ദേശത്തെത്തുടര്‍ന്നാണ് അമേരിക്ക ഇക്കാര്യത്തില്‍ അനുകൂലമായ തീരുമാനം എടുത്തത്. ഇക്കാര്യം കഴിഞ്ഞ ദിവസം ബൈഡന്‍ ഭരണകൂടം വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഇതോടെ പേറ്റന്റ് ഒഴിവാക്കാനുള്ള നടപടികള്‍ ലോകവ്യാപാര സംഘടനയുടെ പൊതുസമിതിക്ക് വേഗത്തില്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംഘടനയുടെ പൊതുസമിതി യോഗം ജനീവയില്‍ നടന്നുവരുകയാണ്. 164 അംഗരാജ്യങ്ങളില്‍ 100 രാജ്യങ്ങള്‍ തീരുമാനത്തെ പിന്തുണയ്ക്കുന്നുണ്ട്. ബൗദ്ധികസ്വത്തവകാശം സംബന്ധിച്ച സമിതി അടുത്ത മാസം വിഷയം പരിഗണിക്കും. അതേസമയം, ബൗദ്ധികസ്വത്തവകാശത്തിനെതിരാണെന്ന് ചൂണ്ടിക്കാട്ടി മരുന്ന് കമ്പനികളും അമേരിക്കന്‍ ചേംബഴ്‌സ് ഓഫ് കൊമേഴ്‌സും തീരുമാനത്തെ എതിര്‍ത്തു. അസാധാരണ സമയത്തെ അസാധാരണ നടപടിയാണിതെന്ന് യു. എസ്. വ്യാപാര പ്രതിനിധി കാതറിന്‍ തായ് പറഞ്ഞു.

ALSO READ:Pfizer Covid vaccine കോവിഡ് രോഗബാധയിൽ നിന്ന് 95 ശതമാനം സുരക്ഷിതത്വം ഉറപ്പാക്കുന്നുവെന്ന് പഠനം

ഫൈസർ, മൊഡേണ എന്നിവയടക്കമുള്ള കമ്പനികൾ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് പോകരുതെന്ന് ആവശ്യപ്പെടുകയും തങ്ങളുടെ എതിർപ്പ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ അതെല്ലാം തള്ളിക്കൊണ്ടാണ് അസാധാരണ ഘട്ടത്തിൽ അസാധാരണ തീരുമാനം അനിവാര്യമാണെന്ന് അമേരിക്ക പ്രഖ്യാപിച്ചത്. തീരുമാനം ലോകവ്യാപാര സംഘടനയെ അറിയിക്കും. അമേരിക്കയുടെ തീരുമാനത്തെ ലോകാരോ​ഗ്യ സംഘടന സ്വാ​ഗതം ചെയ്തു. ബൈഡൻ ഭരണകൂടത്തിന്റെ തീരുമാനം ചരിത്രപരമെന്ന് പ്രഖ്യാപിച്ച ലോകാരോ​ഗ്യ സംഘടന തലവൻ ടെഡ്രോസ് അഥനോം ​ഗെബ്രിയേസസ് കൊവിഡിനെതിരായ പോരാട്ടത്തിലെ നിർണായക നിമിഷമെന്നും വിശേഷിപ്പിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News