മയാമി:  ലോക പ്രശസ്തനായ ഒരു മനുഷ്യൻ മുന്നിൽ വന്ന് നിന്നാൽ നമ്മൾ എന്ത് ചെയ്യും? കുറച്ച് മുന്നേ ആയിരുന്നെങ്കിൽ എല്ലാവരും ഓട്ടോ​ഗ്രാഫ് വാങ്ങിയേനെ. ഈകാലത്ത് പിന്നെ സെൽഫിയായി ഫോട്ടോയായി റീലായി ആകെ ഒരു മേളം തന്നെ അല്ലെ. എന്നാൽ ഇവിടെ കുറേ ആളുകൾ ഇതാ മുന്നിൽ ഒരു ഇതിഹാസം തന്നെ വന്നു നിന്നിട്ടും അതൊന്നും ശ്രദ്ധിക്കാതെ സാധനങ്ങൾ വാങ്ങുന്ന തിരക്കിലാണ്. ഫുഡ്ബോൾ മാന്ത്രികനായ മെസ്സിയാണ് ഈ സാധനങ്ങൾ വാങ്ങിക്കുന്നതെന്ന് അവർ തിരിച്ചറിയാഞ്ഞിട്ടോ അതോ...ഇന്റര്‍ മയാമിയിൽ കളിക്കാനായി എത്തിയതാണ് മെസ്സി അമേരിക്കയിൽ.


COMMERCIAL BREAK
SCROLL TO CONTINUE READING

അവിടെ സാധനങ്ങൾ വാങ്ങുന്നതിനായി സൂപ്പർ മാർക്കറ്റിലെത്തിയ മെസ്സിക്ക് സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോ മറ്റ് ആളാരവങ്ങളോ ഉണ്ടായിരുന്നില്ല. സാധാരണക്കാരനെ പോലെ  വാങ്ങിയ സാധനങ്ങളുമായി നടന്നു നീങ്ങിയ മെസ്സിയെ സൂപ്പർ മാർക്കറ്റിലെ ആളുകളിൽ ഭൂരിഭാഗവും ശ്രദ്ധിച്ചില്ലെന്നതാണു സത്യം. എന്നാൽ ചിലയാളുകൾക്ക് മനസ്സിലാവുകയും അവർ മെസ്സിക്കൊപ്പം സെൽഫി എടുക്കുകയും ഒക്കെ ചെയ്യുന്നുണ്ട്.ഇന്റർ മയാമിയുടെ ഭാഗമാകുന്നതിനു വേണ്ടി സ്വകാര്യ ജെറ്റിൽ ഫ്ലോറിഡയിലാണ് മെസ്സി വിമാനമിറങ്ങിയത്. ഭാര്യയും മക്കളും മെസ്സിക്കൊപ്പം യുഎസിലെത്തിയിട്ടുണ്ട്.


ALSO READ: ആറടി പോക്കം, തമാശ പറയണം; വരനെ കിട്ടാനുണ്ടോ? ലക്ഷങ്ങൾ വാ​ഗ്ദാനവുമായി യുവതി


അടുത്ത ഞായറാഴ്ച മെസ്സിയെ ഇന്റർ മയാമി ആരാധകർക്കു മുന്നിൽ അവതരിപ്പിക്കുമെന്നാണു ലഭിക്കുന്ന വിവരം. ഈ മാസം 21ന് മെസ്സി ഇന്റർ മയാമിക്കായി ആദ്യ മത്സരം കളിച്ചേക്കുമെന്നും സൂചനയുണ്ട്. രണ്ടര വർഷത്തേക്കാണ് മെസ്സി ഇന്റർ മയാമിയുമായി കരാർ ഒപ്പു വയ്ക്കുന്നത്. 6 കോടി യുഎസ് ഡോളർ (ഏകദേശം 492 കോടി രൂപ) ആയിരിക്കും വാർഷിക പ്രതിഫലമായ നേടുക എന്നാണ് സൂചന. ഹോംഗ്രൗണ്ടായ ഡിആർവി പിഎൻകെ സ്റ്റേഡിയത്തിലാണ് ക്ലബ് 16ന് മെസ്സിയെ അവതരിപ്പിക്കുന്നത്. സ്പാനിഷ് ക്ലബ് ബാർസിലോനയിലെ മെസ്സിയുടെ സഹതാരം സെർജിയോ ബുസ്കെറ്റ്സും മയാമിയുമായി ധാരണയിലെത്തിയിട്ടുണ്ട്. അർജന്റീന ദേശീയ ടീമിൽ മെസ്സിയെ പരിശീലിപ്പിച്ചിട്ടുള്ള ജെറാർദ് മാർട്ടിനോയാണ് ക്ലബ്ബിന്റെ പരിശീലകൻ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.