Viral video: സഞ്ചാരികളെ മൈന്‍ഡ് ചെയ്യാതെ വൈല്‍ഡ് ബീസ്റ്റിനെ വേട്ടയാടുന്ന സിംഹിണികള്‍; വൈറല്‍ വീഡിയോ
Lion hunting video: എത്ര വലിയ ഇരയെയും എതിരിട്ട് കീഴ്പ്പെടുത്തുന്നതില്‍ സിംഹങ്ങള്‍ക്ക് പ്രത്യേക കഴിവ് തന്നെയുണ്ട്.
കാട്ടിലെ രാജാവാണ് സിംഹം എന്ന് കുട്ടിക്കാലം മുതല്‍ തന്നെ എല്ലാവരും കേള്‍ക്കാറുണ്ട്. രാജാവിന് രാജ്ഞിയായി സിംഹിണികളും ഒപ്പം ഉണ്ടാകാറുണ്ട്. പൊതുവെ ഇരയെ വേട്ടയാടുന്നത് പെണ്‍സിംഹങ്ങള്‍ അഥവാ സിംഹിണികളാണ്. ആണ്‍ സിംഹങ്ങള്‍ വേട്ടയാടാറുണ്ടെങ്കിലും ഇവര്‍ മടിയന്‍മാരാണ്. സിംഹങ്ങള്‍ വേട്ടയ്ക്ക് ഇറങ്ങുന്നതും ഇരകളെ വേട്ടയാടുന്നതുമെല്ലാം പലപ്പോഴും കൗതുക കാഴ്ചകളാണ്.
എത്ര വലിയ ഇരയെയും എതിരിട്ട് തോല്‍പ്പിക്കുന്നതില്‍ സിംഹങ്ങള്‍ക്ക് പ്രത്യേക കഴിവ് തന്നെയുണ്ട്. കരയിലെ ഏറ്റവും വലിയ ജീവിയായ ആനയെ പോലും സിംഹങ്ങള്‍ വേട്ടയാടി വീഴ്ത്താറുണ്ട്. സിംഹങ്ങള്‍ ഇര പിടിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോള്‍ ഇതാ സിംഹിണികള്‍ ഒരു വൈല്‍ഡ് ബീസ്റ്റിനെ വേട്ടയാടുന്ന വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്.
ALSO READ: കൊച്ചു കുട്ടിയെ ചുഴറ്റിയെറിഞ്ഞ് കാട്ടുപോത്ത്, വീഡിയോ
സഞ്ചാരികളുടെ സഫാരി വാഹനങ്ങള്‍ക്ക് സമീപം ഒരു വൈല്‍ഡ് ബീസ്റ്റ് നിലയുറപ്പിച്ചിരിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. വൈല്‍ഡ് ബീസ്റ്റിന് സമീപത്തായി ഒരു കഴുതപ്പുലി നില്‍ക്കുന്നതും കാണാം. പെട്ടെന്ന് തന്നെ എന്തോ കണ്ട് പേടിച്ചത് പോലെ കഴുതപ്പുലി സ്ഥലത്ത് നിന്ന് മാറുന്നുണ്ട്. ആക്രമണത്തെ നേരിടാനായി വൈല്‍ഡ് ബീസ്റ്റ് തയ്യാറെടുക്കുന്നതും വീഡിയോയില്‍ കാണാം.
സിംഹം എന്ന് ഒരാള്‍ പറയുന്നത് വീഡിയോയുടെ പശ്ചാത്തലത്തില്‍ കേള്‍ക്കാം. അപ്പോഴാണ് ഒരു പെണ്‍സിംഹം സാവധാനത്തില്‍ വൈല്‍ഡ് ബീസ്റ്റിന് നേരെ നടന്ന് അടുക്കുന്നത്. ഇരയെ പിന്നില്‍ നിന്ന് ആക്രമിക്കാന്‍ പെണ്‍സിംഹം ശ്രമിക്കുമ്പോള്‍ വൈല്‍ഡ് ബീസ്റ്റും വിട്ടുകൊടുക്കുന്നില്ല. സിംഹത്തെ കുത്തി വീഴ്ത്താന്‍ വൈല്‍ഡ് ബീസ്റ്റ് ശ്രമിക്കുന്നുണ്ട്. പെട്ടെന്ന് തന്നെ മറ്റൊരു പെണ്‍സിംഹം കൂടി വേട്ടയ്ക്ക് ഇറങ്ങിയതോടെ വൈല്‍ഡ് ബീസ്റ്റിന് പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല.
സഫാരി വാഹനങ്ങള്‍ക്ക് സമീപത്ത് വെച്ച് തന്നെ രണ്ട് സിംഹിണികളും ചേര്‍ന്ന് വൈല്‍ഡ് ബീസ്റ്റിനെ കീഴ്‌പ്പെടുത്തി. ഈ സമയത്ത് ഒരു സഫാരി വാഹനം മുന്നോട്ട് നീങ്ങുന്നുണ്ടെങ്കിലും അതൊന്നും മൈന്‍ഡ് ചെയ്യാതെ ഇരയുടെ ജീവനെടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് സിംഹിണികള്‍. തുടര്‍ന്ന് ഇരയുടെ കഴുത്തില്‍ കടിച്ച് മണ്‍പാതയില്‍ നിന്നും വലിച്ച് കൊണ്ടു പോകുന്നതും കാണാം.
ടാന്‍സാനിയയിലെ സെറെന്‍ഗെറ്റി പാര്‍ക്കില്‍ വൈല്‍ഡ് ബീസ്റ്റിനെ വേട്ടയാടുന്ന സിംഹം' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ നിരവധിയാളുകളാണ് കമന്റുകളുമായി എത്തുന്നത്. പലരും സിംഹത്തിന്റെ ഇര പിടിക്കാനുള്ള കഴിവിനെ പ്രശംസിക്കുമ്പോള്‍ മറ്റ് പലരും വൈല്‍ഡ് ബീസ്റ്റിന്റെ ചെറുത്തു നില്‍പ്പിനെ പുകഴ്ത്തുന്നുണ്ട്. മനുഷ്യരോട് സഹായം അഭ്യര്‍ത്ഥിച്ച വൈല്‍ഡ് ബീസ്റ്റിന്റെ മരണം ചിത്രീകരിക്കുന്ന സഞ്ചാരികളെ വിമര്‍ശിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. സിംഹങ്ങള്‍ വേട്ടയാടുന്ന സ്ഥലത്ത് വാഹനം നിര്‍ത്തിയതിനെ വിമര്‍ശിച്ചവരും ഏറെയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...