Viral video: കൊച്ചു കുട്ടിയെ ചുഴറ്റിയെറിഞ്ഞ് കാട്ടുപോത്ത്, വീഡിയോ

Viral video, Huge bison attacks a kid: പെട്ടെന്ന് ആ കാട്ടു പോത്ത് കുഞ്ഞിന് നേരെ ചെന്ന് കൊന്പില് കോർത്ത് എറിയുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : May 17, 2023, 06:37 PM IST
  • ഒരു കാട്ടു പോത്ത് ഒരു മൈതാനത്ത് നിന്നും പുല്ല് തിന്നുന്നതായി കാണാം.
  • പെട്ടെന്ന് ആ കാട്ടു പോത്ത് പ്രകോപിതനാവുകയും സമീപത്തൂടെ നടക്കുന്ന ഒരു കുഞ്ഞിന് നേരെ കുതിച്ച് ചെന്ന് അതിനെ കൊമ്പിൽ കോർത്ത് ചുഴറ്റിയെറിയുന്നതായി വീഡിയോയിൽ കാണുന്നു.
Viral video: കൊച്ചു കുട്ടിയെ ചുഴറ്റിയെറിഞ്ഞ് കാട്ടുപോത്ത്, വീഡിയോ

ദിവസവും പലതരത്തിലുള്ള വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കൊച്ചു കുഞ്ഞുങ്ങളുടേത്, വീട്ടിൽ വളർത്തുന്ന മൃ​ഗങ്ങൾ, ലോകത്തിലെ അമ്പരിപ്പിക്കുന്ന സ്ഥലങ്ങൾ, അമാനുഷരായ മനുഷ്യർ എന്നിങ്ങനെ പലതും. ഇത്തരം വീഡിയോകൾ എല്ലാം ഒരു നേരമ്പോക്കെന്നോണം നമ്മൾ കാണുന്നതെങ്കിലും അവയിൽ പല വീഡിയോകളും നമുക്ക് മാനസികമായി ആശ്വാസം നൽകാറുണ്ട്. ചിലതാകട്ടെ നമ്മിൽ അനാവശ്യ ഭീതിയും ഞെട്ടലുമെല്ലാം ഉണ്ടാക്കുന്ന തരത്തിലുള്ളവയായിരിക്കും.

Add Zee News as a Preferred Source

എന്നാൽ ഇത്തരത്തിൽ പ്രചരിക്കുന്ന പല വീഡിയോകളും കാഴ്ചക്കാരെ ആകർഷിപ്പിക്കുന്നതിനും സോഷ്യൽ മീഡിയയിൽ വ്യൂസ് കൂട്ടുന്നതിനും ആയി മനപ്പൂർവമായി കെട്ടിച്ചമച്ചവയും ആകാറുണ്ട്. മൃ​ഗങ്ങളുമായി ബന്ധപ്പെട്ട് വരുന്ന വീഡിയോ​കൾക്ക് പൊതുവിൽ കാഴ്ച്ചക്കാർ ഏറെയാണ്. അതിപ്പോൾ വീട്ടിൽ വളർത്തുന്നവയായാലും കാട്ടു മൃ​ഗങ്ങൾ ആയാലും ഒരു പോലെ തന്നെ. രസകരമായ വീഡിയോ​കളെ പോലെ നമ്മിൽ ഭയം ഉണ്ടാക്കുന്ന വീഡിയോകളും എത്താറുണ്ട്. 

ALSO READ: രാജവെമ്പാലയെ ചുംബിക്കുന്ന യുവാവ്, വീഡിയോ കണ്ടാൽ ഞെട്ടും..!

അത്തരത്തിൽ കാഴ്ച്ചക്കാരിൽ ഞെട്ടൽ ഉണ്ടാക്കുന്നതും ആശങ്ക ഉണർത്തുന്നതുമായ ഒരു കൊച്ചു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഈ വീഡിയോയിൽ ഒരു കാട്ടു പോത്ത് ഒരു മൈതാനത്ത് നിന്നും പുല്ല് തിന്നുന്നതായി കാണാം. അതിന്റെ അരികിലൂടെ ആളുകൾ നടന്നു നീങ്ങുന്നുമുണ്ട്. പെട്ടെന്ന് ആ കാട്ടു പോത്ത് പ്രകോപിതനാവുകയും സമീപത്തൂടെ നടക്കുന്ന ഒരു കുഞ്ഞിന് നേരെ കുതിച്ച് ചെന്ന് അതിനെ കൊമ്പിൽ കോർത്ത് ചുഴറ്റിയെറിയുന്നതായി വീഡിയോയിൽ കാണുന്നു.

സമീപത്ത് ഉണ്ടായിരുന്ന മറ്റ് ആളുകൾ നിലവിളിക്കുന്നതും വീഡിയോയിൽ കേൾക്കാൻ  സാധിക്കുന്നു. കുട്ടിയെ കാട്ടു പോത്ത് ആക്രമിക്കുന്നതോടെ വീഡിയോയും അവസാനിക്കുന്നുണ്ട്. കുഞ്ഞിന് ​ഗുരുതരമായ പരിക്കുകൾ പറ്റിയിട്ടുണ്ടെന്നാണ് പിന്നീട് ലഭിച്ച വിവരം. മാത്രമല്ല ഇത്തരം സാ​ഹചര്യങ്ങൾ നേരിടേണ്ടി വരുന്ന കുഞ്ഞുങ്ങൽക്ക് ഭാവിയിൽ മാനസികമായ പല പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യത ഉള്ളതായും വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു. കൂടാതെ നമ്മൾ ഇത്തരം സ്ഥലങ്ങളിൽ പോകുമ്പോൾ നമ്മുടെ കുട്ടികളെ കൂടുതൽ ശ്രദ്ധിക്കണമെന്നും. കഴിവതും അവരെ നമ്മുടെ കൺവെട്ടത്തു നിന്നും മാറാൻ അനുവധിക്കരുതെന്നുമുള്ള ഒരു സന്ദേശവും വീഡിയോ നൽകുന്നുണ്ട്. 

ഇത്തരത്തിൽ കുറച്ചു ദിവസങ്ങൽക്കു മുന്നേ പ്രചരിച്ച മറ്റൊരു വീഡിയോയും വൈറൽ ആയി മാറിയിരുന്നു.  വെള്ളത്തിൽ കളിച്ചു കൊണ്ടിരിക്കുന്ന ഒരു കുട്ടിയെ ഹിപ്പൊപ്പൊട്ടാമസ് പാടെ വിഴുങ്ങുന്ന ഭീകരമായ ഒരു കാഴ്ചയാണ് ആ വീഡിയോയിൽ കണ്ടത്. ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിൽ നിന്നാണ് ഈ വീഡിയോ എത്തിയത്.  വിഡിയോയിൽ അവിടെ ഉള്ള ഒരുൾനാടൻ പ്രദേശമാണ് കാണാൻ കഴിഞ്ഞത്.  ഭംഗിയും വിസ്താരവും ഉള്ള ഒരു പുഴ. അതിൽ കരയോട് ചേർന്നുള്ള ഭാഗത്തായി, വലിയ ആഴമില്ലാത്ത സ്ഥലത്ത് മൂന്ന് ചെറിയ കുട്ടികൾ വെള്ളത്തിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിൽ ഒരു കുട്ടി പെട്ടെന്ന് മുങ്ങിപ്പോകുകയാണ്.

അപ്പോഴും എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് മനസിലാകില്ല. കൂടെയുള്ള മറ്റു കുട്ടികളും ഞെട്ടലോട നിൽക്കുകയാണ്. പിന്നീട് നോക്കുമ്പോഴാണ് വെള്ളത്തിൽ നിന്നും ഒരു ഹിപ്പൊപ്പൊട്ടാമസ് തല പൊക്കി വരുന്നതും കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പിടിക്കുന്നതുമായി കാണുന്നത്. ഭയന്ന് വിറച്ച് കൂടെയുള്ള മറ്റു കുട്ടികൾ നിലവിളിച്ചുകൊണ്ട് വെള്ളത്തിൽ നിന്നും കയറി ഓടുന്നതും കാണാം വീഡിയോയിൽ കാണാം. ഒപ്പം വീഡിയോ എടുത്തു കൊണ്ടിരുന്ന വ്യക്തിയും ഈ കാഴ്ചയിൽ ഞെട്ടുകയും ഫോൺ അവിടെ ഉപേക്ഷിച്ചു പോകുകയും ചെയ്യുന്നു. ഇതോടെ വീഡിയോ അവിടെ വച്ച് അവസാനിക്കുകയുമാണ്. എന്തായാലും ഹിപ്പോ വിഴുങ്ങാൻ ശ്രമിച്ച കുട്ടി രക്ഷപ്പെട്ടതായാണ് പിന്നീട് ലഭിച്ച വിവരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News