ഗാന്ധിജിയുടെ കണ്ണട വിറ്റുപോയത് 3.4 ലക്ഷം ഡോളറിന്..!
അമേരിക്കയിൽ നിന്നുള്ള ആളാണ് ടെലിഫോൺ ലേലത്തിലൂടെ കണ്ണട സ്വന്തമാക്കിയത്.
ഗാന്ധിജി ഉപയോഗിച്ചിരുന്ന കണ്ണട ബ്രിട്ടണിൽ ലേലത്തിൽ വിറ്റുപോയത് 3.4 ലക്ഷം ഡോളറിന്. അമേരിക്കയിൽ നിന്നുള്ള ആളാണ് ടെലിഫോൺ ലേലത്തിലൂടെ കണ്ണട സ്വന്തമാക്കിയത്. ഏതാനും ആഴ്ചകൾക്ക് മുൻപാണ് ലേലത്തിനായുള്ള ലെറ്റർ ബോക്സിൽ ആ കണ്ണടകൾ കണ്ടെത്തിയത്.
Also read: 12 വയസ്സിന് മുകളിലുള്ള കുട്ടികൾ നിർബന്ധമായും മാസ്ക് ധരിക്കണം: WHO
സ്വന്തം അമ്മാവന് ഗാന്ധി നേരിട്ട് നൽകിയതാണെന്ന് അറിയിച്ചുകൊണ്ടുള്ള കത്തും ബോക്സിൽ ഉണ്ടായിരുന്നുവെന്ന് ഈസ്റ്റ് ബ്രിസ്റ്റോൾ ഓക്ഷൻ ഹൗസ് അധികൃതർ അറിയിച്ചിരുന്നു. ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇവർ അറിയിച്ചത്.
Also read:Diabetes രോഗികൾക്ക് പച്ചമുളക് വളരെ നല്ലതാണ്
1920-30 കാലയളവിൽ ബ്രിട്ടീഷ് പെട്രോളിയം കമ്പനിയിൽ തന്റെ അമ്മാവൻ ജോലി ചെയ്തതിരുന്ന കാലത്ത് ഗാന്ധിജി അവിടെ സന്ദർശനത്തിന് എത്തുകയും അവിടെവച്ച് തന്റെ കണ്ണടകൾ അദ്ദേഹം നേരിട്ട് തന്റെ അമ്മാവന് നൽകുകയായിരുന്നുവെന്നുമാണ് കണ്ണട നല്കിയ ആൾ പറഞ്ഞത്.
ലേലത്തിൽ മികച്ച പ്രതിഫലം ലഭിച്ചില്ലെങ്കിൽ കണ്ണട വലിച്ചെറിഞ്ഞോളുവെന്നാണ് കണ്ണട നല്കിയ ആൾ പറഞ്ഞതെങ്കിലും മികച്ച പ്രതിഫലം അവർക്ക് ലഭിച്ചുവെന്നും ഓക്ഷൻ ഹൗസ് പ്രതിനിധി ആൻഡ്രു സ്റ്റോവ് പറഞ്ഞു.