Diabetes രോഗികൾക്ക് പച്ചമുളക് വളരെ നല്ലതാണ്

പച്ചമുളകിൽ കാപ്സെയ്‌സിൻ (Capsaicin) എന്ന ഘടകം അടങ്ങിയിട്ടുണ്ട്.    

Last Updated : Aug 23, 2020, 01:55 PM IST
    • പ്രമേഹത്തിനും അമിതവണ്ണത്തിനും ഒരു രാമബാണമാണ് പച്ചമുളക്
    • മുളക് ശരീരത്തിന്റെ അമിത ഭാരം കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ അവകാശപ്പെടുന്നു
    • ആയുർവേദത്തിൽ പച്ചമുളക് ഒരു മരുന്നായി ഉപയോഗിക്കുമെന്ന കാര്യം വളരെ കുറച്ചുപേർക്ക് മാത്രമേ അറിയൂ.
Diabetes രോഗികൾക്ക് പച്ചമുളക് വളരെ നല്ലതാണ്

ന്യുഡൽഹി:  സാധാരണയായി പ്രമേഹമുള്ളവരോടും അമിതവണ്ണമുള്ളവരോടും മധുരവും അധിക കലോറിയും ഉള്ള ഭക്ഷണം കഴിക്കരുതെന്ന് പറയാറുണ്ട്.  എന്നാൽ ഈ രണ്ട് പ്രശ്‌നങ്ങളും അനുഭവിക്കുന്ന ആളുകൾക്ക് ഇത് കഴിക്കുന്നത് കൊണ്ട്  വളരെയധികം ഗുണം ചെയ്യുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.  അത് എന്താണെന്ന് അറിയണ്ടേ അതാണ് പച്ചമുളക്. 

ഈ എരിവുള്ള പച്ചമുളക് വളരെ ഉപയോഗപ്രദമാണ്. പച്ചമുളക് ചട്നിയായും, പച്ചക്കറികളിലും ഉൾപ്പെടെ പല വിഭവങ്ങളിലും നാം ഉപയോഗിക്കാറുണ്ട്.  പലരും പച്ചമുളകിനെ അങ്ങനെതന്നെ കഴിക്കുകയും ചെയ്യും.  എന്നാൽ ആയുർവേദത്തിൽ പച്ചമുളക് ഒരു മരുന്നായി ഉപയോഗിക്കുമെന്ന കാര്യം വളരെ കുറച്ചുപേർക്ക് മാത്രമേ അറിയൂ.

Also read: 12 വയസ്സിന് മുകളിലുള്ള  കുട്ടികൾ നിർബന്ധമായും മാസ്ക് ധരിക്കണം: 

പച്ചമുളകിൽ കാപ്സെയ്‌സിൻ (Capsaicin) എന്ന ഘടകം അടങ്ങിയിട്ടുണ്ട്.  അത് പച്ചമുളകിന്റെ രുചി എരിവുള്ളതാക്കുകയും  പല രോഗങ്ങൾക്കും ഗുണം ചെയ്യുകയും ചെയ്യും. പ്രത്യേകിച്ചും ഇത് ശരീരഭാരം കുറയ്ക്കാനുള്ള വളരെ നല്ലൊരു മരുന്നാണ്.  അതുപോലെതന്നെ പ്രമേഹ രോഗികൾക്കും പച്ചമുളക് കഴിക്കുന്നത് വളരെ ഗുണമുള്ള കാര്യമാണ്. 

പച്ചമുളക് പലതരത്തിലുണ്ട്.  ഇതിൽ ഷിംലാ മിർച്ച് അഥവാ  capsicum ഉം ഉൾപ്പെടും.  എന്തൊക്കെയാണ് മുളകിനെ കൊണ്ടുള്ള ഗുണങ്ങൾ എന്നറിയണ്ടേ.. 

മുളക് കഴിക്കുന്നത് കൊണ്ട് ശരീരത്തിലെ ചൂട് വർധിക്കുകയും ഇതുകാരണം ശരീരത്തിലെ കൊഴുപ്പിനെ ഉരുക്കുകയും ചെയ്യുന്നു. www.researchgate.net ന്റെ  ഗവേഷണ പ്രകാരം അതിൽ കാണപ്പെടുന്ന കാപ്സെയ്‌സിൻ (Capsaicin) ശരീരത്തിലെ കൊഴുപ്പ് ഉരുക്കിക്കളയാൻ സഹായിക്കുന്നു.  ഇത് ശരീരഭാരം കുറയ്ക്കാൻ വളരെയധിക്കാം സഹായിക്കും. ഇതിനായി പച്ചമുളകിന് പുറമേ ചുവന്ന മുളക് അല്ലെങ്കിൽ കുരുമുളകും നമുക്ക് ഉപയോഗിക്കാം.  പക്ഷേ മുളക് പരിമിതമായ അളവിൽ മാത്രമേ കഴിക്കാൻ പാടുള്ളൂ അല്ലെങ്കിൽ ദോഷമാണ്.  

Also read: അത്ഭുതം.. ബീഹാറിൽ 65 വയസുള്ള സ്ത്രീ 14 മാസത്തിനുള്ളിൽ അമ്മയായത് 8 തവണ!! 

ഈ ഗവേഷണത്തിൽ പ്രമേഹ രോഗികൾക്കും പച്ചമുളക് ഒരു മരുന്നിന് സമാനമാണെന്ന് അവകാശപ്പെടുന്നുണ്ട്.  അതുകൊണ്ടുതന്നെ പച്ചമുളകിന്റെ ഉപയോഗം പ്രമേഹ രോഗത്തിന്റെ സാധ്യത കുറയ്ക്കാൻ കഴിയും.  ഇതിൽ കാണപ്പെടുന്ന കാപ്സെയ്സിൻ (Capsaicin) എന്ന ഘടകം ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് സാധാരണ നിലയിലാക്കാൻ പ്രവർത്തിക്കുന്നു. മാത്രമല്ല ഇത് രക്തസമ്മർദ്ദവും നിയന്ത്രിക്കും.  

Trending News