Miss Universe | ലോക സുന്ദരി പട്ടവും വിശ്വ സുന്ദരി പട്ടവും, എന്താണ് വ്യത്യാസം?
പലരെയും ഇപ്പോഴും അലട്ടുന്നത് ഇത്തരം സുന്ദരിപ്പട്ടങ്ങൾ തമ്മിലുള്ള വ്യത്യാസമാണ്
ഇന്ത്യയുടെ ഹർനാസ് സന്ധു 21 വർഷത്തിന് ശേഷം വിശ്വസുന്ദരി പട്ടം അഥവാ മിസ് യൂണിവേഴ്സ് പട്ടം അങ്ങിനെ ഇന്ത്യയിലെത്തിച്ചിരിക്കുകയാണ്. ഇസ്രയേലിലെ ഏയ്ലറ്റിഷ നടന്ന 70ാം മിസ് യൂണിവേഴ്സ് മത്സരം അങ്ങിനെ ഇന്ത്യയെ ലോകത്തിന് മുന്നിൽ അഭിമാന കിരീടം ചൂടിച്ചു.
ഇതൊക്കെയാണെങ്കിലും പലരെയും ഇപ്പോഴും അലട്ടുന്നത് ഇത്തരം സുന്ദരിപ്പട്ടങ്ങൾ തമ്മിലുള്ള വ്യത്യാസമാണ്. അതാണ് പറയാൻ പോവുന്നത്.
ലോക സുന്ദരി പട്ടം (Miss World)
ഒറ്റ വാക്കിൽ പറഞ്ഞാൽ അന്താരാഷ്ട്ര സൗന്ദര്യമത്സരമാണിത്. 1951 ജൂലൈ 29-ന് ബ്രിട്ടനിൽ എറിക് മോർലി എന്നയാളാണ് ഇതിന് തുടക്കം കുറിച്ചത്. ആദ്യകാലത്ത് ബിക്കിനി മത്സരം എന്ന പേരിൽ അറിയപ്പെട്ടത് പിന്നീട് ലോക സുന്ദരി മത്സരം എന്നായി മാറി. എറിക മോർലിയുടെ മരണ ശേഷം ജൂലിയ മോർലി ഇതേറ്റെടുത്തു. ഇത് ലോകത്തിലെ ഏറ്റവും വലിയ മത്സരമാണ്.
പ്രത്യേകത
സൗന്ദര്യം മാത്രമല്ല അറിവും ബുദ്ധിയുമെല്ലാം മിസ്സ് വേൾട്ട് പട്ടം നേടാൻ വേണം. അവയെല്ലാം പരിശോധിച്ചാണ് പുരസ്കാരം ലഭിക്കുക. ഇന്ത്യയിൽ നിന്നും 2017-ൽ മാനുഷി ചില്ലാർ,2000-ൽ പ്രിയങ്കാ ചോപ്ര, 1994-ൽ ഐശ്വര്യ റായി എന്നിവർ ലോക സുന്ദരി പട്ടം അണിഞ്ഞു.മലയാളിയായ പാർവതി ഓമനക്കുട്ടൻ 2008-ൽ മിസ് വേൾഡ് റണ്ണർ അപ്പായിരുന്നു.
വിശ്വ സുന്ദരി പട്ടം (Miss Universe)
അമേരിക്കൻ സംഘടനയായ മിസ് യൂണിവേഴ്സ് ഒാർഗനൈസേഷനാണ് മിസ്സ് യൂണിവേഴ്സ് മത്സരം സംഘടിപ്പിക്കുന്നത്. 1952-ൽ കാറ്റലീന എന്ന സ്വിം സ്യൂട്ട് കമ്പനിയാണ് മത്സരം തുടങ്ങിയത്.
Also Read: ലോകസുന്ദരി പട്ടം ജമൈക്കയുടെ ടോണി ആന്‍ സിംഗ് സ്വന്തമാക്കി
പ്രത്യേകത
സൗന്ദര്യത്തേക്കാൾ പ്രധാനം മത്സരാർഥിയുടെ കഴിവ് തന്നെ. ഇന്ത്യയിൽ നിന്നും 2000-ൽ ലാറ ദത്തയും, 1994-സുസ്മിതാ സെന്നും നേരത്തെ വിശ്വസുന്ദരി പട്ടം നേടിയിട്ടുണ്ട്. ലോക സുന്ദരി-വിശ്വ സുന്ദരി പട്ടങ്ങൾ രണ്ട് വ്യത്യസ്ത ലോക സംഘടനകൾ നടത്തുന്നുവെന്ന് ഒഴിച്ച് വലിയ വ്യത്യാസങ്ങൾ മത്സരത്തിനില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...