ഇസ്രായേൽ: Miss Universe 2021: 2021ലെ വിശ്വസുന്ദരി കിരീടം നേടി ഇന്ത്യ. ഇന്ത്യക്കാരിയായ ഹർനാസ് സന്ധുവാണ് (Harnaaz Sandhu) 21 വർഷങ്ങൾക്ക് ശേഷം വിശ്വസുന്ദരിപ്പട്ടം (Miss Universe 2021) സ്വന്തമാക്കിയത്.
പഞ്ചാബ് സ്വദേശിനിയാണ് 21കാരിയായ ഹർനാസ് സന്ധു. ഇസ്രയേലിലെ എയ്‌ലെറ്റിലായിരുന്നു വിശ്വസുന്ദരി മത്സരം നടന്നത്. 2000 ത്തിൽ ലാറ ദത്തയാണ് ഈ നേട്ടം അവസാനമായി ഇന്ത്യക്കായി കൊണ്ടുവന്നത്.
Also Read: ലോകസുന്ദരി പട്ടം ജമൈക്കയുടെ ടോണി ആന്‍ സിംഗ് സ്വന്തമാക്കി
ആദ്യമായി ഈ നേട്ടം 1994 ൽ സുസ്മിത സെന്നിനാണ് ഇന്ത്യയിൽ നിന്നും വിശ്വസുന്ദരി പട്ടം ലഭിക്കുന്നത്. ഫൈനലിൽ പരാഗ്വയുടേയും ദക്ഷിണാഫ്രിക്കയുടേയും സുന്ദരികളെ കടത്തിവെട്ടിയാണ് ഹർനാസിന്റെ കിരീടനേട്ടം. 2020 ലെ മുൻ വിശ്വസുന്ദരിയായ ആൻഡ്രിയ മെസ തന്റെ കിരീടം ഹർനാസിനെ അണിയിച്ചു.
കർശന കൊറോണ നിയന്ത്രണങ്ങളോടെ നടന്ന മത്സരത്തിൽ 80 രാജ്യങ്ങളിൽ നിന്നുള്ളവരാണ് പങ്കെടുത്തത്. മത്സരത്തിൽ ആദ്യറണ്ണറപ്പായി തെരഞ്ഞെടുക്കപ്പെട്ടത് പരാഗ്വെയാണ്. രണ്ടാം റണ്ണറപ്പായി ദക്ഷിണാഫ്രിക്കയും തെരഞ്ഞെടുക്കപ്പെട്ടു.
FINAL STATEMENT: India. #MISSUNIVERSE
The 70th MISS UNIVERSE Competition is airing LIVE around the world from Eilat, Israel on @foxtv pic.twitter.com/wwyMhsAyvd
— Miss Universe (@MissUniverse) December 13, 2021
ഫൈനൽ റൗണ്ടായ ടോപ് ത്രീ റൗണ്ടിൽ, ''ഇക്കാലത്ത് യുവതികൾ അനുഭവിക്കുന്ന സമ്മർദ്ദത്തെക്കുറിച്ച് അവർക്ക് എന്തുപദേശമായിരിക്കും നിങ്ങൾ നൽകുക?'' എന്ന ചോദ്യമാണ് പാനലിസ്റ്റുകൾ ചോദിച്ചത്.
ഇതിന് ഹർനാസ് നൽകിയ മറുപടി ''അവനവനിലുള്ള ആത്മവിശ്വാസം നഷ്ടപ്പെടുന്നതാണ് ഇക്കാലത്ത് യുവതികൾ നേരിടുന്ന ഏറ്റവും വലിയ സമ്മർദ്ദം. നിങ്ങളെപ്പോലെ വേറെ ആരുമില്ല എന്ന് തിരിച്ചറിയുന്നത് തന്നെ നിങ്ങളെ സുന്ദരിയാക്കും. മറ്റുള്ളവരുമായി നിങ്ങളെ താരതമ്യം ചെയ്യാതിരിക്കുക. ലോകത്ത് സംസാരിക്കുന്ന മറ്റ് പല പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചും സംസാരിക്കുക. പുറത്തുവരൂ, നിങ്ങൾക്ക് വേണ്ടി സംസാരിക്കൂ, നിങ്ങളാണ് നിങ്ങളുടെ ജീവിതത്തെ നയിക്കേണ്ടത്. നിങ്ങളാണ് നിങ്ങളുടെ ശബ്ദം. ഞാൻ എന്നിൽ വിശ്വസിച്ചു. അതിനാൽ ഞാനിന്ന് ഇവിടെ നിൽക്കുന്നു'' എന്നായിരുന്നു.
WHO ARE YOU? #MISSUNIVERSE pic.twitter.com/YUy7x9iTN8
— Miss Universe (@MissUniverse) December 13, 2021
രണ്ടാമത്തെ ചോദ്യം കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചായിരുന്നു. വാചകമടിയെക്കാൾ പ്രകൃതിക്ക് വേണ്ടി പ്രവർത്തിക്കണമെന്നും, തനിക്കാവുന്നതെല്ലാം താൻ ചെയ്യുമെന്നുമായിരുന്നു ഹർനാസിന്റെ മറുപടി. ഈ മറുപടികളാണ് ഹർനാസിന് വിശ്വസുന്ദരിപ്പട്ടം നേടിക്കൊടുത്തത്.
ഹർനാസ് മോഡലിങ് രംഗത്തേക്ക് കടന്നു വരുന്നത് 2017-ലാണ്. പബ്ലിക് അഡ്മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ് ഹർനാസ്. രണ്ട് പഞ്ചാബ് ചിത്രങ്ങളിലും ഇവർ അഭിനയിച്ചിട്ടുണ്ട്. രണ്ട് ചോദ്യങ്ങളാണ് മത്സരത്തിൽ ഹർനാസിന് നേരിടേണ്ടി വന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...