വിശ്വസിക്കാനാവുന്നില്ല ആ കൂടിക്കാഴ്ച... പ്രിയങ്ക ചോപ്രയെ കുറിച്ച് മലാല ട്വിറ്ററില്‍
വ്യത്യസ്തമായൊരു കൂടിക്കാഴ്ചയ്ക്കായിരുന്നു ബുധനാഴ്ച ന്യൂയോര്‍ക്ക് സാക്ഷ്യം വഹിച്ചത്. ബോളിവുഡ് താരവും യൂണിസെഫ് ഗുഡ് വില്‍ അംബാസിഡറുമായ പ്രിയങ്ക ചോപ്രയും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി പ്രവര്‍ത്തിക്കുന്ന മലാല യൂസ്ഫ്സായിയും കണ്ടു മുട്ടി.
ബോളിവുഡ് സിനിമകളുടെ ആരാധികയായ മലാല പ്രിയതാരത്തെ നേരില്‍ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു. അടുത്തിടെ ട്വിറ്ററില്‍ എത്തിയ മലാല ആ സന്തോഷം പങ്കു വയ്ക്കാനും മറന്നില്ല. വിശ്വസിക്കാനാവുന്നില്ല ആ കൂടിക്കാഴ്ച എന്ന അടിക്കുറിപ്പോടെയാണ് മലാല പ്രിയങ്കയുമൊത്തുമുള്ള ചിത്രം ട്വിറ്ററില്‍ പങ്ക് വച്ചത്.
ഉടന്‍ തന്നെ താരസുന്ദരിയുടെ മറുപടിയും എത്തി. മലാലയുമായുള്ള കൂടിക്കാഴ്ചയുടെ അനുഭവം വിവരിക്കാന്‍ വാക്കുകളില്ലെന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്. "താങ്കളെ കണ്ടുവെന്ന് വിശ്വസിക്കാനാവുന്നില്ല. ചെറിയ പെണ്‍കുട്ടിയായിരിക്കെ തന്നെ ഇത്ര ഹൃദയ വിശാലതയും നിരവധി നേട്ടങ്ങളും. അഭിമാനമുണ്ട്," പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.