ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി ഏറ്റവും പ്രായം കുറഞ്ഞ നോബൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഫിലോസഫി, പൊളിറ്റിക്സ്, ഇക്കണോമിക്സ് എന്നിവയിലാണ് മലാല ബിരുദം സ്വന്തമാക്കിയത്. നെറ്റ്ഫ്ലിക്സ്, വായന, ഉറക്കം എന്നിവയാണ് തന്‍റെ അടുത്ത പ്ലാനെന്നാണ് മലാല പറയുന്നത്.


ഭക്ഷണ കാര്യത്തില്‍ ചില തരംതിരിവുകള്‍ ഉണ്ട്, എന്നാല്‍...


ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുടെ ലേഡി മാര്‍ഗരറ്റ് ഹാള്‍ കോളേജില്‍ നിന്നാണ് ഈ പാക്കിസ്ഥാനി ആക്ടിവിസ്റ്റ് തന്‍റെ ബിരുദപഠനം പൂര്‍ത്തിയാക്കിയത്. കുടുംബാംഗങ്ങള്‍ക്ക് ഒപ്പമുള്ള ആഘോഷ ചിത്രങ്ങള്‍ പങ്കുവച്ചാണ് മലാല യൂസഫ്‌സായി ഈ വിവരം അറിയിച്ചിരിക്കുന്നത്. 



മുന്‍പോട്ട് എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് അറിയില്ലെന്നും നിലവില്‍ നെറ്റ്ഫ്ലിക്സ്, വായന, ഉറക്കം എന്നിവ ആസ്വദിക്കാനാണ് തീരുമാനമെന്നും മലാല പറയുന്നു. നേടിയ വിജയത്തില്‍ മലാലയെ അഭിനന്ദിച്ച ട്വിറ്റര്‍ ഉപഭോക്താക്കള്‍ നെറ്റ്ഫ്ലിക്സില്‍ കാണാന്‍ പറ്റിയ ഷോകളും നിര്‍ദേശിച്ചു.


ആലിയയുടെ ഫോളോവേഴ്സ് കുറയുന്നു... സുഷാന്തിന് ഇന്‍സ്റ്റഗ്രാമില്‍ വന്‍ പിന്തുണ


രണ്ടു ചിത്രങ്ങളാണ്‌ സന്തോഷം പങ്കുവച്ചുക്കൊണ്ട് മലാല ഷെയര്‍ ചെയ്തിരിക്കുന്നത്. കേക്കില്‍ കുളിച്ച് നില്‍ക്കുന്ന തന്റെ തന്നെ ചിത്രമാണ്‌ അതിലൊന്ന്. കുടുംബത്തിനൊപ്പം സന്തോഷം പങ്കുവയ്ക്കുന്ന ചിത്രമാണ് മറ്റൊന്ന്. 1,60,000 പേരാണ് ഇതുവരെ മലാലയുടെ ഈ പോസ്റ്റ്‌ ലൈക് ചെയ്തിരിക്കുന്നത്.