ആലിയയുടെ ഫോളോവേഴ്സ് കുറയുന്നു... സുഷാന്തിന് ഇന്‍സ്റ്റഗ്രാമില്‍ വന്‍ പിന്തുണ!!

ബോളിവുഡ് ചലച്ചിത്ര താരം സുഷാന്ത് സിംഗ് രാജ്പുതിന്‍റെ ,മരണത്തോടെ സമൂഹ മാധ്യമങ്ങളില്‍ 'സ്വജനപക്ഷപാതം' ചര്‍ച്ചയാകുകയാണ്. 

Last Updated : Jun 18, 2020, 08:34 PM IST
  • സുഷാന്തിന്‍റെ പേര് കേട്ട ആലിയ ഭട്ടി(Alia Bhatt)ന്‍റെ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു. സുഷാന്ത് സിംഗ് രാജ്പുത് (Sushant Singh Rajput), അതാര്? -എന്നായിരുന്നു താരത്തിന്‍റെ ചോദ്യം.
ആലിയയുടെ ഫോളോവേഴ്സ് കുറയുന്നു... സുഷാന്തിന് ഇന്‍സ്റ്റഗ്രാമില്‍ വന്‍ പിന്തുണ!!

ബോളിവുഡ് ചലച്ചിത്ര താരം സുഷാന്ത് സിംഗ് രാജ്പുതിന്‍റെ ,മരണത്തോടെ സമൂഹ മാധ്യമങ്ങളില്‍ 'സ്വജനപക്ഷപാതം' ചര്‍ച്ചയാകുകയാണ്. 

ഇത് ചില ബോളിവുഡ് പ്രമുഖരുടെ ഓണ്‍ലൈന്‍ പ്രശസ്തിയെ ബാധിക്കുന്നു എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഇവരുടെ ഫോളോവേഴ്സിന്‍റെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരുത്തി എന്നതാണ് വാസ്തവം. 

കുപ്പിഗ്ലാസാണോ സ്റ്റീല്‍ ഗ്ലാസാണോ എന്നതല്ല, ഗ്ലാസ് വൃത്തിയുള്ളതാണോ എന്നതാണ് പ്രധാനം....

കരണ്‍ ജോഹര്‍, ആലിയ ഭട്ട് തുടങ്ങിയവരുടെ ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ അക്കൗണ്ടുകളിലാണ് ഫോളോവേഴ്സ് കുറഞ്ഞിരിക്കുന്നത്. 11 മില്ല്യന്‍ ഫോളോവേഴ്സ് ഉണ്ടായിരുന്ന കരണ്‍ ജോഹറിന്‍റെ ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോള്‍ 10.8 മില്ല്യന്‍ ഫോളോവേഴ്സ് മാത്രമാണുള്ളത്. 

48.4 മില്ല്യന്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സ് ഉണ്ടായിരുന്ന ആലിയയ്ക്ക് നിലവില്‍ 48.3 മില്ല്യന്‍ ഫോളോവേഴ്സ് മാത്രമാണുള്ളത്. അതേസമയം, അന്തരിച്ച താരം സുഷാന്ത് സിംഗ് രാജ്പുതിന്‍റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിന്‍റെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

'20 പവന്‍ സ്വര്‍ണം' വാറ്റി: പത്രോസിന് കിട്ടിയത് പത്തരമാറ്റിന്‍റെ പണി!

9 മില്ല്യന്‍ ഫോളോവേഴ് മാത്രമുണ്ടായിരുന്ന താരത്തിനു നിലവില്‍ 11. 8 മില്ല്യന്‍ ഫോളോവേഴ്സാണുള്ളത്. ബോളിവുഡ് ചലച്ചിത്ര സംവിധായകന്‍ കരണ്‍ ജോഹ(Karan Johar)റും  നടി ആലിയ ഭട്ടും താരത്തിന്‍റെ മരണത്തില്‍ ദു:ഖം രേഖപ്പെടുത്തി പോസ്റ്റ്‌ ചെയ്ത കുറിപ്പിനെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. 

ടോക് ഷോയായ കോഫീ വിത്ത് കരണി (Koffee With Karan)ല്‍ സുഷാന്തിനെ കളിയാക്കിയ ഇരുവര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശന൦ സമൂഹ മാധ്യമങ്ങളില്‍ നേരത്തെ ഉയര്‍ന്നിരുന്നു. ആലിയ അതിഥിയായെത്തിയ ഒരു എപ്പിസോഡിലാണ് ഇരുവരും ചേര്‍ന്ന് സുഷാന്തിനെ പരിഹസിച്ചത്. രണ്‍വീര്‍ സിംഗ് (Ranveer Singh), സുഷാന്ത് സിംഗ് രാജ്പുത്, വരുണ്‍ ധവന്‍ (Varun Dhawan)-ഇവരെ റേറ്റ് ചെയ്യാനായിരുന്നു ആലിയയ്ക്ക് നല്‍കിയ ടാസ്ക്. 

ഡോണുമായുള്ള വിവാഹ മോചനം; ആദ്യമായി തുറന്നു പറഞ്ഞ് മേഘ്ന

എന്നാല്‍, സുഷാന്തിന്‍റെ പേര് കേട്ട ആലിയ ഭട്ടി(Alia Bhatt)ന്‍റെ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു. സുഷാന്ത് സിംഗ് രാജ്പുത് (Sushant Singh Rajput), അതാര്? -എന്നായിരുന്നു താരത്തിന്‍റെ ചോദ്യം. 

കോഫിവിത്ത്‌ കരണിന്‍റെ മറ്റൊരു എപ്പിസോഡില്‍ രണ്‍ബീര്‍ കപൂര്‍ (Ranbir Kapoor) രണ്‍വീര്‍ സിംഗ്, സുഷാന്ത് സിംഗ് രാജ്പുത് എന്നിവരില്‍ നിന്ന് 'Kill, Marry, HookUp' തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ആലിയയുടെ മറുപടി -Marry രണ്‍ബീര്‍ കപൂര്‍, HookUp രണ്‍വീര്‍ സിംഗ്, Kill സുഷാന്ത് സിംഗ് രാജ്പുത് എന്നായിരുന്നു. 

Trending News