Viral Video: ചിൽ ബ്രോ!!! 3 മണിക്കൂറിലധികം ഐസ് നിറച്ച ബോക്സിൽ, ഒടുവിൽ ഗിന്നസ് റെക്കോർഡും - വീഡിയോ വൈറൽ
3 മണിക്കൂറും 1 മിനിറ്റുമാണ് ഇയാൾ ഐസ് നിറച്ച പെട്ടിയിൽ നിന്നത്. 2021 ഒക്‌ടോബർ 23 ന് ലിത്വാനിയയിലെ ചരിത്രപ്രസിദ്ധമായ വിൽനിയസ് ഓൾഡ് ടൗണിലെ പ്രധാന സ്‌ക്വയറിലാണ് സംഭവം നടന്നത്.
എങ്ങനെയെങ്കിലും ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം പിടിക്കണം!!! ഈ ആഗ്രഹത്തിലാണ് പലപ്പോഴും ആളുകൾ അതിസാഹസികമായ കാര്യങ്ങൾ ചെയ്യുന്നത്. ഏത് വിധേനയും അതിൽ ഇടം പിടിക്കലാണ് ഓരോരുത്തരുടെയും ലക്ഷ്യം. അതിന് വേണ്ടി മാസങ്ങളും വർഷങ്ങളും പരിശീലനം നടത്തിയാണ് ഓരോ പ്രവർത്തിയും. ഇങ്ങനെ റെക്കോർഡ് സ്വന്തമാക്കുന്നവരുടെ വീഡിയോ ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഇൻസ്റ്റാഗ്രാം പേജിൽ പതിവായി അപ്ലോഡ് ചെയ്യാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.
അവരുടെ ഏറ്റവും പുതിയ വീഡിയോ കാണുമ്പോൾ തന്നെ നമ്മൾ തണുത്തുറഞ്ഞ് പോകും. ഗിന്നസ് വേൾഡ് റെക്കോർഡ് തകർക്കാൻ ഐസ് നിറച്ച ബോക്സിൽ നിൽക്കുന്ന ഒരു പോളണ്ടുകാരന്റെ വീഡിയോ ആണിത്. 3 മണിക്കൂറും 1 മിനിറ്റുമാണ് ഇയാൾ ഐസ് നിറച്ച പെട്ടിയിൽ നിന്നത്. 2021 ഒക്‌ടോബർ 23 ന് ലിത്വാനിയയിലെ ചരിത്രപ്രസിദ്ധമായ വിൽനിയസ് ഓൾഡ് ടൗണിലെ പ്രധാന സ്‌ക്വയറിലാണ് സംഭവം നടന്നത്. ഐസ് ക്യൂബുകൾ നിറച്ച ഗ്ലാസ് കണ്ടെയ്‌നറിൽ ഏറ്റവും കൂടുതൽ നേരം നിന്നുവെന്ന റെക്കോർഡാണ് വലേർജൻ റൊമാനോവ്‌സ്‌കി നേടിയത്.
ആറ് മാസമാണ് ഇതിനായി വലേർജൻ പരിശീലനം നടത്തിയത്. ഐസിലും മഞ്ഞുമൂടിയ വെള്ളത്തിലും തണുത്തുറഞ്ഞ വായുവിലുമൊക്കെ ഇയാൾ പരിശീലനം നടത്തി. പരിശീലനത്തനിടെ 90 മിനിറ്റ് വരെ ഐസിൽ നിൽക്കാൻ സാധിച്ചിട്ടുണ്ടെന്ന് വലേർജാൻ റൊമാനോവ്‌സ്‌കി പറഞ്ഞു. ക്യാൻസർ ബാധിതർക്കാണ് അദ്ദേഹം തന്റെ ഓരോ റെക്കോർഡുകളും സമർപ്പിക്കുന്നത്. രക്താർബുദം ബാധിച്ചവരെ സഹായിക്കുന്ന ഡികെഎംഎസ് ഫൗണ്ടേഷന്റെ അംബാസഡർ കൂടിയാണ് വലേർജൻ. കൂടുതൽ റെക്കോർഡുകൾ പരീക്ഷിക്കാൻ ഒരുങ്ങുകയാണ് ഈ പോളണ്ടുകാരൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...