Viral Video: കടലാസുമടക്കുന്നത്ര ലാഘവത്തോടെ കമ്പി വളച്ച് ഗ്രില്ലിനിടയിലൂടെ കടക്കാൻ ശ്രമിക്കുന്ന ചീങ്കണ്ണി- വീഡിയോ വൈറൽ
Alligator Video: ചീങ്കണ്ണി എത്രമാത്രം ഭയാനകമാണെന്ന് തെളിയിക്കുന്ന ഒരു ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഒരു കമ്പിവേലി വളച്ച് അതിലൂടെ പുറത്ത് കടക്കാൻ ശ്രമിക്കുന്ന ചീങ്കണ്ണിയെയാണ് ദൃശ്യങ്ങളിൽ കാണാൻ സാധിക്കുക.
ചീങ്കണ്ണികൾ എത്രമാത്രം ഭയപ്പെടുത്തുന്ന ജീവികളാണെന്ന് വിശദീകരിക്കേണ്ട കാര്യമില്ല. നമുക്ക് പലർക്കും ചീങ്കണ്ണിയെ ദൃശ്യങ്ങളിൽ കാണുന്നത് പോലും ഭയമായിരിക്കും. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്ന ഈ ദൃശ്യങ്ങൾ കണ്ടാൽ ഭയം ഇരട്ടിക്കുകയേയുള്ളൂ. ചീങ്കണ്ണിയുമായി ഏറ്റുമുട്ടേണ്ടി വന്നാലോയെന്ന ചിന്ത പോലും നമ്മെ ഭയപ്പെടുത്തും.
ഈ ഭീമൻ ഉരഗങ്ങൾ എത്രമാത്രം ഭയാനകമാണെന്ന് തെളിയിക്കുന്ന ഒരു ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. റെക്സ് ചാപ്മാൻ ട്വിറ്ററിൽ പങ്കുവച്ച ദൃശ്യങ്ങളിൽ ഒരു കമ്പിവേലി വളച്ച് അതിലൂടെ പുറത്ത് കടക്കാൻ ശ്രമിക്കുന്ന ചീങ്കണ്ണിയെയാണ് കാണാൻ സാധിക്കുക. വളരെ അനായാസമാണ് ചീങ്കണ്ണി ഇരുമ്പ് കമ്പി വളച്ച് പുറത്തേക്ക് കടക്കാൻ ശ്രമിക്കുന്നത്.
ALSO READ: Viral Video: സിംഹങ്ങളെ ഭയപ്പെടുത്തിയോടിച്ച് ഹിപ്പോ; ആരാണ് രാജാവെന്ന് സോഷ്യൽ മീഡിയ- വീഡിയോ വൈറൽ
ഫ്ലോറിഡയിൽ നിന്നാണ് ഈ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. ഇരുമ്പ് കമ്പി അനായാസം വളയ്ക്കുന്ന കാണുമ്പോൾ തന്നെ ആ ചീങ്കണ്ണിയുടെ ശക്തിയെക്കുറിച്ച് നമുക്ക് ബോധ്യം വരും. ഭീമാകാരനായ ചീങ്കണ്ണി ഇരുമ്പ് വേലിയുടെ കമ്പികൾ ഇരുവശങ്ങളിലേക്കും നീക്കി അതിന് പുറത്തേക്ക് കടക്കാൻ വഴിയൊരുക്കുകയാണ്. വിങ്ക് ന്യൂസിന്റെ ചീഫ് മെറ്റീരിയോളജിസ്റ്റ് മാറ്റ് ഡെവിറ്റാണ് വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...