Viral Video: സിംഹങ്ങളെ ഭയപ്പെടുത്തിയോടിച്ച് ഹിപ്പോ; ആരാണ് രാജാവെന്ന് സോഷ്യൽ മീഡിയ- വീഡിയോ വൈറൽ

Hippo Scares Lion Away: തടാകത്തിൽ നിന്ന് വെള്ളം കുടിക്കാനെത്തിയ സിംഹത്തെയും കൂടെയുണ്ടായിരുന്ന സിംഹങ്ങളെയും ഭയപ്പെടുത്തി ഓടിക്കുന്ന ഹിപ്പോപ്പൊട്ടാമസിന്റെ വീഡിയോ ആണ് വൈറലായിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 4, 2023, 12:34 PM IST
  • സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ തടാകക്കരയിൽ ഒരു സിംഹം വെള്ളം കുടിക്കുന്നത് കാണാം
  • തടാകത്തിന്റെ മധ്യഭാഗത്ത് വെള്ളത്തിൽ കിടക്കുന്ന ഹിപ്പോ സിംഹത്തെ നിരീക്ഷിക്കുന്നുണ്ടായിരുന്നു
  • പൊടുന്നനെ ഹിപ്പോ സിംഹത്തിനുനേരെ പാഞ്ഞടുക്കുന്നത് വീഡിയോയിൽ കാണാം
  • ഹിപ്പോ പാഞ്ഞടുക്കുന്നത് കണ്ട സിംഹം ഓടി മറയുന്നതും കാണാൻ സാധിക്കും
Viral Video: സിംഹങ്ങളെ ഭയപ്പെടുത്തിയോടിച്ച് ഹിപ്പോ; ആരാണ് രാജാവെന്ന് സോഷ്യൽ മീഡിയ- വീഡിയോ വൈറൽ

വൈറൽ വീഡിയോ: സിംഹത്തെ 'കാടിന്റെ രാജാവ്' എന്നാണ് വിളിക്കുന്നത്. എന്നാൽ ദക്ഷിണാഫ്രിക്കയിലെ റിസർവ് വനത്തിൽ നിന്നുള്ള ഈ വീഡിയോ കണ്ടാൽ കാട്ടിലെ രാജാവെന്ന പദം സിംഹത്തിന് നൽകുന്നത് സംബന്ധിച്ച് വ്യത്യസ്ഥ അഭിപ്രായം ഉണ്ടാകാൻ സാധ്യതയുണ്ട്. തടാകത്തിൽ നിന്ന് വെള്ളം കുടിക്കാനെത്തിയ സിംഹത്തെയും കൂടെയുണ്ടായിരുന്ന സിംഹങ്ങളെയും ഭയപ്പെടുത്തി ഓടിക്കുന്ന ഹിപ്പോപ്പൊട്ടാമസിന്റെ വീഡിയോ ആണ് വൈറലായിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ തടാകക്കരയിൽ ഒരു സിംഹം വെള്ളം കുടിക്കുന്നത് കാണാം. തടാകത്തിന്റെ മധ്യഭാഗത്ത് വെള്ളത്തിൽ കിടക്കുന്ന ഹിപ്പോ സിംഹത്തെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. പൊടുന്നനെ ഹിപ്പോ സിംഹത്തിനുനേരെ പാഞ്ഞടുക്കുന്നത് വീഡിയോയിൽ കാണാം. ഹിപ്പോ പാഞ്ഞടുക്കുന്നത് കണ്ട സിംഹം ഓടി മറയുന്നതും കാണാൻ സാധിക്കും.

ഹിപ്പോ സിംഹത്തെ ഭയപ്പെടുത്തി ഓടിക്കുന്ന വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. ഇപ്പോൾ ആരാണ് കാട്ടിലെ രാജാവെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. സിംഹത്തെ ഭയപ്പെടുത്തി ഓടിക്കുന്ന ഹിപ്പോയുടെ വീഡിയോ 2,14,000 പേരാണ് കണ്ടത്. 9,000 ലൈക്കുകളും 83 കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചു.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Latest Sightings - Kruger (@latestkruger)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News