Brazil Floods: അപ്രതീക്ഷിത മഴയ്ക്ക് പിന്നാലെയുണ്ടായ പ്രളയം; ബ്രസീലിൽ മരണം 75 കവിഞ്ഞു
Brazil FloodUpdates: പ്രളയത്തെ തുടർന്ന് ഇവിടെ നിന്നും നൂറിലേറെപ്പേരെ കാണാതായിട്ടുള്ളതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 80000 പേരെ വീടുകളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
റിയോ: അപ്രതീക്ഷിത മഴയ്ക്ക് പിന്നാലെയുണ്ടായ പ്രളയത്തില്‍ ബ്രസീലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 75 കവിഞ്ഞതായി റിപ്പോർട്ട്. ബ്രസീലിലെ തെക്കന്‍ മേഖലയായ റിയോ ഗ്രാന്‍ഡേ ദോ സൂളിലാണ് പ്രളയക്കെടുതി രൂക്ഷമായിരിക്കുന്നത്.
Also Read: നിജ്ജറിന്റെ കൊലപാതകം: കാനഡയിൽ മൂന്ന് ഇന്ത്യൻ പൗരന്മാർ അറസ്റ്റിൽ
പ്രളയത്തെ തുടർന്ന് ഇവിടെ നിന്നും നൂറിലേറെപ്പേരെ കാണാതായിട്ടുള്ളതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 80000 പേരെ വീടുകളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ആകെ അപ്രതീക്ഷിത പ്രളയം ബാധിച്ചിട്ടുണ്ട്. ഈ പ്രദേശം ഉറുഗ്വ, അര്‍ജന്റീന അതിര്‍ത്തിയിലാണ്. 497 നഗരങ്ങൾ പ്രളയ ബാധിതമായിട്ടുള്ളത്. റോഡുകള്‍ പലതും തകര്‍ന്ന അവസ്ഥയിലാണ്. പലയിടങ്ങളിലും വൈദ്യുതിയും ശുദ്ധജല ക്ഷാമവും രൂക്ഷമാണെന്നും റിപ്പോർട്ടുണ്ട്.
Also Read: കേന്ദ്ര ജീവനക്കാർക്ക് സന്തോഷ വാർത്ത, 50 % ഡിഎക്ക് ശേഷം ലഭിക്കും വൻ ആനുകൂല്യങ്ങൾ
ബ്രസീലിലെ പ്രതിരോധ സേനയുടെ കണക്കുകളുടെ അടിസ്ഥാനത്തില്‍ ഒരു മില്യണ്‍ ആളുകൾ പ്രളയത്തിന് പിന്നാലെ ശുദ്ധ ജല ക്ഷാമം നേരിടുന്നുണ്ട്. പ്രളയത്തിനിടെ വ്യാഴാഴ്ച മേഖലയിലെ ജലവൈദ്യുത പദ്ധതിക്കായി തയ്യാറാക്കിയ ചെറുഅണക്കെട്ട് തകര്‍ന്നത് പ്രളയ മേഖലകളില്‍ ദുരിതം വര്‍ധിപ്പിച്ചു. ഇതിനെ തുടർന്ന് സംസ്ഥാനത്തെ പ്രധാനപ്പെട്ട രണ്ട് നഗരങ്ങൾ പൂര്‍ണമായി മുങ്ങിയ നിലയിലാണ്. അതുകൊണ്ടുതന്നെ പ്രളയം പൊതു ദുരന്തമായി ബ്രസീൽ സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്.
Also Read: 4 ദിവസങ്ങൾക്ക് ശേഷം ഇരട്ട രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും അപാരധനം ഒപ്പം പുരോഗതിയും!
സാധാരണയില്‍ അധികം ചൂടും ഈര്‍പ്പം നിറഞ്ഞ അന്തരീക്ഷവും ശക്തമായ കാറ്റുമാണ് രൂക്ഷമായ മഴയിലേക്ക് ബ്രസീലിനെ എത്തിച്ചതെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചത്. പ്രളയത്തെ തുടർന്ന് ബ്രസീല്‍ പ്രസിഡന്റ് ലുല ഡി സില്‍വ ഞായറാഴ്ച പ്രളയ ബാധിത മേഖലയില്‍ സന്ദര്‍ശനം നടത്തി. ക്യാബിനറ്റ് മെമ്പര്‍മാര്‍ക്കൊപ്പമായിരുന്നു അദ്ദേഹത്തിൻറെ സന്ദര്‍ശനം. ഇവർ ഇവിടെ രക്ഷാ പ്രവര്‍ത്തനവും പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വിലയിരുത്തി. വെള്ളപ്പൊക്കത്തില്‍ നിന്നും മണ്ണിടിച്ചിലിൽ നിന്നും ആളുകളെ രക്ഷപ്പെടുത്താനുള്ള നിരന്തര ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകരുള്ളത്. പലയിടങ്ങളിലും അരയോളം വെള്ളത്തിലും ഫോര്‍ വീല്‍ ഡ്രൈവ് വാഹനങ്ങളും ജെറ്റ് സ്‌കീ അടക്കമുള്ളവയും ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതു തന്നെ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.