North Korea : നോർത്ത് കൊറിയയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ വൻ നാശനഷ്ടം. 1100 വീടുകളാണ് പ്രളയത്തെ തുടർന്ന് നശിച്ചത്. വെള്ള പൊക്കം രൂക്ഷമായതിനെ തുടർന്ന് നീരവധി ആളുകളെ മാറ്റി പാർപ്പിച്ചു. ദിവസങ്ങളോളം നീണ്ട് നിന്ന കനത്ത മഴയെ തുടർന്നാണ് പ്രളയം ഉണ്ടായതെന്ന് നോർത്ത് കൊറിയൻ സ്റ്റേറ്റ് മീഡിയ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രളയത്തെ തുടർന്ന് നിരവധി റോഡുകൾ ഒലിച്ച് പോകുകയും നിരവധി ആളുകൾ ഒറ്റപ്പെടുകയും ചെയ്‌തിരുന്നു. കാർഷിക മേഖലയിലും പ്രളയത്തെ തുടർന്ന് കനത്ത നഷാനഷ്ടം ഉണ്ടായി. കാർഷിക മേഖലയിൽ വൻ നാശനഷ്ടം ഉണ്ടായത് ആശങ്ക ഉയർത്തുന്നുണ്ട്. കോവിഡ് രോഗം പടർന്ന് പിടിക്കുന്നത് സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതിനാൽ ഇത് ഭക്ഷ്യ ക്ഷാമം ഉണ്ടാകുമോയെന്നും ആശങ്ക ഉയരുന്നുണ്ട്.


ALSO READ: Philippines Flood : ചൈനയ്ക്ക് പിന്നാലെ ഫിലിപ്പീൻസിലും കനത്ത മഴയും വെള്ളപ്പൊക്കവും; 15000 ത്തോളം ആളുകളെ മാറ്റി പാർപ്പിച്ചു; കാലാവസ്ഥ വ്യതിയാനമെന്ന് ആശങ്ക


വടക്ക്, തെക്കൻ ഹാംഗ്‌യോംഗ് പ്രവിശ്യകൾ ഉൾപ്പെടെ കിഴക്കൻ തീരത്ത് കനത്ത മഴയാണ് ഉണ്ടായതെന്ന് സ്റ്റേറ്റ് ബ്രോഡക്കസ്റ്റർ കെർടി വ്യാഴഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. വീടുകൾക്ക് മുകളിൽ വരെ വെള്ളം പൊങ്ങുന്ന ദൃശ്യങ്ങൾ ടിവി   ചാനലുകളും പുറത്ത് വിട്ടിരുന്നു. പാലങ്ങളും റോഡുകളും ഒളിച്ച് പോയതിന്റെ ദൃശ്യങ്ങളും പുറത്ത് വിട്ടിരുന്നു.


ALSO READ:  China Flood : പ്രളയത്തിൽ വലഞ്ഞ് ചൈന; 33 പേർ വെള്ളപ്പൊക്കത്തെ തുടർന്ന് മരണപ്പെട്ടു


ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ നോർത്ത് ഹാംഗ്യോങ്ങിന്റെ ചില ഭാഗങ്ങളിൽ 500 മില്ലീമീറ്ററിലധികം മഴ രേഖപ്പെടുത്തിയിട്ടുണ്ടെന്ന്  സ്റ്റേറ്റ് ഹൈഡ്രോ-മെട്രോളജിക്കൽ അഡ്മിനിസ്ട്രേഷന്റെ ഡെപ്യൂട്ടി ഹെഡ് റി യോങ് നാം ബ്രോഡ്കാസ്റ്ററോട് പറഞ്ഞു, അതെ സമയം ദക്ഷിണ ഹാംഗ്‌യോങ്ങിൽ ആ ദിവസങ്ങളിൽ ശരാശരി പ്രതിമാസ മഴയേക്കാൾ കൂടുതൽ മഴ രേഖപ്പെടുത്തി.


ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രളയങ്ങൾ ഉണ്ടായികൊണ്ടിരിക്കുകയാണ്. ഇത് വർഷം തന്നെ വൻ തോതിൽ ചൂടും ഉയർന്നിരുന്നു. ലോകത്തെമ്പാടുമുള്ള രാജയങ്ങളിൽ വളരെ രൂക്ഷമായ കാലാവസ്ഥയാണ് ഇപ്പോൾ അനുഭവപ്പെട്ട് കൊണ്ടിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനമാണ് ഇതിന് കാരണമെന്നാണ് വിദഗ്ദ്ധർ ഭയപ്പെടുന്നത്.


ALSO READ: China Flood : ചൈനയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് 12 പേർ മരിച്ചു; 1,00,000 പേരെ മാറ്റി പാർപ്പിച്ചു


ചൈനയ്ക്കും ഫിലിപ്പീൻസിനും പിന്നാലെ കൊറിയയിലെ പ്രളയം ഉണ്ടയത് ആശങ്ക വർധിപ്പിക്കുകയാണ്. കഴിഞ്ഞ മാസങ്ങളിലായി അമേരിക്കയിൽ കാനഡയിലും ഉഷ്ണ തരംഗം ഉണ്ടായിരുന്നു. അതെ സമയം തന്നെ യൂറോപ്പിലും ഇന്ത്യയിലും വൻ തോതിൽ പ്രളയവും ഉണ്ടായിരുന്നു. അത് പോലെ തന്നെ സൈബീരിയയിൽ കാട്ട്തീ പടർന്ന് പിടിച്ചതും ആഫ്രിക്കയിലും ബ്രസീലിലും കനത്ത വരൾച്ച ഉണ്ടായതും കാലാവസ്ഥ വ്യതിയാനത്തിന്റെ ഉദാഹരണങ്ങൾ ആണെന്നാണ് വിദഗ്ദ്ധർ പറയുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.