China Flood : പ്രളയത്തിൽ വലഞ്ഞ് ചൈന; 33 പേർ വെള്ളപ്പൊക്കത്തെ തുടർന്ന് മരണപ്പെട്ടു

കനത്ത മഴയെ തുടർന്ന് ഹെനാൻസ് പ്രവിശ്യയിലാണ് വെള്ളപൊക്കം ഉണ്ടായത്. 

Written by - Zee Malayalam News Desk | Last Updated : Jul 22, 2021, 05:34 PM IST
  • ഇത് വരെ പ്രളയത്തെ (Flood) തുടർന്ന് 33 പേർ മരണപ്പെടുകയും ചെയ്‌തു.
    കനത്ത മഴയെ തുടർന്ന് ഹെനാൻസ് പ്രവിശ്യയിലാണ് വെള്ളപൊക്കം ഉണ്ടായത്.
  • വെള്ളപ്പൊക്കത്തെ തുടർന്ന് ആളുകളെ മാറ്റിപാർപ്പിച്ചതായി ഉദ്യോഗസ്ഥർ വ്യാഴാഴ്ച അറിയിച്ചു.
  • വെള്ളം പൊക്കം (Flood) ആദ്യം ഹെനാൻസ് പ്രവിശ്യയിലാണ് ബാധിച്ചതെങ്കിലും ഇപ്പോൾ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്.
China Flood : പ്രളയത്തിൽ വലഞ്ഞ് ചൈന; 33 പേർ വെള്ളപ്പൊക്കത്തെ തുടർന്ന് മരണപ്പെട്ടു

Zhengzhou, China:  ചൈനയിൽ (China) പ്രളയത്തെ തുടർന്ന് പതിനായിരക്കണക്കിന് ആളുകളെ മാറ്റി പാർപ്പിച്ചു. ഇത് വരെ പ്രളയത്തെ (Flood) തുടർന്ന് 33 പേർ മരണപ്പെടുകയും ചെയ്‌തു. കനത്ത മഴയെ തുടർന്ന് ഹെനാൻസ് പ്രവിശ്യയിലാണ് വെള്ളപൊക്കം ഉണ്ടായത്. വെള്ളപ്പൊക്കത്തെ തുടർന്ന് ആളുകളെ മാറ്റിപാർപ്പിച്ചതായി ഉദ്യോഗസ്ഥർ വ്യാഴാഴ്ച അറിയിച്ചു.

വെള്ളം പൊക്കം (Flood) ആദ്യം  ഹെനാൻസ് പ്രവിശ്യയിലാണ് ബാധിച്ചതെങ്കിലും ഇപ്പോൾ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് കനത്ത മഴ തുടർന്ന് വരുന്നത് ജനങ്ങളെ ആശങ്കയിൽ ആഴ്ത്തുന്നുണ്ട്. 1.22 ബില്യൺ യുവാൻ സാമ്പത്തിക നഷ്ടമാണ് ഇത് വരെ പ്രളയത്തെ തുടർന്ന് രാജ്യത്ത് രേഖപ്പെടുത്തിയിരിക്കുന്നത്.

ALSO READ: China Flood : ചൈനയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് 12 പേർ മരിച്ചു; 1,00,000 പേരെ മാറ്റി പാർപ്പിച്ചു

സിൻ‌സിയാങ്, അനിയാങ്, ഹെബി, ജിയാവോ എന്നീ പ്രവിശ്യകളിൽ കനത്ത കാറ്റ് (Heavy Wind) ഉണ്ടാകാനുള്ള സാധ്യതയെ തുടർന്ന് റെഡ് അലേർട്ട് നൽകിയിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ ഐ ഫോൺ കേന്ദ്രം സ്ഥിതി ചെയ്യുന്ന ചൈനയിലെ നഗരത്തിലാണ് 12 പേർ മരണപ്പെട്ടത്. രക്ഷാപ്രവർത്തകരും ഉദ്യോഗസ്ഥരും ഡാമുകളിൽ വെള്ളം നിരയാതിരിക്കാനുള്ള നടപടികൾ ആരംഭിച്ച് കഴിഞ്ഞു.

ALSO READ: Oregon കാട്ടുതീ ശക്തിപ്രാപിക്കുന്നു; രണ്ടായിരത്തോളം പേരെ ഒഴിപ്പിക്കേണ്ടി വരുമെന്ന് റിപ്പോർട്ട്

കഴിഞ്ഞ 8 മാസങ്ങളിൽ ലഭിച്ചതിനേക്കാൾ കൂടുതൽ മഴയാണ് ചൊവ്വാഴ്ച നഗരത്തിൽ ലഭിച്ചത്. കാലാവസ്ഥ വ്യതിയാനം മൂലമാണ് ഇത്തരത്തിൽ മഴയുണ്ടാകാൻ കാരണമെന്നാണ് വിദഗ്തർ പറയുന്നത്. കാലാവസ്ഥ വ്യതിയാനത്തിന്റെ രൂക്ഷമായ ഒരു ഉദാഹരണമാണ് ഇതെന്നും വിദഗ്ദ്ധർ പറയുന്നു.

ALSO READ:  Europe Flood: ജർമ്മനിയിലും ബെൽജിയത്തിലും നാശംവിതച്ച് പ്രളയം; മരണം 180 കടന്നു

കഴിഞ്ഞ മാസങ്ങളിലായി അമേരിക്കയിൽ കാനഡയിലും ഉഷ്ണ തരംഗം ഉണ്ടായിരുന്നു. അതെ സമയം തന്നെ യൂറോപ്പിലും ഇന്ത്യയിലും വൻ തോതിൽ പ്രളയവും ഉണ്ടായിരുന്നു. അത് പോലെ തന്നെ സൈബീരിയയിൽ കാട്ട്തീ പടർന്ന് പിടിച്ചതും ആഫ്രിക്കയിലും ബ്രസീലിലും കനത്ത വരൾച്ച ഉണ്ടായതും കാലാവസ്ഥ വ്യതിയാനത്തിന്റെ ഉദാഹരണങ്ങൾ ആണെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News