Measles Outbreak : കോവിഡ് രോഗബാധ മൂലം അഞ്ചാംപനി ഒരു ആഗോള ആരോഗ്യ ഭീഷണിയായേക്കുമെന്ന് ലോകാരോഗ്യ സംഘടന
കോവിഡ് രോഗബാധയെ തുടർന്ന് അഞ്ചാംപനിക്കെതിരായ പ്രതിരോധ കുത്തിവെയ്പ്പ് വൻ തോതിൽ കുറഞ്ഞതാണ് വീണ്ടും അഞ്ചാം പനി പടർന്നു പിടിക്കാൻ കാരണം ആകുന്നതെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
ലോകത്താകമാനം അഞ്ചാംപനി കേസുകൾ വൻതോതിൽ വർധിക്കുന്ന സാഹചര്യത്തിൽ ഇതൊരു ആഗോള ആരോഗ്യ ഭീഷണിയായേക്കുമെന്ന് അറിയിച്ച് ലോകാരോഗ്യ സംഘടന. കോവിഡ് രോഗബാധ മൂലമാണ് അഞ്ചാംപനി വീണ്ടും ഒരു ആഗോള ആരോഗ്യ ഭീഷണിയാകാൻ സാധ്യതയുള്ളതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. കോവിഡ് രോഗബാധയെ തുടർന്ന് അഞ്ചാംപനിക്കെതിരായ പ്രതിരോധ കുത്തിവെയ്പ്പ് വൻ തോതിൽ കുറഞ്ഞതാണ് വീണ്ടും അഞ്ചാം പനി പടർന്നു പിടിക്കാൻ കാരണം ആകുന്നതെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഏറ്റവും കൂടുതൽ പടർന്ന് പിടിക്കുന്ന വൈറസുകളിൽ ഒന്നാണ് മീസിൽസ്. വാക്സിനേഷൻ വഴി ഇത് പൂർണ്ണമായും പ്രതിരോധിക്കാൻ സാധിക്കും. എന്നാൽ ജനസംഖ്യയിൽ 95 ശതമാനം പേരും വാക്സിൻ സ്വീകരിച്ചാൽ മാത്രമേ രോഗം പടർന്ന് പിടിക്കുന്നത് തടയാൻ സാധിക്കുകയുള്ളൂ.
അതേസമയം ഇന്ത്യയിൽ കേരളം, ഗുജറാത്ത്, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ രോഗബാധ പടർന്ന് പിടിക്കുന്നതായി ആണ് റിപ്പോർട്ട്. ഇതിനെ തുടർന്ന് സ്ഥിതിഗതികൾ പരിശോധിക്കാൻ ഈ സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കേരളത്തിൽ മലപ്പുറത്താണ് രോഗബാധ പടർന്ന് പിടിക്കുന്നത്. ഇതിനെ തുടർന്ന് പ്രതിരോധത്തിനായി കൂടുതല്‍ വാക്‌സീനുകള്‍ ജില്ലയില്‍ എത്തിച്ചിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ 130 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
മീസിൽ രോഗം കുട്ടിളുടെ മരണത്തിനോ അംഗവൈകല്യത്തിനോ വരെ കാരണമായേക്കാവുന്ന ഒന്നാണ്. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഒരു വര്‍ഷം 25 ലക്ഷം കുട്ടികളെ ഈ രോഗം ബാധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വായുവിലൂടെ പകരുന്ന രോഗമാണിത്. അതുകൊണ്ടുതന്നെ വളരെ വേഗം പകരാന്‍ സാധ്യതയുള്ള രോഗമാണിത്. ആറു മാസം മുതല്‍ മൂന്നു വയസ്സ് വരെയുള്ള കുട്ടികളിലാണ് ഈ രോഗം കൂടുതലായും കണ്ടു വരുന്നത്. അമ്മയില്‍ നിന്നു പകര്‍ന്നുകിട്ടിയ ആന്റിബോഡീസ് ശരീരത്തില്‍ ഉള്ളതുകൊണ്ടാണ് ആറു മാസം വരെയുള്ള കുട്ടികളില്‍ അധികം കാണപ്പെടാത്തത്. എങ്കിലും കൗമാരപ്രായത്തിലും മുതിര്‍ന്നവരിലും അഞ്ചാം പനി ഉണ്ടാവാറുണ്ട്.
ഈ രോഗത്തിന്റെ ആദ്യ ലക്ഷണം പനിയാണ്. പനിയാണ് കൂടെ ചുമ, കണ്ണ് ചുവക്കല്‍, ജലദോഷം എന്നിവയും ഉണ്ടാകും. അതു കഴിഞ്ഞശേഷം നാലു ദിവസം പിന്നിടുമ്പോഴേക്കും ചെവിയുടെ പുറകില്‍ നിന്നു തുടങ്ങി മുഖത്തേക്ക് പടര്‍ന്നു ശേഷം ദേഹമാസകലം ചുവന്ന ചുണങ്ങുകൾ കാണപ്പെടും. അപ്പോഴേക്കും പനി പൂര്‍ണമായും ഭേദമാകും. കൂടാതെ വയറിളക്കം, ഛര്‍ദി, ശക്തമായ വയറുവേദന, അപ്പെന്റിക്‌സിന്റെ പഴുപ്പ് ഒക്കെയുണ്ടാകാം. വയറിളക്കം കൃത്യ സമയത്ത് ചികിത്സിച്ചില്ലെങ്കില്‍ നിര്‍ജലീകരണം മൂലം മരണം വരെ സംഭവിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...