മെഗന്‍ മാര്‍ക്കിളും ഹാരി രാജകുമാരനും തങ്ങളുടെ ഏറ്റവും പുതിയ വിശേഷം പങ്ക് വെച്ചത് ലോകം സ്വീകരിച്ചത് ഏറെ സന്തോഷത്തോടെയാണ് . 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇരുവരും ഓസ്‌ട്രേലിയന്‍ സന്ദര്‍ശം നടത്തുന്നതിനിടെയാണ് ഹാരി രാജകുമാരനും മെഗനും തന്‍റെ കുഞ്ഞ് അതിഥിതിയെ കാത്തിരിക്കുകയാണെന്ന വിശേഷം കൊട്ടാരം പുറത്തുവിട്ടത്. 


ഇതോടെ, മാതാപിതാക്കളാവാന്‍ കാത്തിരിക്കുന്ന ഹാരിക്കും മെഗാനും ഒരു സര്‍പ്രൈസ് സമ്മാനം നല്‍കിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ഗവര്‍ണര്‍ ജനറലും ഭാര്യയും.


മെഗന്‍റെ വിശേഷവാര്‍ത്ത പുറത്തു വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ കുഞ്ഞുവാവയ്ക്കുള്ള  ആദ്യ സമ്മാന൦ നല്‍കിയാണ് ഇരുവരും ദമ്പതികളെ ഞെട്ടിച്ചത്. 


ചാരനിറവും വെള്ളയും കലര്‍ന്ന ഒരു ടോയ് കങ്കാരുവിനെയാണ് മെഗനും ഹാരിയ്ക്കും സമ്മാനമായി നല്‍കിയത്. 


കൂടാതെ, കുഞ്ഞുവാവയ്ക്ക് ധരിക്കാന്‍ കഴിയുന്ന തരത്തില്‍ പ്രത്യേക തരം ആട്ടിന്‍ രോമങ്ങള്‍ കൊണ്ടു തയ്യാറാക്കിയ ഒരു ജോഡി ഷൂസും അവര്‍ ദമ്പതികള്‍ക്ക് നല്‍കി. 


അടുത്ത വസന്തകാലത്തായിരിക്കും കുഞ്ഞിന്‍റെ ജനനമെന്നാണ് കണക്കുകൂട്ടുന്നത്. കുഞ്ഞിനുള്ള ആദ്യത്തെ സമ്മാനം എന്നാണ് മെഗന്‍ സമ്മാനം സ്വീകരിച്ചുകൊണ്ട് പ്രതികരിച്ചത്. 


ഓസ്‌ട്രേലിയന്‍ ഗവര്‍ണറുടെയും ഭാര്യയുടെയും ഔദ്യോഗിക ക്ഷണപ്രകാരമാണ് ഇരുവരും ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് എത്തിയത്.