Washington: അമേരിക്കന്‍‌ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ നേരിട്ട തോല്‍വിക്കു പിന്നാലെ 


COMMERCIAL BREAK
SCROLL TO CONTINUE READING

ഡൊണാള്‍ഡ് ട്രംപും മെലാനിയയും വേര്‍പിരിയുന്നതായി റിപ്പോര്‍ട്ട്.....


ലോകം ആകാംഷയോടെ നോക്കിക്കണ്ട  പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡനോട് വന്‍ പരാജയമാണ് ഡൊണാള്‍ഡ്  ട്രംപ്  ( Donald Trump) ഏറ്റുവാങ്ങിയത്.  ട്രംപിനെ സംബന്ധിച്ചിടത്തോളം തികച്ചും അപ്രതീക്ഷിത പരാജയമെങ്കിലും  അതിലും വലിയ നഷ്ടമാണ്   ട്രംപിന്‍റെ ജീവിതത്തില്‍ വരാന്‍  പോകുന്നതെന്നാണ് റിപ്പോര്‍ട്ട്...


വൈറ്റ്  ഹൗസിലേയ്ക്ക് കടക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന ഭാര്യ മെലാനിയ (Melania Trump) തിരികെ വൈറ്റ്  ഹൗസിന്‍റെ പടിയിറങ്ങുമ്പോള്‍  ഒപ്പമുണ്ടാകുമോ എന്നാണ് ഇപ്പോള്‍ അമേരിക്കയിലെ  സംസാരവിഷയം.


വൈറ്റ് ഹൗസ്  വിടുന്നതിന് മുന്‍പ്  തന്നെ ട്രംപുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കാന്‍ മെലാനിയ തയ്യാറെടുത്തിരുന്നുവെന്ന തരത്തിലാണ് ഇപ്പോള്‍  റിപ്പോര്‍ട്ട്.  ബ്രിട്ടീഷ് ടാബ്ലോയിഡ് ഡെയ്‌ലി മെയിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ട്രംപുമായുള്ള 15 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കാന്‍ മെലാനിയ കാത്തിരിക്കുകയാണ്  എന്നാണ്  ഡെയ്‌ലി മെയില്‍ പറയുന്നതു.


ട്രംപിന്‍റെ മുന്‍ സഹായി ഒമറോസ മണിഗോള്‍ട്ട് ന്യൂമാന്‍ ആണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്, 'ട്രംപ് ഓഫീസില്‍ നിന്ന് പുറത്തുപോകുന്നതിനായി ഓരോ മിനിറ്റും എണ്ണി കാത്തിരിക്കുകയാണ് മെലാനിയ. അതുകഴിഞ്ഞാല്‍ അവര്‍ക്ക് വിവാഹമോചനം നേടാം"- ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ടില്‍ ഒമറോസ പറയുന്നു. അവരുടെ ബന്ധത്തെ "ഇടപാട് വിവാഹം" എന്ന് വിളിക്കുന്ന റിപ്പോര്‍ട്ടില്‍ ഇരുവര്‍ക്കുമിടയില്‍ ഇപ്പോള്‍ ഒന്നും ശരിയല്ലെന്നും പറയുന്നു.


ട്രംപില്‍നിന്ന് വിവാഹമോചനം നേടാന്‍ ഏറക്കാലമായി മെലാനിയ ആഗ്രഹിക്കുന്നു. എന്നാല്‍ അദ്ദേഹം അധികാരത്തില്‍ ഇരിക്കുമ്പോള്‍ അങ്ങനെ ചെയ്താല്‍ പ്രതികാര നടപടികളുണ്ടാകുമോയെന്ന ഭയം മെലാനിയയ്ക്കുണ്ട്. അതുകൊണ്ടുതന്നെയാണ് ട്രംപ് അധികാരം വിട്ടൊഴിയുന്നതിനായി മെലാനിയ കാത്തിരിക്കുന്നത്, ഒമറോസ  പറയുന്നു. 


ഇരുവരും തമ്മിലുണ്ടായിരുന്നത് അഡ്ജസ്റ്റ്മെന്‍റ് ബന്ധമാണെന്ന് മുന്‍ ട്രംപ് സഹായി സ്റ്റെഫാനി വോള്‍ക്കോഫ് വെളിപ്പെടുത്തുന്നു. "


Also read: ജോ ബൈഡനെയും കമലാ ഹാരിസിനെയും അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി


2005ലാണ് മെലാനിയ ട്രംപ് അന്ന് അമേരിക്കയിലെ അറിയപ്പെടുന്ന വ്യവസായിയായ ഡൊണാള്‍ഡ് ട്രംപിനെ വിവാഹം കഴിച്ചത്. ട്രംപ് പ്രസിഡന്‍റായതോടെ ഇരുവരുടെയും ജീവിതത്തില്‍ താളപ്പിഴകളുണ്ടായെന്നാണ് റിപ്പോര്‍ട്ട്. അടുക്കാനാകാത്തവിധം ഇരുവരും അകന്നു കഴിഞ്ഞതായും ഇവരുമായി അടുപ്പമുള്ളവര്‍ പറയുന്നു.


White Houseല്‍ നിന്നും പുറത്തിറങ്ങുന്ന ട്രംപിന് ഒരു house മാത്രമല്ല  പുതിയ ജീവിത സഖിയെക്കൂടി കണ്ടെത്തേണ്ടിയിരിക്കുന്നു.... !!