Florida: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പും ഭാര്യ മെലാനിയ ട്രമ്പും തമ്മിലുള്ള അസ്വാരസങ്ങൾ നേരത്തെ നിരവധി തവണ മാധ്യമങ്ങളിൽ ചർച്ച ചെയ്തിട്ടുള്ളതാണ്. തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷമാണ് ഇരുവർക്കിടയിലുള്ള അസ്വാരസങ്ങൾ ​ഗോസിപ്പ് ലോകം ചർച്ച ചെയ്ത് തുടങ്ങിയത്. അതിന് ആക്കം കുട്ടുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വൈറ്റ് ഹൗസ് വിട്ട് ഫ്ലോറിഡായിൽ ട്രമ്പും ഭാര്യയും എത്തിയതിനിടെയാണ് സംഭവം നടക്കുന്നത്. ഇരുവരും ഫ്ലൈറ്റിൽ നിന്ന് ഇറങ്ങിയതിന് ശേഷം ട്രമ്പ് മാധ്യമങ്ങൾക്ക് മുമ്പിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ നിന്നപ്പോൾ താൽപര്യം കാണിക്കാതെ മെലാനിയ (Melania Trump) നടന്ന് നീങ്ങുന്ന ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.  



ALSO READ: Trump അമേരിക്കൻ ചരിത്രത്തിലെ രണ്ടാമത് Impeachment ചെയ്യുപ്പെടുന്ന പ്രസിഡന്റ്: 10 റിപ്പബ്ലിക്കൻ അം​ഗങ്ങളുടെ വോട്ട് ട്രമ്പിനെതിരെ



ALSO READ: US President: കൈയില്‍ ജപമാല, ദൈവത്തെ ചേര്‍ത്തുപിടിച്ച്‌ Joe Biden



ഈ ദൃശ്യം ​ഗോസിപ്പ് ലോകത്ത് വൻ ചർച്ചയായി ഇരിക്കുകയാണ്. ഇരുവരും തമ്മിൽ ഡിവോഴ്സിന്റെ വക്കിലാണെന്നാണ് അഭ്യൂഹങ്ങൾ. നേരത്തെ ട്രമ്പിന്റെ (Donald Trump) പ്രസിഡന്റ് കാലാവധി തീരുന്നതോടെ ഇരുവരും വേർപിരിയുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഈ ദൃശ്യത്തോട് പല പ്രതികരിക്കുന്നത് ഇരുവരും ഉടൻ തന്നെ വേർപിരിയുമെന്നാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.