സൗന്ദര്യ മത്സരത്തിൽ മേക്കപ്പ് ഇല്ലാതെ മത്സരിക്കുന്ന മത്സരാർത്ഥി;മെലിസ റഹൂഫ്
2019-ൽ മിസ് ഇംഗ്ലണ്ട് മത്സരത്തിൽ മത്സാരാർഥികൾക്കായി മേക്കപ്പില്ലാത്ത ഒരു പ്രത്യേകം റൗണ്ട് നടത്തിയിരുന്നു
മിസ് ഇംഗ്ലണ്ടിന്റെ ചരിത്രത്തിൽ മേക്കപ്പില്ലാതെ റാംപിൽ ഇറങ്ങുന്ന ആദ്യ മത്സരാർത്തിയായി 20 കാരിയായ മെലിസ റഹൂഫ്.ലണ്ടനിൽ നിന്നുള്ള 20 കാരിയായ മെലിസാ 94 വർഷത്തെ ഇംഗ്ലണ്ടിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്തരമൊരു മത്സരത്തിന് മുതിരുന്നത്.
പുറമേയുള്ള സൗന്ദര്യത്തിനല്ല പ്രാധാന്യം നൽകേണ്ടതെന്നും ഇന്നത്തെ സ്റ്റാൻഡേർഡ് സോഷ്യൽ മീഡിയയുടെ ധാരണയെ വെല്ലുവിളിക്കുന്നതിനുള്ള നല്ലൊരു വേദിയാകും എന്നുറപ്പുള്ളതിനാൽ ഞാൻ മത്സരിക്കുന്നുവെന്നാണ് മെലിസാ റഹൂഫ് പറയുന്നത്.ഇന്നത്തെക്കാലത്ത് പ്രായഭേദമന്യേ പല പെൺകുട്ടികളും മേക്കപ്പ് ധരിക്കുന്നുണ്ടെങ്കിലും ഞാൻ അവരിൽ നിന്നും വ്യത്യസ്തയായത് കൊണ്ട് ഇതെനിക്ക് പ്രചോദനമാണ്-മെലിസ പറയുന്നു
ALSO READ: ഈ കുഞ്ഞൻ പറഞ്ഞാൽ ഈ കൊമ്പൻ കേൾക്കും; അതാണ് അവരുടെ ബന്ധം- വീഡിയോ
2019-ൽ മിസ് ഇംഗ്ലണ്ട് മത്സരത്തിൽ മത്സാരാർഥികൾക്കായി മേക്കപ്പില്ലാത്ത ഒരു പ്രത്യേകം റൗണ്ട് നടത്തിയിരുന്നു. എന്നാൽ ഇത് ഓപ്‌ഷണൽ റൗണ്ടായിരുന്നു "മേക്കപ്പിന് പിന്നിൽ ഒളിക്കാതെ അവൾ ആരാണെന്ന് കാണിച്ചു തന്നു. ഇത് മറ്റുള്ളവർക്ക് പ്രചോദനമാണെന്ന് പരിപാടിയുടെ സംഘാടകരിൽ ഒരാളായ ആംഗി ബീസ്‌ലി കൂട്ടിച്ചേർത്തു. അന്ന് ആദ്യമായാണ് ഒരു മത്സരാർത്ഥി മേക്കപ്പ് പൂർണമായും ഉപേക്ഷിച്ച് സെമി ഫൈനലിൽ മത്സരിക്കുന്നത്.
2001 നവംബർ 28 ന് ലണ്ടനിലെ ഹേസ്റ്റിംഗ്സിലായിരുന്നു മെലിസയുടെ ജനനം. ഇപ്പോൾ ലണ്ടനിലെ കിംഗ്സ് കോളേജിലെ വിദ്യാർത്ഥിനിയാണ്. പലതരം സൗന്ദര്യവർദ്ധക്യ വസ്‌തുക്കൾ ഉപയോഗിക്കുന്ന ഈ കാലത്ത് മസ്‌കാര, ലിപ്‌സ്റ്റിക്ക് തുടങ്ങിയവ പോലും ഉപയോഗിക്കാതെ വളരെ ലളിതമായി ഒരുങ്ങുകയും തന്റെ ചിന്തകൾക്ക് പ്രധാന്യം നൽകുകയും ചെയ്യുന്ന മെലിസ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. നിങ്ങളുടെ ചർമ്മത്തിൽ നിങ്ങൾ സന്തുഷ്ടരായിരിക്കുക, നിങ്ങളുടെ സവിശേഷതകളെ സ്നേഹിക്കുക, അത് പ്രോത്സാഹിപ്പിക്കുക അവിടെയാണ് നിങ്ങളുടെ വിജയം-മെലിസ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...