ഈ കുഞ്ഞൻ പറഞ്ഞാൽ ഈ കൊമ്പൻ കേൾക്കും; അതാണ് അവരുടെ ബന്ധം- വീഡിയോ

ആനയുടെ കാലിൽ തൊടുമ്പോൾ അത് സല്യൂട്ട് ചെയ്യുന്നതും വീഡിയിയോൽ കാണാം

Written by - Zee Malayalam News Desk | Last Updated : Oct 15, 2022, 03:45 PM IST
  • ഒരു കൊമ്പനാനയും കുട്ടിയുമാണ് വീഡിയോയിൽ
  • കുട്ടി കൈ തൊടുമ്പോൾ ആന തുമ്പിക്കൈ ഉയർത്തുകയും സലാം ചെയ്യുകയും ചെയ്യുന്നു
  • . ഒറ്റ നോട്ടത്തിൽ ഇതൊരു ഏഷ്യൻ ആനയാണെന്നത് കാണാം
ഈ കുഞ്ഞൻ പറഞ്ഞാൽ ഈ കൊമ്പൻ കേൾക്കും; അതാണ് അവരുടെ ബന്ധം- വീഡിയോ

ആനകൾ മനുഷ്യരോട് ഇണങ്ങി ജീവിക്കുന്ന വന്യമൃഗങ്ങൾ കൂടിയാണ്. സ്നേഹത്തോടെ ഇടപെട്ടാൽ അവ തിരിച്ചും അങ്ങിനെയായിരിക്കുമെന്ന് അനുവസ്ഥർ പറയുന്നു. അതിപ്പോൾ കൊച്ച് കുട്ടികൾ മുതൽ മുതിർന്നവർ വരെ അത് പോലെയാണ്. ഇത്തരത്തിൽ ആനയും മനുഷ്യനും തമ്മിലുള്ള ബന്ധം പറയുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിച്ചത്.

ഒരു കൊമ്പനാനയും കുട്ടിയുമാണ് വീഡിയോയിൽ. കുട്ടി കൈ തൊടുമ്പോൾ ആന തുമ്പിക്കൈ ഉയർത്തുകയും സലാം ചെയ്യുകയും ചെയ്യുന്ന വീഡിയോയിൽ കാണാം. ഒറ്റ നോട്ടത്തിൽ ഇതൊരു ഏഷ്യൻ ആനയാണെന്നത് കാണാം. എന്നാൽ ഇത് എവിടെ നിന്നുള്ള വീഡിയോ ആണെന്നത് വ്യക്തമല്ല.

 

 

പെപ്പിറ്റോ കെഎൽ 02 എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ എത്തിയത്. നിരവധി പേരാണ് ഇത് ലൈക്ക് ചെയ്തത്.  പലരും വീഡിയോ ഷെയർ ചെയ്തിട്ടുമുണ്ട്. അധികം താമസിക്കാത വീഡിയോ വൈറലായി. നേരത്തെയും ഇത്തരത്തിൽ നിരവധി വീഡിയോകൾ പെപ്പിറ്റോ കെഎൽ 02-ൽ എത്തിയരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News