ന്യൂഡല്‍ഹി: പ്രശസ്ത സാഹിത്യകാരൻ മിലന്‍ കുന്ദേര അന്തരിച്ചു. 94 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് പാരീസിൽ വെച്ചായിരുന്നു അന്ത്യം. ചെക്ക് നഗരമായ ബ്രണോയിലാണ് മിലൻ കുന്ദേര ജനിച്ചത്. 1968-ലെ സോവിയറ്റ് അധിനിവേശത്തെ വിമർശിച്ചതിന് പുറത്താക്കപ്പെട്ടതിന് ശേഷം അദ്ദേഹം 1975-ൽ ഫ്രാൻസിലേക്ക് കുടിയേറി.


COMMERCIAL BREAK
SCROLL TO CONTINUE READING

ദ അൺബെയറബിൾ ലൈറ്റ്‌നെസ് ഓഫ് ബീയിംഗ് (The Unbearable Lightness of Being) എന്ന പ്രശസ്ത നോവലിന്റെ രചയിതാവാണ് മിലൻ കുന്ദേര. ഈ നോവല്‍ 'ഉയിരടയാളങ്ങള്‍' എന്ന പേരില്‍ മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഫെസ്റ്റിവല്‍ ഓഫ് ഇന്‍സിഗ്നിഫിക്കേഷന്‍സ് ആണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ നോവല്‍. 


ALSO READ: സംഗീതത്തിലൂടെ സൈന്യത്തെ സൃഷ്ടിച്ച ബിടിഎസ്; പത്ത് വർഷത്തെ യാത്ര... പുതിയ വെളിപ്പെടുത്തലുകൾ


അപൂർവ്വമായി മാത്രമേ കുന്ദേര അഭിമുഖങ്ങൾ നൽകിയിരുന്നുള്ളൂ. എഴുത്തുകാർ അവരുടെ സൃഷ്ടികളിലൂടെ സംസാരിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. 1967 ൽ പ്രസിദ്ധീകരിച്ച "ദ ജോക്ക്" ആണ് ആദ്യ നോവൽ. ചെക്കോസ്ലോവാക്യയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരായ നിശിത വിമർശനങ്ങൾക്ക് പിന്നാലെ കുന്ദേരയുടെ കൃതികള്‍ക്ക് സര്‍ക്കാര്‍ നിരോധനം ഏർപ്പെടുത്തിയിരുന്നു. 


1985-ലെ ജറുസലേം പ്രൈസ്, 1987-ൽ യൂറോപ്യൻ സാഹിത്യത്തിനുള്ള ഓസ്ട്രിയൻ സ്റ്റേറ്റ് പ്രൈസ്, 2000-ലെ ഹെർഡർ പ്രൈസ് എന്നിവ മിലൻ കുന്ദേരയ്ക്ക് ലഭിച്ചിട്ടുണ്ട്. 2021-ൽ സ്ലോവേനിയൻ പ്രസിഡന്റ് അദ്ദേഹത്തെ ഗോൾഡൻ ഓർഡർ ഓഫ് മെറിറ്റ് നൽകി ആദരിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.