Japan: സമയം ശരിയാണെങ്കില്‍ എല്ലാം ഭംഗിയായി നടക്കും, പഴമക്കാര്‍ പറയുന്നത് ജപ്പാനിലെ നൂറു വര്‍ഷം പഴക്കമുള്ള   ഈ ക്ലോക്കിന്‍റെ കാര്യത്തില്‍ ശരിയായി ഭവിച്ചു... 


COMMERCIAL BREAK
SCROLL TO CONTINUE READING

ജപ്പാനിലെ  മിയാഗി പ്രവിശ്യയില്‍ യമാമോട്ടോയിലെ ഫുമോന്‍ജി ബുദ്ധക്ഷേത്രത്തിലുള്ള  100 വര്‍ഷം പഴക്കമുള്ള  ഈ  ക്ലോക്ക്  ആളുകള്‍ക്ക് അത്ഭുതമായി മാറിയിരിക്കുകയാണ്. അതിന് കാരണമുണ്ട്...


ലോകത്തെ ഞെട്ടിച്ച 2021  സുനാമിയില്‍ നിലച്ചതാണ്  നൂറ് വര്‍ഷം പഴക്കമുള്ള  ഈ ക്ലോക്ക്.   ജപ്പാന്‍റെ  വടക്കുകിഴക്കന്‍ തീരത്തുണ്ടായ അതിശക്തമായ സുനാമിയില്‍ പ്രദേശം മുഴുവന്‍ വെള്ളത്തില്‍ മുങ്ങിപ്പോയിരുന്നു. ഭൂകമ്പവും  സുനാമിയുംമൂലം   പ്രദേശത്ത്  വന്‍ നാശനഷ്ടങ്ങള്‍  ഉണ്ടായിരുന്നു. പ്രകൃതി ക്ഷോഭത്തില്‍  18,000 ത്തില്‍ അധികം പേര്‍ മരിക്കുകയും ചെയ്തിരുന്നു. 


തീരത്ത് നിന്നും  ഏകദേശം നൂറ് മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഫുമോന്‍ജി ബുദ്ധക്ഷേത്രത്തിലും  തിരമാലകള്‍  ആഞ്ഞടിച്ചിരുന്നു.  ക്ഷേത്രം  പൂര്‍ണ്ണമായും  മുങ്ങിപ്പോയിരുന്നു.  ദുരന്തത്തിനു ശേഷം ക്ഷേത്രത്തിലെ പ്രധാന പുരോഹിതനും ക്ലോക്കിന്‍റെ ഉടമയുമായ ബന്‍സുന്‍ സകാനോ അവശിഷ്ടങ്ങളില്‍ നിന്നും ക്ലോക്ക് പുറത്തെടുത്ത് നന്നാക്കാന്‍  ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.  


Also read: പിണറായി വിജയൻ ഒരു കോവിഡിയറ്റ് (Covidiot); വി മുരളീധരന്റെ വാക്കിന്റെ അർഥം തേടി സോഷ്യൽ മീഡിയ


എന്നാല്‍,  പത്തുവര്‍ഷമായി നിലച്ചിരുന്ന ക്ലോക്ക്   2021 ഫെബ്രുവരിയില്‍ ഇതേ പ്രദേശത്ത് ഭൂകമ്പം  ഉണ്ടായതോടെയാണ് വീണ്ടും  പ്രവര്‍ത്തിച്ചു തുടങ്ങിയത്.  സുനാമിയില്‍ നിലച്ച  ക്ലോക്ക്  പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു  ഭൂകമ്പത്തില്‍  ചലിച്ചു തുടങ്ങിയത്  അത്ഭുതമായി മാറിയിരിക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.