ഈ Wedding Gown ഒന്ന് സൂക്ഷിച്ചു നോക്കൂ, Mask ഇങ്ങനെയും ഉപയോഗിക്കാം...!!
ലോകം Covid-19 നുമായി യുദ്ധം തുടരുമ്പോൾ, ഫെയ്സ് മാസ്കുകളും (Face Mask) പിപിഇ കിറ്റുകളും (PPE Kit) നിത്യ ജീവിതത്തിന്‍റെ ഭാഗമായി മാറിയിരിയ്ക്കുകയാണ്. എന്നാല്‍, ഈ സാധനങ്ങള്‍ അനുചിതമായി ഉപേക്ഷിക്കുന്നത് മനുഷ്യർക്കും മൃഗങ്ങൾക്കും പ്രത്യേകിച്ച് പരിസ്ഥിതിയ്ക്കും ഒരേപോലെ ദോഷകരമാണ്.
London: ലോകം Covid-19 നുമായി യുദ്ധം തുടരുമ്പോൾ, ഫെയ്സ് മാസ്കുകളും (Face Mask) പിപിഇ കിറ്റുകളും (PPE Kit) നിത്യ ജീവിതത്തിന്‍റെ ഭാഗമായി മാറിയിരിയ്ക്കുകയാണ്. എന്നാല്‍, ഈ സാധനങ്ങള്‍ അനുചിതമായി ഉപേക്ഷിക്കുന്നത് മനുഷ്യർക്കും മൃഗങ്ങൾക്കും പ്രത്യേകിച്ച് പരിസ്ഥിതിയ്ക്കും ഒരേപോലെ ദോഷകരമാണ്.
ആ അവസരത്തിലാണ് ഉപേക്ഷിക്കുന്ന ഈ വസ്തുക്കള്‍ക്ക് മികച്ച ഉപയോഗവുമായി ബ്രിട്ടനിലെ ഒരു ഡിസൈനർ രംഗത്തെത്തിയിരിയ്ക്കുന്നത്. ഡിസൈനർ ടോം സിൽവർവുഡ് (Designer Tom Silverwood) കണ്ടെത്തിയ ആശയവും സവിശേഷമാണ്.
അദ്ദേഹം ഒരു വിവാഹവസ്ത്രം (Wedding Gown) ഡിസൈന്‍ ചെയ്തു, തൂവെള്ള നിറത്തിലുള്ള ഈ വിവാഹ വസ്ത്രത്തില്‍ ഉപയോഗിച്ചിരിയ്ക്കുന്നത് പിപിഇ കിറ്റും ഫെയ്സ് മാസ്കുകളുമാണ്...!! ഉപേക്ഷികപ്പെട്ട മാസ്കുകളും PPE കിറ്റും ശുദ്ധീകരിച്ചാണ് അദ്ദേഹം വിവാഹവസ്ത്രം (Wedding Gown) നിര്‍മ്മിച്ചിരിക്കുന്നത്. 1,500 മാസ്കുകളാണ് ഈ വിവാഹ വസ്ത്രത്തില്‍ തുന്നി ച്ചേര്‍ത്തിരിയ്ക്കുന്നത്.
വെഡ്ഡിംഗ് പ്ലാനർ (wedding planner) വെബ്‌സൈറ്റായ ‘ഹിച്ചഡ്’ ആണ് ഈ ആശയം സഫലമാക്കാന്‍ ഫണ്ട് ഒരുക്കിയത്.
മോഡല്‍ ജെമിമ ഹാംബ്രോയാണ് മനോഹരമായ വെളുത്ത വിവാഹവസ്ത്രം ധരിച്ച് ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്തത്. ലണ്ടനിലെ സെന്‍റ് പോള്‍സ് കത്തീഡ്രലിന് സമീപത്തുവച്ചായിരുന്നു ഫോട്ടോഷൂട്ട്.
വിവാഹ വേഷത്തിലുള്ള ജെമിമ ഹാംബ്രോയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇംഗ്ലണ്ടില്‍ കഴിഞ്ഞ ദിവസം കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിരുന്നു. ഇനിമുതല്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമല്ല. കോവിഡ് നിയന്ത്രണങ്ങളെല്ലാം അവസാനിച്ചതിന്‍റെ 'സ്വാതന്ത്ര്യ ദിനം' ആഘോഷിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് വിവാഹവസ്ത്രം (Weddig Gown) അനാച്ഛാദനം ചെയ്തത്.
കൂടാതെ, ഇത്തരമൊരു ഫോട്ടോഷൂട്ട്കൊണ്ട് മറ്റൊരു വലിയ വസ്തുത കൂടി തുറന്നുകാട്ടാനുള്ള ശ്രമമാണ് ഡിസൈനര്‍ നടത്തിയത്. രാജ്യത്ത് ഓരോ ആഴ്ചയും വലിച്ചെറിയപ്പെടുന്നത് 100 ദശലക്ഷം മാസ്‌കുകളാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ഈ പ്രശ്‌നം ഉയര്‍ത്തിക്കാട്ടുക എന്നതും ഈ ഫോട്ടോഷൂട്ടിന്‍റെ ലക്ഷ്യമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA