കാരണം ഇനി പറയാൻ പോകുന്ന രാജ്യങ്ങളില്‍ ചില കാര്യങ്ങള്‍ ചെയ്താല്‍ നിങ്ങള്‍ ചിലപ്പോള്‍ അകത്തുപോകാനും കടുത്ത ശിക്ഷ കിട്ടാനും ചാൻസ് ഉണ്ട്.
ഫ്രാൻസ്, ഐസ്ലൻഡ്, ജപ്പാൻ തുടങ്ങിയവ ആണ് ആ രാജ്യങ്ങള്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇനി എന്തൊക്കെയാണ് ആ മാറ്റങ്ങൾ എന്ന് അറിയാം. പല വിധത്തിലുള്ള നിയമങ്ങളായിരിക്കും ഇത്തരത്തിൽ വിവിധ രാജ്യങ്ങളിൽ.  കെച്ചപ്പും മയൊണൈസും വാരിക്കോരി കഴിക്കുന്ന കുട്ടികള്‍ അറിയാൻ: ഫ്രാൻസിലെ സ്കൂളിലാണ് നിങ്ങള്‍ പഠിക്കുന്നതെങ്കില്‍ ഇതൊന്നും നടക്കില്ല. കാരണം, കുട്ടികളുടെ ആരോഗ്യത്തിന് ഫ്രാൻസ് അത്രമാത്രം പ്രാധാന്യമാണ് കല്‍പിക്കുന്നത്.


ഫ്രഞ്ച് സ്കൂളുകളില്‍ കെച്ചപ്പിനും മയോണൈസിനും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത് കുട്ടികള്‍ക്കു നല്‍കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്.സോസുകളായ കെച്ചപ്പ്, മയോണൈസ്, വിനൈഗ്രെറ്റ് എന്നിവ കുട്ടികള്‍ക്ക് ഇഷ്ടാനുസരണം നല്‍കരുതെന്നും ഓരോ വിഭവത്തിനുമനുസരിച്ച്‌ നിയന്ത്രിതമായേ സോസ് നല്‍കാവൂ എന്നും 2011 ല്‍ സർക്കാർ കൊണ്ടുവന്ന നിയമത്തില്‍ പറയുന്നു. 


ജീവനക്കാരുടെ നഗ്നത കൊണ്ടു വരുമാനം ഉണ്ടാക്കേണ്ടെന്നു വ്യക്തമാക്കിയ രാജ്യമാണ് ഐസ്ലൻഡ്. സ്ട്രിപ്പ് ക്ലബുകള്‍ക്ക് ഐസ്ലൻഡില്‍ വിലക്കുണ്ട്. തൊഴിലാളികളുടെ നഗ്നത കൊണ്ട് കമ്ബനികള്‍ ലാഭമുണ്ടാക്കേണ്ട എന്നാണ് ഐസ്ലൻഡിന്റെ നിലപാട്. മതേതരമായ കാരണങ്ങളാല്‍ ഇത്തരത്തില്‍ വിലക്ക് ഏർപ്പെടുത്തുന്ന ആദ്യത്തെ രാജ്യം കൂടിയാണ് ഐസ്ലൻഡ്. 2015 ലാണ് ഐസ്ലൻഡ് സ്ട്രിപ്പ് ക്ലബുകള്‍ക്കു വിലക്ക് ഏർപ്പെടുത്തിയത്. ഫെമിനിസ്റ്റുകള്‍ വലിയ ആവേശത്തോടെയായിരുന്നു ഈ നിയമത്തെ ഏറ്റെടുത്തത്.


വിചിത്രമായ നിരവധി നിയമങ്ങളുള്ള രാജ്യമാണ് സിംഗപ്പൂർ. പൊതുസ്ഥലത്ത് പുക വലിക്കാൻ പാടില്ല. ഇ-സിഗരറ്റ് ഈ നാട്ടില്‍ വിലക്കിയിട്ടുണ്ട്. പൊതു ഗതാഗത വാഹനങ്ങളിലിരുന്ന് കഴിക്കുന്നതും കുടിക്കുന്നതും വിലക്കിയിട്ടുണ്ട്. ഇനി ആരുടെയെങ്കിലും വൈഫൈ ഒന്നു കണക്‌ട് ചെയ്യാമെന്ന് വിചാരിച്ചാല്‍ അതും വിലക്കിയിട്ടുണ്ട്. ബോറടിക്കുമ്ബോള്‍ ഒരു ച്യുയിങ്ഗം വായിലിട്ട് ചവയ്ക്കുന്നവരാണോ നിങ്ങള്‍.


എന്നാല്‍ സിംഗപ്പൂരില്‍ ഇതും നടക്കില്ല. സിംഗപ്പൂരില്‍ ച്യുയിങ്ഗം വില്‍ക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും വിലക്കുണ്ട്. വൈദ്യസംബന്ധമായ കാരണങ്ങളാല്‍ ചില ച്യുയിങ്ഗങ്ങള്‍ മാത്രം രാജ്യത്ത് ഉപയോഗിക്കാൻ കഴിയും. നിയമം ലംഘിച്ച്‌ ച്യുയിങ്ഗത്തിന്റെ പിന്നാലെ ആരെങ്കിലും പോയാല്‍ ഒരു ലക്ഷം സിംഗപ്പൂർ ഡോളർ (ഏകദേശം 60 ലക്ഷം ഇന്ത്യൻ രൂപ) പിഴയും തടവുമാണ് ശിക്ഷ.


അമിതവണ്ണമുള്ള ജീവനക്കാരുണ്ടെങ്കില്‍ ജപ്പാനില്‍ കമ്പനികള്‍ പിഴ അടയ്ക്കണം. ഇതിന്റെ ഭാഗമായി കമ്ബനികളും സർക്കാരും അവരുടെ ജീവനക്കാരുടെ അരക്കെട്ട് അളക്കണം. ഇത് പരിധിയില്‍ കൂടുതലാണെങ്കില്‍ കുറയ്ക്കാനുള്ള നിർദ്ദേശങ്ങളും കഴിക്കേണ്ട ഭക്ഷണം സംബന്ധിച്ച നിർദ്ദേശങ്ങളും നല്‍കും. അത് മാത്രമല്ല, അമിതവണ്ണമുള്ള ജോലിക്കാരുള്ള കമ്ബനികളും സർക്കാർ സ്ഥാപനങ്ങളും പിഴ അടയ്ക്കേണ്ടിയും വരും. രാജ്യത്തെ അമിതഭാരക്കാരെ നിയന്ത്രിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി നയിക്കുകയുമെന്നതാണ് ഇതിൻറെ പ്രത്യേകത.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.