മ്യാന്മറിൽ (Myanmar) പ്രക്ഷോഭകാരികൾക്കെതിരെ അഴിച്ച് വിട്ട ആക്രമണം അങ്ങേയറ്റം ക്രൂരമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ശനിയാഴ്ച്ച 7 കുട്ടികളെയടക്കം 13 പേരെ മ്യാന്മാർ പട്ടാള ഭരണക്കൂടം കൊന്നൊടുക്കിയതിനെ തുടർന്നായിരുന്നു ബൈഡന്റെ പ്രതികരണം. ഫെബ്രുവരി ഒന്നിന് ജനാതിപത്യ ഭരണകൂടത്തെ അട്ടിമറിച്ച് കൊണ്ട് സൈനിക ഭരണകൂടം നിലവിൽ വന്നതിന് ശേഷം സൈനിക ഭരണകൂടത്തിനെതിരെ സമരം ചെയ്‌ത നിരവധി പേരെയാണ് കൊന്നൊടുക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ശനിയാഴ്ച്ച 107 പേരാണ് ആകെ മ്യാന്മറിൽ കൊല്ലപ്പെട്ടത്. അത് ഉൾപ്പടെ മ്യാന്മറിൽ പ്രതിഷേധങ്ങൾക്കിടയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 423 ആയി. മ്യാന്മാർ സർക്കാരിനെതിരെ വിലക്കുകൾ ഏർപ്പെടുത്തി യുഎസ് ഇതിനോട് പ്രതികരിക്കുമോയെന്ന് ചോദിച്ചപ്പോൾ അതിനായുള്ള നടപടികൾ തുടങ്ങി കഴിഞ്ഞുവെന്നാണ് ജോ ബൈഡൻ (Joe Biden) പ്രതികരിച്ചത്. ഒരിക്കലും അംഗീകരിക്കാം കഴിയാത്ത കാര്യമെന്നാണ് യൂറോപ്യൻ യൂണിയൻ  ഈ അക്രമങ്ങളെ കുറിച്ച് പ്രതികരിച്ചത്.


ALSO READ: Myanmar Military Coup: ആങ് സാന്‍ സ്യൂചിയുടെ പാർട്ടി ആസ്ഥാനത്തിന് നേരെ ബോംബാക്രമണം


യുണൈറ്റഡ് സ്റ്റേറ്റ്സ്, ബ്രിട്ടൺ, ജപ്പാൻ, ഓസ്ട്രേലിയ എന്നിവ ഉൾപ്പടെ 12 രാജ്യങ്ങളാണ് ശനിയാഴ്ച്ച നടന്ന അക്രമത്തെ അപലപിച്ച് കൊണ്ട് രംഗത്തെത്തിയത്. കൂട്ട കൊലപാതകത്തെ തുടർന്ന് രൂക്ഷ വിമർശനവുമായി ഐക്യരാഷ്ട്ര സംഘടനയും (UN) രംഗത്തെത്തിയിരുന്നു. ഞെട്ടിക്കുന്ന സംഭവങ്ങളാണ് മ്യാന്മറിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് ഐക്യ രാഷ്ട്ര സംഘടനയുടെ (UN) മനുഷ്യാവകാശ കമ്മീഷൻ പറഞ്ഞു. 


ഫെബ്രുവരി ഒന്നിനാണ് ജനാധിപത്യ വ്യവസ്ഥകളെ അട്ടിമറിച്ച് മ്യാൻമർ വീണ്ടും പട്ടാള ഭരണത്തിലേക്ക് കടന്നത്. പട്ടാള ഭരണത്തിനെതിരെ മ്യാന്മറിൽ പ്രതിഷേധം തുടർന്ന് വരികയാണ്.  മ്യാന്‍മര്‍‌ ദേശീയ നേതാവും സമാധാന നൊബേല്‍ ജേതാവുമായ Aung San Suu Kyi യേയും പ്രസിഡന്റ് വിന്‍ വിന്‍ മയന്റും ഉള്‍പ്പെടെയുള്ളവരെ സൈന്യം തടങ്കലിലാക്കുകയും ചെയ്തു. 


ALSO READ: Good News : കോവിഡിനെതിരെ ​ഗുളിക രൂപത്തിൽ മരുന്നുമായി ഫൈസർ, മനുഷ്യരിലുള്ള പരീക്ഷണം ആരംഭിച്ചു


തിരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തിൽ കയറാൻ തയ്യാറെടുത്തിരിക്കവെയാണ് പട്ടാളം അധികാരം പിടിച്ചെടുത്തത്. മാത്രമല്ല രാജ്യത്തെ ഔദ്യോഗിക ടിവി, റേഡിയോ ഉള്‍പ്പടെയുള്ള ആശയവിനിമയ മാധ്യമങ്ങളുടെ പ്രവര്‍ത്തനവും നിര്‍ത്തിവെച്ചിരുന്നു. തങ്ങൾക്ക് പട്ടാള ഭരണം വേണ്ടെന്നും ജനാധിപത്യം മതിയിയെന്നുമാണ് പ്രതിഷേധിക്കുന്നവരുടെ (Protestors) ആവശ്യം. പ്രതിഷേധത്തിന്റെ ആദ്യഘട്ടത്തിൽ മ്യാന്മറിൽ ഇന്റർനെറ്റും ഫോൺ സർവീസുകളും നിർത്തിവെച്ചിരുന്നെങ്കിലും പിറ്റേ ദിവസം പുനസ്ഥാപിച്ചു.


ALSO READ: Yemen പ്രതിസന്ധിക്ക് പരിഹാരം മുന്നോട്ട് വെച്ച് Saudi Arabia, ഹൂതികളുടെ തീരുമാനം കാത്തി ​Gulf


ഇത് കൂടാതെ പ്രതിഷേധത്തെ അടിച്ചമർത്തുന്നതിന്റെ ഭാഗമായി ഈ പ്രതിഷേധങ്ങളും അനുബന്ധ പ്രശ്‌നങ്ങളും റിപ്പോർട്ട് ചെയാതിരിക്കാൻ മാധ്യമങ്ങൾക്കും വിലക്കേർപ്പെടുത്തിയിരുന്നു. മ്യാൻമറിലെ 5 പ്രാദേശിക മാധ്യമങ്ങളുടെ ലൈസൻസ് റദ്ധാക്കിയതായി ആണ് മ്യാന്മാർ സൈനിക ഭരണകൂടം (Military Coup) അറിയിച്ചിരുന്നു. മിസ്‌സീമ, ഡിവിബി, ഖിത് തിത് മീഡിയ, മ്യാന്മാർ നൗ, 7ഡേ ന്യൂസ് എന്നീ മാധ്യമങ്ങളുടെ ലൈസൻസാണ് റദ്ധാക്കിയത്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.