Myanmar Military Coup ഇരുനൂറോളം പ്രക്ഷോഭകാരികളെ തടഞ്ഞ് വെച്ചുവെന്ന് യുഎൻ; 5 പ്രാദേശിക മാധ്യമങ്ങളുടെ ലൈസൻസ് റദ്ധാക്കി

പ്രതിഷേധവുമായി രംഗത്തെത്തിയ ഇരുനൂറിലധിയകം യുവ പ്രക്ഷോഭക്കാരികളെ മ്യാന്മാർ സൈനിക ഭരണകൂടം തിങ്കളാഴ്ച്ച തടഞ്ഞ് വെച്ചു. തടഞ്ഞ് വെച്ചവരെ ഉടനടി തന്നെ സ്വതന്ത്രരാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യുണൈറ്റഡ് നേഷൻസ് അറിയിച്ചു

Written by - Zee Malayalam News Desk | Last Updated : Mar 9, 2021, 11:07 AM IST
  • പ്രതിഷേധവുമായി രംഗത്തെത്തിയ ഇരുനൂറിലധിയകം യുവ പ്രക്ഷോഭക്കാരികളെ മ്യാന്മാർ സൈനിക ഭരണകൂടം തിങ്കളാഴ്ച്ച തടഞ്ഞ് വെച്ചു.
  • തടഞ്ഞ് വെച്ചവരെ ഉടനടി തന്നെ സ്വതന്ത്രരാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യുണൈറ്റഡ് നേഷൻസ് അറിയിച്ചു
  • 5 പ്രാദേശിക മാധ്യമങ്ങളുടെ ലൈസൻസും സൈനിക ഭരണകൂടം റദ്ധാക്കി
  • ലൈസൻസുകൾ റദ്ധാക്കിയ വിവരം പുറത്ത് വിടുന്നതിന് മുമ്പ് തിങ്കളാഴ്ച്ച ഇവരുടെ ഓഫീസുകളിൽ സൈനിക ഭാണകൂടത്തിന്റെ നേതൃത്വത്തിൽ റൈഡുകൾ നടത്തിയിരുന്നു.
Myanmar Military Coup ഇരുനൂറോളം പ്രക്ഷോഭകാരികളെ തടഞ്ഞ് വെച്ചുവെന്ന് യുഎൻ; 5 പ്രാദേശിക മാധ്യമങ്ങളുടെ ലൈസൻസ് റദ്ധാക്കി

Yangon: പ്രതിഷേധവുമായി രംഗത്തെത്തിയ ഇരുനൂറിലധിയകം യുവ പ്രക്ഷോഭക്കാരികളെ മ്യാന്മാർ സൈനിക ഭരണകൂടം തിങ്കളാഴ്ച്ച തടഞ്ഞ് വെച്ചു. തിങ്കളാഴ്ച്ച രാത്രിയോടെ സൈനിക ഭരണകൂടത്തിനെതിരെയുള്ള പ്രക്ഷോഭം രൂക്ഷമായതിനെ തുടർന്നാണ് യാങ്കോണിൽ പ്രക്ഷോഭക്കാരികളെ തടഞ്ഞ് വെച്ചത്. തടഞ്ഞ് വെച്ചവരെ ഉടനടി തന്നെ സ്വതന്ത്രരാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യുണൈറ്റഡ് നേഷൻസ് അറിയിച്ചു

ഇത് കൂടാതെ 5 പ്രാദേശിക മാധ്യമങ്ങളുടെ (Media) ലൈസൻസും സൈനിക ഭരണകൂടം റദ്ധാക്കി.  ഇത് കൂടാതെ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രക്ഷോഭകാരികളെ കണ്ടെത്താൻ പൊലീസ് ഉദ്യോഗസ്ഥർ വീടുകൾ തോറും കയറി ഇറങ്ങി പരിശോധന നടത്തുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

ALSO READ: Racism: കുഞ്ഞ് കറുത്തതാകുമോയെന്ന് രാജകുടുംബത്തിന് ഭയം, ആത്​മഹത്യ പോലും ചിന്തിച്ചു, മേഗന്‍റെ വെളിപ്പെടുത്തലുകളില്‍ ഞെട്ടി ലോകം

രാജ്യത്ത് 8 മണിക്ക് ശേഷം ആരും പുറത്തിറങ്ങാൻ പാടില്ല എന്ന ഉത്തരവിന് ശേഷം തിങ്കളാഴ്ച്ച രാത്രി നിരവധി വിദ്യാർഥികൾ ഉൾപ്പെടുന്ന പ്രക്ഷോഭക്കാരികൾ പ്രതിഷേധ സമരവുമായി (Protest) രംഗത്തെത്തിയിരുന്നു. മുമ്പും വിദ്യാർഥികളും മറ്റുളവരും ജനാധിപത്യ ഭരണകൂടത്തെ തിരിച്ച് കൊണ്ടുവരണമെന്നും Aung San Suu Kyi യെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഇത് കൂടാതെ പ്രതിഷേധത്തെ അടിച്ചമർത്തുന്നതിന്റെ ഭാഗമായി ഈ പ്രതിഷേധങ്ങളും അനുബന്ധ പ്രശ്‌നങ്ങളും റിപ്പോർട്ട് ചെയാതിരിക്കാൻ മാധ്യമങ്ങൾക്കും വിലക്കേർപ്പെടുത്തി. മ്യാൻമറിലെ 5 പ്രാദേശിക മാധ്യമങ്ങളുടെ ലൈസൻസ് റദ്ധാക്കിയതായി ആണ് മ്യാന്മാർ സൈനിക ഭരണകൂടം (Military Coup) അറിയിച്ചത്. മിസ്‌സീമ, ഡിവിബി, ഖിത് തിത് മീഡിയ, മ്യാന്മാർ നൗ, 7ഡേ ന്യൂസ് എന്നീ മാധ്യമങ്ങളുടെ ലൈസൻസാണ് റദ്ധാക്കിയത്.

ALSO READ: "Burqa Ban": Switzerland ൽ പൊതു ഇടങ്ങിൽ മുഖം മറയ്ക്കുന്നത് നിർത്തലാക്കുന്നതിന് ജനങ്ങളുടെ പിന്തുണ

ഈ മാധ്യമ സ്ഥാപനങ്ങൾക്ക് ഇനി മുതൽ ഏതെങ്കിലും വിവരങ്ങൾ സംപ്രേക്ഷണം ചെയ്യാനോ, ഏതെങ്കിലും മാധ്യമങ്ങൾ വഴിയോ വിവരങ്ങൾ പുറത്ത് വിടാനുള്ള അനുവാദം ഉണ്ടായിരിക്കുന്നതല്ലെന്ന് മ്യാന്മാറിന്റെ (Myanmar) ഔദ്യോഗിക സംപ്രേക്ഷകരായ മ്യാന്മർ റേഡിയോ ആൻഡ് ടെലിവിഷൻ അറിയിച്ചു. ഈ അഞ്ച് മാധ്യമങ്ങളും പ്രതിഷേധത്തിന് വൻ കവറേജ് നൽകിയിരുന്നു. മാത്രമല്ല പ്രതിഷേധത്തിന്റെ നിരവധി വീഡിയോകൾ ലൈവായി ചെയ്യുകയും ചെയ്തിരുന്നു.

ലൈസൻസുകൾ റദ്ധാക്കിയ വിവരം പുറത്ത് വിടുന്നതിന് മുമ്പ് തിങ്കളാഴ്ച്ച ഇവരുടെ ഓഫീസുകളിൽ സൈനിക ഭാണകൂടത്തിന്റെ നേതൃത്വത്തിൽ റൈഡുകൾ നടത്തിയിരുന്നു. ഇത് കൂടാതെ മ്യാന്മാറിന്റെ ഭരണം പട്ടാളക്കാർ ഏറ്റെടുത്തതിന് ശേഷം നിരവധി മാധ്യമപ്രവർത്തകരെ തടവിലാക്കിയിരുന്നു. ഇവരിൽ പലർക്കുമെതിരെ 3 വര്ഷം വരെ തടവ് ലഭിക്കാവുന്ന പബ്ലിക് ലോ ഓർഡർ പ്രകാരമാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.

ALSO READ: Rafale ഉൾപ്പെടെയുള്ള യുദ്ധ വിമാന നി‌ർമാണ സ്ഥാപന ഉടമ French ശതകോടീശ്വരൻ Olivier Dassault Helicopter അപകടത്തിൽ മരിച്ചു

ഇതുവരെ പ്രതിഷേധങ്ങൾക്കിടിയിൽ മ്യാന്മാർ സൈനിക ഭരണകൂടം അമ്പതിൽ കൂടുതൽ ആളുകളെ കൊലപ്പെടുത്തുകയും 1800-റോളം പ്രക്ഷോഭകാരികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. യുണൈറ്റഡ് നേഷൻസ് സെക്രട്ടറി ജനറലായ അന്റോണിയോ ഗുട്ടെറസ് തങ്ങൾ മ്യാൻമറിലെ സംഭവവികാസകൾ നിരീക്ഷിച്ച് കൊണ്ടിരിക്കുയാണെന്ന് അറിയിച്ചിരുന്നു.

ഫെബ്രുവരി ഒന്നിനാണ് ജനാധിപത്യ വ്യവസ്ഥകളെ അട്ടിമറിച്ച് മ്യാൻമർ വീണ്ടും പട്ടാള ഭരണത്തിലേക്ക് കടന്നത്. കഴിഞ്ഞ 27 ദിവസമായി പട്ടാള ഭരണത്തിനെതിരെ മ്യാന്മറിൽ പ്രതിഷേധം തുടർന്ന് വരികയാണ്.  മ്യാന്‍മര്‍‌ ദേശീയ നേതാവും സമാധാന നൊബേല്‍ ജേതാവുമായ Aung San Suu Kyi യേയും പ്രസിഡന്റ് വിന്‍ വിന്‍ മയന്റും ഉള്‍പ്പെടെയുള്ളവരെ സൈന്യം തടങ്കലിലാക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തിൽ കയറാൻ തയ്യാറെടുത്തിരിക്കവെയാണ് പട്ടാളം അധികാരം പിടിച്ചെടുത്തത്. മാത്രമല്ല രാജ്യത്തെ ഔദ്യോഗിക ടിവി, റേഡിയോ ഉള്‍പ്പടെയുള്ള ആശയവിനിമയ മാധ്യമങ്ങളുടെ പ്രവര്‍ത്തനവും നിര്‍ത്തിവെച്ചിരുന്നു. 

തങ്ങൾക്ക് പട്ടാള ഭരണം വേണ്ടെന്നും ജനാധിപത്യം മതിയിയെന്നുമാണ് പ്രതിഷേധിക്കുന്നവരുടെ ആവശ്യം. പ്രതിഷേധത്തിന്റെ ആദ്യഘട്ടത്തിൽ മ്യാന്മറിൽ ഇന്റർനെറ്റും ഫോൺ സർവീസുകളും നിർത്തിവെച്ചിരുന്നെങ്കിലും പിറ്റേ ദിവസം പുനസ്ഥാപിച്ചു.  വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഭരണാധികാരികൾ ട്വിറ്ററും ഇൻസ്റ്റഗ്രാമും ബാൻ ചെയ്‌തിരുന്നു. അതിന് മുമ്പ് ഫേസ്ബുക്കും ഭാഗികമായി ബാൻ ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News