നഗ്നമെന്ന് തോന്നും വിവാഹ വസ്ത്രങ്ങള്‍, ഫാഷന്‍ രംഗത്തെ പുതു വിപ്ലവം!!
വിവാഹ ദിവസം ധരിക്കുന്ന വസ്ത്രത്തെപ്പറ്റി എല്ലാ പെണ്‍കുട്ടികള്‍ക്കും സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉണ്ടാകുന്നത് സ്വാഭാവികമാണ്.
വിവാഹ ദിവസം ധരിക്കുന്ന വസ്ത്രത്തെപ്പറ്റി എല്ലാ പെണ്‍കുട്ടികള്‍ക്കും സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉണ്ടാകുന്നത് സ്വാഭാവികമാണ്.
പുതിമ നിറഞ്ഞതും ആത്മവിശ്വാസം പകരുന്നതുമായ ഒരു വിവാഹ വസ്ത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. 2018-2019 വര്‍ഷത്തെ എല്ലാ ഫാഷന്‍ ട്രെന്‍ഡുകളെയും പിന്നിലാക്കിയാണ് നേക്കഡ് വെഡ്ഡി൦ഗ് ഡ്രെസ്സുകള്‍ ശ്രദ്ധ നേടിയിരിക്കുന്നത്.
ശുദ്ധമായ വെള്ള നെറ്റില്‍ തയാറാക്കുന്ന ഈ വിവാഹ വസ്ത്രത്തിന്‍റെ ലൈനി൦ഗ് ചര്‍മ്മ നിറത്തിലുള്ളതാണ്. ഇതാണ് വസ്ത്രത്തെ പുതുമയുള്ളതാക്കുന്നത്. എന്നാല്‍, ലൈനിംഗ് ഇല്ലാതെയും, വെള്ള നിറത്തിലുള്ള ലൈനിംഗോട് കൂടിയും ഇത്തരം വിവാഹ വസ്ത്രങ്ങള്‍ മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്ക് എത്തിയിട്ടുണ്ട്.
'ഗ്രയ്സ് ലവ്സ് ലേസ്' പുറത്തിറക്കിയ ഈ വിവാഹ വസ്ത്രമാകും ഇനി എല്ലാ പെണ്‍കുട്ടികളു൦ വിവാഹത്തിനായി തിരഞ്ഞെടുക്കുകയെന്ന് പ്രമുഖ ഫാഷന്‍ ഡിസൈനേഴ്സ് അവകാശപ്പെടുന്നു.
ഈ വസ്ത്രം തിരഞ്ഞെടുക്കുന്ന പെണ്‍കുട്ടികളുടെ എണ്ണത്തില്‍ 30 ശതമാനം വര്‍ധനവ് വന്നതായി ഗ്രയ്സ് ലവ്സ് ലേസ് മേധാവി മേഘന്‍ സീംസ് വ്യക്തമാക്കി.