പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഫ്രിക്കന്‍ സന്ദര്‍ശനം തുടരുന്നു. ദക്ഷിണാഫ്രിക്കന്‍ പര്യടനം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി ടാന്‍‌സാനിയിലെത്തി. ശനിയാഴ്ച രാത്രി വൈകി തലസ്ഥാനമായ ദാറിസ് സലാമില്‍ വിമാനമിറങ്ങിയ മോദിയെ ടാന്‍സാനിയന്‍ പ്രധാനമന്ത്രി കാസിം മജാലിവ സ്വീകരിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചതുരാഷ്ട്ര ആഫ്രിക്കന്‍ സന്ദര്‍ശനം തുടരുന്ന പ്രധാനമന്ത്രി ഇന്ന് ടാന്‍സാനിയ പ്രസിഡന്‍റ് ജോണ്‍ മാഗുഫിലിയുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും. നിരവധി കരാറുകളില്‍  ഇരു രാജ്യങ്ങളും ഒപ്പുവെക്കും. സൌരോര്‍ജ ഉത്പാദനത്തില്‍ പ്രത്യേക പരിശീലനം നേടിയ വികസ്വര രാഷ്ട്രങ്ങളില്‍ നിന്നുള്ള വനിതകളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്. 


ടാന്‍സാനിയ സന്ദര്‍ശനം പൂര്‍ത്തിയാക്കി മോദി കെനിയയിലേക്ക് തിരിക്കും. വ്യാപാരം, നിക്ഷേപം, ഹൈഡ്രോ കാര്‍ബണ്‍, സമുദ്ര സുരക്ഷ, കൃഷി, ഭക്ഷ്യവസ്തുക്കള്‍ എന്നീ മേഖലകളില്‍ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താനാണ് മോദിയുടെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിന്‍റെ പ്രധാന ലക്ഷ്യം. കെനിയ സന്ദര്‍ശനത്തിന് ശേഷം തിങ്കളാഴ്ച മോദി ഇന്ത്യയിലേക്ക് മടങ്ങും.