വാഷിംടൺ: ചൊവ്വയിലെ ജീവന്റെ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള നാസ ദൗത്യമായ  പെഴ്‌സെവിയറന്‍സ് റോവര്‍ (Perseverance Rover) ലക്ഷ്യത്തിലെത്തി.  ഇതോടെ ഏഴു മാസം നീണ്ട യാത്രക്കൊടുവിൽ പെഴ്‌സെവിയറന്‍സ് റോവർ ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ ചൊവ്വയിലിറങ്ങി.  ജെസറോ ഗര്‍ത്തത്തിലാണ് റോവര്‍ ലാന്‍ഡ് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ വർഷം ജൂലൈ 30 നാണ് അറ്റ്ലസ് 5 റോക്കറ്റിൽ പെഴ്‌സെവയറന്‍സ് വിക്ഷേപിച്ചത്.  ലാന്‍ഡ് ചെയ്ത ശേഷമുള്ള ആദ്യ ചിത്രവും പേഴ്‌സിവിയറന്‍സ് അയച്ചു.  റോവർ പാരച്യൂട്ടുകൾ ഉപയോഗിച്ച് പേടകത്തിന്റെ വേഗത കുറച്ചാണ് ലാൻഡിങ് നടത്തിയത്. ആള്‍റ്റിറ്റിയൂട് കണ്‍ട്രോള്‍ സിസ്റ്റം ടെറെയ്ന്‍ റിലേറ്റീവ് നാവിഗേഷന്‍ എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പേഴേസിവിയറന്‍സിനെ (Perseverance Rover) കൃത്യമായ സ്ഥലത്ത് ഇറക്കിയത്.  പെഴ്‌സെവയറന്‍സ് റോവറും ഇൻജെന്യുറ്റി എന്ന് പേരിട്ടിരിക്കുന്ന ചെറു ഹെലികോപ്റ്ററുമാണ് ദൗത്യത്തിലുണ്ടായിരുന്നത്.  


 



 



 


Also Read: IPL Auction 2021 : താര ലേലത്തിൽ നേട്ടം കൊയ്ത മലയാളി താരങ്ങൾ


ചൊവ്വയിൽ (Mars) ജീവന് നിലനിന്നിരുന്നോയെന്ന പഠനം നടത്തുക എന്നതാണ് പേടകത്തിന്റെ ലക്ഷ്യം.  ശാസ്ത്രഞ്ജരുടെ കണ്ടുപിടുത്തമനുസരിച്ച് 350 കോടി വർഷം മുൻപ് ജലം നിറഞ്ഞ നദികളും തടാകവും ജെസെറോയിൽ ഉണ്ടായിരുന്നുവെന്നാണ്.  ഈ പ്രദേശത്ത് 7 അടി താഴ്ത്തി ഖനനം നടത്തി മണ്ണ്, പാറ എന്നിവയുടെ സാമ്പിളുകൾ പേടകം ശേഖരിക്കും.  


റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 2031 ൽ സാമ്പിളുകളുമായി പേടകം ഭൂമിയിൽ മടങ്ങിയെത്തും എന്നാണ്.  പേടകത്തിൽ 7 ഉപഗ്രഹങ്ങൾ, 23 ക്യാമറകൾ, 2 മൈക്രോഫോൺ എന്നിവ യുണ്ട്.  ആറ്റിറ്റ്യൂട്  കൺട്രോൾ സിസ്റ്റം ടെറെയ്ൻ റിലേറ്റീവ് നാവിഗേഷൻ എന്ന പെഴ്‌സെവയറന്‍സിലെ ഗതിനിർണയ സംവിധാനം വികാശിപ്പിച്ചെടുത്തതിന് പിന്നിൽ ഇന്ത്യാക്കാരിയുണ്ട്.  ഇന്ത്യൻ വംശജയായ ഡോ. സ്വാതി മോഹൻ (Dr Swati Mohan) ആണ് ഈ സംഘത്തിന് നേതൃത്വം നൽകിയത്.  


ഈ ദൗത്യത്തിന്റെ ചിലവ് 300 കോടി ഡോളർ ആണ്.   ഒരാഴ്ചയ്ക്കുള്ളിൽ ചൊവ്വയിലെത്തുന്ന മൂന്നാമത്തെ ദൗത്യമാണിത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.