Islamabad: പാക്‌ മന്ത്രിയുടെ "നാട കടിച്ചു മുറിച്ചുള്ള" കട ഉത്ഘാടനമാണ്  ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഘാടകര്‍ നല്‍കിയ കത്രിക ഉപയോഗിച്ച് നാട മുറിയ്ക്കാന്‍ സാധിക്കാതെ വന്നപ്പോഴാണ്  മന്ത്രി ഉപായം കണ്ടെത്തിയത്. കത്രികയ്ക്ക് പകരം  പല്ലു കൊണ്ട് റിബൺ കടിച്ച് മുടിച്ച് കടയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുകയിരുന്നു മന്ത്രി.  പാക്‌ ജയിൽ മന്ത്രിയും പഞ്ചാബ് സർക്കാറിന്‍റെ വക്താവുമായ ഫയ്യാസുൽ ഹസൻ ചോഹാനാണ് (Fayaz ul Hassan Chohan) നാട കടിച്ചു മുറിച്ച് കട ഉത്ഘാടനം നിര്‍വ്വഹിച്ചത്‌...!!


റാവൽപിണ്ഡി മണ്ഡലത്തില്‍ ഒരു ഇലക്ട്രോണിക് ഷോപ്പിന്‍റെ ഉത്ഘാടനത്തിനെത്തിയ മന്ത്രി, തനിക്ക് നല്‍കിയ കത്രിക ഉപയോഗിച്ച് പല തവണ റിബൺ മുറിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുക്കം ക്ഷമ നശിച്ച മന്ത്രി നാട പല്ലുകൊണ്ട് കടിച്ചു മുറിയ്ക്കുകയായിരുന്നു. ഇത് കണ്ട്  ചുറ്റുമുള്ളവർ പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍  ദൃശ്യമാണ്. നാട  കടിച്ചു മുറിച്ചശേഷം, എത്ര ലളിതം എന്ന ഭാവത്തില്‍  ചിരിച്ചുകൊണ്ടാണ് മന്ത്രി അകത്തേയ്ക്ക് കടക്കുന്നത്‌... 



മന്ത്രിയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. "വളരെ മോശവും മൂർച്ചയില്ലാത്തതുമായ കത്രിക” എന്നാണ് മന്ത്രി സ്വയം അഭിപ്രായപ്പെട്ടത്. 


എന്തായാലും മന്തിയുടെ രസകരമായ കട ഉത്ഘാടന വീഡിയോ  സോഷ്യൽ മീഡിയ ഏറ്റെടുത്തിരിയ്ക്കുകയാണ്. "ആവശ്യം സൃഷ്ടിയുടെ മാതാവ്‌" (Necessity is the mother of invention) എന്നാണ്  സോഷ്യൽ മീഡിയയുടെ പരിഹാസരൂപേണയുള്ള വിലയിരുത്തല്‍...!! 


Also Read: Gopal Mandal MLA: ട്രെയിനിൽ "അടിവസ്ത്രം" മാത്രം ധരിച്ച് തെക്ക് വടക്ക് നടക്കുന്ന MLA, വിവാദമായപ്പോള്‍ വയറിളക്കമായിരുന്നുവെന്ന് വിശദീകരണം ..!!


എന്തായാലും ചിരിച്ചുകൊണ്ട് റിബണ്‍ കടിച്ചു മുറിയ്ക്കുന്ന മന്ത്രിയുടെ വീഡിയോ  സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്....   


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.