ഇന്ത്യൻ അതിർത്തിക്കകത്തെ പ്രദേശങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ഭൂപടം നേപ്പാൾ പാർലമെന്റ് അഗീകരിച്ചു. ഇന്ത്യയുടെ ശക്തമായ എതിർപ്പ് മറികടന്നാണ് നേപ്പാളിൻ്റെ ഈ നീക്കം.ഇതോടെ ഇന്ത്യ തുറന്ന അതിർത്തി പങ്കിടുന്ന നേപ്പാളുമായുള്ള ബന്ധം കൂടുതൽ വഷളായി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യൻ അതിർത്തിയിലെ കലാപാനി, ലിപുലെഖ്, ലിംപിയാദുര തുടങ്ങിയ പ്രദേശങ്ങളെല്ലാം പുതിയ ഭൂപടം പ്രകാരം Nepal അതിർത്തിയിലാണ്. ചൈനയുമായി 1962 ൽ നടന്ന യുദ്ധത്തിന് ശേഷം ഇന്ത്യ ശക്തമായ സൈനിക നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുന്ന തന്ത്രപ്രധാനമായ മേഖലകളാണ് ഇവ. 


Also Read: രാജ്യത്ത് കോവിഡ് ബാധയും മരണ നിരക്കും വര്‍ദ്ധിക്കുന്നു... വിലയിരുത്താന്‍ വിദഗ്ധ സമിതി


ഇന്ന് ചേർന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ആകെയുള്ള 275 അംഗങ്ങളിൽ 258 പേർ പങ്കെടുത്തു. എല്ലാവരും പുതിയ ഭൂപടത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ മാസം സർക്കാർ പുതിയ മാപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ പ്രതിപക്ഷമായ നേപ്പാൾ കോൺഗ്രസ് പാർട്ടി അതിനെ പിന്തുണച്ചിരുന്നു. ഇനി മാപ്പ് ദേശീയ അസംബ്ലിയുടെ അംഗീകാരത്തിന് അയക്കും. അവിടെയും വോട്ടെടുപ്പിലൂടെ മാപ്പ് അംഗീകരിക്കും.


ബില്ലിന്റെ വ്യവസ്ഥകൾക്കെതിരായ ഭേദഗതികളിൽ മാറ്റങ്ങൾ ഉണ്ടെങ്കിൽ നിയമസഭാംഗങ്ങൾക്ക് 72 മണിക്കൂർ സമയംനൽകും. ദേശീയ അസംബ്ലി ബിൽ പാസാക്കിയ ശേഷം, അത് പ്രാമാണീകരണത്തിനായി രാഷ്ട്രപതിക്ക് സമർപ്പിക്കും, അതിനുശേഷം ബിൽ ഭരണഘടനയിൽ ഉൾപ്പെടുത്തും.