Nepal Plane Crash: നേപ്പാൾ വിമാനാപകടത്തിൽ എല്ലാവരും മരിച്ചു, നാല് ഇന്ത്യക്കാരും
Nepal Pokhara Crash: ഇന്ന് രാവിലെ 10.33നാണ് ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിമാനം പറന്നുയർന്നത്. അപകടത്തെ തുടർന്ന് വിമാനത്താവളം തൽക്കാലം അടച്ചിരിക്കുകയാണ്
കാഠ്മണ്ഠു: നേപ്പാൾ പൊഖാറയിലുണ്ടായ വിമാന അപകടത്തിൽ യാത്രക്കാരും ജീവനക്കാരും അടക്കം 72 പേരും മരിച്ചതായി സ്ഥിരീകരിച്ചു. ഞായറാഴ്ച രാവിലെയാണ് കാഠ്മണ്ഡുവിൽ നിന്ന് പൊഖാറയിലേക്കുള്ള യാത്രയിൽ യതി എയർലൈൻസിൻറെ Air ATR72 വിമാനമാണ് പൊഖാറയിൽ തകർന്ന് വീണത്. 68 യാത്രക്കാരും 4 ക്രൂ അംഗങ്ങളുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
ഇന്ന് രാവിലെ 10.33നാണ് ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിമാനം പറന്നുയർന്നത്. അപകടത്തെ തുടർന്ന് വിമാനത്താവളം തൽക്കാലം അടച്ചിരിക്കുകയാണ്. അപകടത്തിന് കാരണം സാങ്കേതിക തകരാറാണെന്നാണ് പ്രാഥമിക നിഗമനം. ലാൻഡിംഗിന് തൊട്ടുമുമ്പ് വിമാനത്തിൽ തീജ്വാലകൾ കണ്ടതായും റിപ്പോർട്ടുകളുണ്ട്.
വിമാനാപകടത്തെക്കുറിച്ച് അന്വേഷിക്കാൻ അഞ്ചംഗ അന്വേഷണ കമ്മീഷനെ നേപ്പാൾ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. പകടത്തിന്റെ പശ്ചാത്തലത്തിൽ നേപ്പാൾ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. നേപ്പാളിൽ ആഭ്യന്തര സർവ്വീസിന് ഉപയോഗിക്കുന്ന വിമാനമാണിത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...