കാഠ്മണ്ഡു:നേപ്പാളില്‍ രാഷ്ട്രീയ പ്രതിസന്ധി അതീവ രൂക്ഷമാണ്,പ്രധാനമന്ത്രി കെപി ശര്‍മ ഒലിയുടെ രാജി ആവശ്യപെട്ട് ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യുണിസ്റ്റ് 
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ രംഗത്ത് വന്നതാണ് പ്രതിസന്ധിക്ക് കാരണമായത്‌.
പാര്‍ട്ടിയിലും സര്‍ക്കാരിലും ഒലിയുടെ ഏകാധിപത്യം ആണെന്നും ഒരാള്‍ക്ക്‌ ഒരു പദവി എന്ന പാര്‍ട്ടി നയം  നടപ്പിലാക്കാന്‍ ഒലി തയ്യാറാകുന്നില്ല എന്നും 
അദ്ധേഹത്തോട് എതിര്‍പ്പുള്ളവര്‍ പറയുന്നു. നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ പ്രചണ്ഡ എന്നറിയപെടുന്ന  പികെ ധഹല്‍,മാധവ് കുമാര്‍ 
നേപാള്‍ എന്നിവര്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ്,


COMMERCIAL BREAK
SCROLL TO CONTINUE READING

Also read:രാജിവെയ്ക്കില്ലെന്നുറച്ച് ഒലി; അധ്യക്ഷരോട് ചര്‍ച്ച ചെയ്യാതെ ഇരുസഭകളും നിര്‍ത്തിവച്ചു!!


കഴിഞ്ഞദിവസം മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച പ്രധാനമന്ത്രി ഒലിയും പ്രചണ്ഡയും തമ്മില്‍ നടത്തിയിരുന്നു,നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗങ്ങളില്‍ 
മുപ്പതോളം പേര്‍ പ്രധാനമന്ത്രി ഒലിയുടെ രാജി ആവശ്യപെട്ടിട്ടുണ്ട്.അതേസമയം പാര്‍ലമെന്റിന്റെ ഇരുസഭകളും പിരിച്ച് വിട്ട പ്രധാനമന്ത്രി ഒലി പാര്‍ട്ടിയെ പിളര്‍ത്തി 
അധികാരത്തില്‍ തുടരുന്നതിനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്,പ്രതിപക്ഷ പാര്‍ട്ടിയായ നേപ്പാളി കോണ്‍ഗ്രസിന്‍റെ പിന്തുണ തേടുന്നതിനുള്ള നീക്കങ്ങള്‍ ഒലി തുടങ്ങിയതായാണ് 
വിവരം.അതേസമയം ശനിയഴ്ചത്തെ നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റാന്‍ഡിംഗ് കമ്മറ്റി നിര്‍ണ്ണായകമാണ്,പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും പാര്‍ട്ടി ചെയര്‍മാന്‍ 
പദവിയില്‍ നിന്നും ഒലി രാജിവെയ്ക്കണം എന്ന ആവശ്യത്തില്‍ അദ്ധേഹത്തെ എതിര്‍ക്കുന്ന നേതാക്കള്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റിയില്‍ 
രൂക്ഷമായ വാക്ക് പോരിന് സാധ്യതയുണ്ട്.